"മാലിദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
(ചെ.) ലിങ്ക്
വരി 61:
}}
 
[[അറബിക്കടൽ|അറബിക്കടലിൽ]] സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് '''റിപ്പബ്ലിക്ക് ഓഫ് മാൽഡീവ്സ്''' അഥവാ '''മാലിദ്വീപ് റിപ്പബ്ലിക്ക്'''. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ പുരാതന [[സിംഹള ഭാഷ|സിംഹള ഭാഷയുമായി]]ഭാഷയുമായി ബന്ധമുള്ള [[ദിവേഹി|ദിവേഹിയാണ്]]യാണ്. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും [[തെങ്ങ്|തെങ്ങുകൃഷിയുമാണ്]]. [[1887]] മുതൽ [[1965]] വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. [[1965]]-ൽ സ്വതന്ത്രമാകുകയും [[1968]]-ൽ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.
 
വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപുകൾ. കേരള തീരത്ത് നിന്ന് അടുത്താണ് മാലിദ്വീപ്. അതുകൊണ്ട് തന്നെയാണ് ഇടത്തരക്കാരായ മാലിദ്വീപുകാർ ചികിത്സയ്ക്കും ഷോപ്പിംഗിനും [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] എത്തുന്നത്.
വരി 85:
മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഖയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു. പ്രസിഡന്റ് ഖയൂമിന്റെ ഭരണത്തെയും നയങ്ങളെയും നഖശിഖാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.
 
മനുഷ്യാവകാശ പ്രവർത്തകനും പരിസ്ഥിതി വാദിയും രാഷ്ട്രീയത്തടവുകാരനുമായിരുന്ന മുഹമ്മദ് നഷീദ് 30 വർഷത്തെ മുഹമ്മദ് ഖയൂമിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 2008 ലാണ് അധികാരമേറ്റത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെ ഭാഗമായി കടലിനടിയിൽ മന്ത്രിസഭായോഗം ചേരുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ലോകരാജ്യങ്ങളിൽ യാത്രകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മാലദ്വീപിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് നഷീദ് 2012 ഫിബ്രവരി 7-ന് രക്തരഹിത അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. ആഴ്ച്ചകൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിൽ രാജ്യത്തെ പോലീസുകാരും കലാപത്തിനിറങ്ങിയതോടെയാണ് അദ്ധേഹംഅദ്ദേഹം ഒഴിയാൻ നിർബന്ധിതനായത്.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref> നഷീദ് പ്രസിഡണ്ട്‌ ആയിരിക്കുമ്പോൾ വൈസ്‌ പ്രസിഡണ്ട്‌ ആയിരുന്ന വഹീദ് ഹസ്സൻ ആണ് ഇപ്പോൾ മാലി ദ്വീപിന്റെ പ്രസിഡണ്ട്‌ .
 
== രാഷ്ട്രീയം ==
വരി 103:
 
== ദിവേഹി ഭാഷ ==
{{പ്രലേ|ദിവെഹി ഭാഷ}}
മാലിദ്വീപിലെ ഔദ്യോഗിക ഭാഷയാണ് [[ദിവെഹി ഭാഷ|ദിവേഹി]]. [[സിംഹള ഭാഷ|സിംഹളഭാഷയോടാണിതിന്]] കൂടുതൽ അടുപ്പം. വലതുനിന്ന് ഇടത്തോട്ട് എഴുതുന്ന “തനാ” എന്ന ലിപിയാണ് ദിവേഹിയുടേത്. പലയിടത്തായി കിടക്കുന്ന ദ്വീപുകളിലും പല ഗ്രാമ്യഭാഷാ ഭേദങ്ങളും കാണാവുന്നതാണ്. ദിവേഹിക്ക് 3 വ്യത്യസ്ത തലത്തിലുള്ള ഭാഷാഭേദങ്ങളുണ്ട്. “റീതി ഭാസ്“ എന്നറിയപ്പെടുന്ന ഏറ്റവും ഉയർന്ന തലം (ഏറ്റവും സംശുദ്ധമായ ഭാഷ) സമൂഹത്തിലെ ഉന്നതരാലും റേഡിയോയിലും ടെലിവിഷനിലും ഒക്കെ ഉപയോഗിക്കപ്പെടുന്നു. രണ്ടാമത്തെ തലം സമൂഹത്തിലെ ഉന്നതരെയും മുതിർന്നവരെയും
ബഹുമാനിക്കാനായി ഉപയോഗിക്കുന്നു. മൂന്നാമത്തെ തലം സാധാരണ ജനങ്ങൾ ഉപയോഗിക്കുന്നു.
 
ദിവേഹി എഴുതാനുപയോഗിക്കുന്ന ലിപിയാ‍യ “തനാ” പതിനാറാം നൂറ്റാണ്ടിലാണ് വികസിപ്പിച്ചത്. പോർച്ചുഗീസുകാരെ തൂത്തെറിഞ്ഞശേഷം ജനതയാകെ ഇസ്ലാമിലേക്ക് മാറാൻ തീരുമാനിച്ച സമയത്താണ് അത് വികസിപ്പിക്കപ്പെട്ടത്. അതിനു മുൻപുണ്ടായിരുന്ന ലിപിയിൽ നിന്ന് വ്യത്യസ്തമായി വലത് നിന്ന് ഇടത്തോട്ട് അറബി ലിപി പോലെ അറബിയിലെ ശൈലികൾ ഉൾപ്പെടുത്താനാകുന്നവിധമാണ് “തനാ“ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലിപിയിൽ 24 അക്ഷരങ്ങളുണ്ട്. അതിൽ 9 എണ്ണം അറബിക്ക് സംഖ്യകൾ ആണ്. തനായിലെ സ്വരാക്ഷരങ്ങളുടെ മുകളിൽ ഒരു വരയുണ്ടാകും.
തൂത്തെറിഞ്ഞശേഷം ജനതയാകെ ഇസ്ലാമിലേക്ക് മാറാൻ തീരുമാനിച്ച സമയത്താണ് അത് വികസിപ്പിക്കപ്പെട്ടത്. അതിനു
മുൻപുണ്ടായിരുന്ന ലിപിയിൽ നിന്ന് വ്യത്യസ്തമായി വലത് നിന്ന് ഇടത്തോട്ട് അറബി ലിപി പോലെ അറബിയിലെ ശൈലികൾ ഉൾപ്പെടുത്താനാകുന്നവിധമാണ് “തനാ“ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലിപിയിൽ 24 അക്ഷരങ്ങളുണ്ട്. അതിൽ 9 എണ്ണം അറബിക്ക് സംഖ്യകൾ ആണ്. തനായിലെ സ്വരാക്ഷരങ്ങളുടെ മുകളിൽ ഒരു വരയുണ്ടാകും.
 
== ജനങ്ങൾ ==
Line 118 ⟶ 117:
== ആഹാരം ==
[[പ്രമാണം:Malefood.jpg|left|thumb|250px|മാലിദ്വീപിലെ ഭക്ഷണപദാർത്ഥങ്ങൾ‍]]
മാലിദ്വീപിലെ വിഭവങ്ങൾ വളരെ രുചികരമാണ്. [[ചൂര|ചൂര മീൻ]] അവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. കേരളത്തിലെ പല വിഭവങ്ങളുമായി വളരെ സാമ്യമുള്ളതാണ് മാലിദ്വീപിലെ വിഭവങ്ങൾ പലതും. പ്രാതലിനു കഴിക്കുന്നത് “റോഷി“ എന്ന റൊട്ടിയാണ് (അതിനെ മാലിദ്വീപിലെ പുതിയ തലമുറ “ഡിസ്ക്” എന്ന് വിളിക്കുന്നു). അതിന്റെ കൂടെ തേങ്ങാപീരയും, ചൂരയും, നാരങ്ങാനീരും, തക്കാളിയും, മുളകും ചേർത്തുണ്ടാക്കുന്ന “മാസ് ഹുണി” എന്ന ഒരു പീരയും ചേർത്താണ് കഴിക്കുന്നത്. കട്ടൻ കാപ്പി കുടിയും വെറ്റമുറുക്കും മാലിദ്വീപ് നിവാസികളുടെ ദൌർബല്യമാണ്. പുഴുക്കലരിയുടെ ചോറും “ഗരുദിയ“ എന്നറിയപ്പെടുന്ന മീൻ‌കറിയും (മിക്കവാറും ചൂര മീൻ കറി) ഇലത്തോരനുകളും (ഉദാ: വാഴപിണ്ടി തോരൻ, അകത്തിപൂവിന്റെ തോരൻ) ഒക്കെയാണ് അവരുടെ ആഹാരം. മീൻ‌കറികൾ പലവിധമുണ്ട്. തേങ്ങാപാലിൽ സ്റ്റൂ പോലെ ഉണ്ടാക്കുന്നതും, മസാല ചേർത്ത് നാടൻ മീൻ‌കറി പോലെ ഉണ്ടാക്കുന്നതും, രസം പോലെ ഉണ്ടാക്കുന്നതും ഒക്കെ ലഭ്യമാണ്. മാലിദ്വീപിലെ പലഹാരങ്ങളും ചൂരമീൻ ചേർത്തുണ്ടാക്കുന്നവയാണ്. അരിയുണ്ട പോലെയിരിക്കുന്ന “ഗുല”, ചൂര സമൂസ, ചൂര റോൾ എന്നിവ അവിടെ വളരെ ജനപ്രിയം ആണ്. സസ്യാഹാരം മാത്രം കഴിക്കുന്നവർ മാലിദ്വീപിൽ ചെന്നാൽ വളരെ കഷ്ടപ്പെടേണ്ടിവരും. കാരണം മീൻ (മിക്കവാറും ചൂര) ഇല്ലാത്തൊരു ആഹാരപദാർത്ഥത്തെക്കുറിച്ച് ആലോചിക്കുന്നതുപോലും മാലിദ്വീപ് നിവാസികൾക്ക് പ്രയാസമായിരിക്കും.[]
 
== അവലംബം ==
"https://ml.wikipedia.org/wiki/മാലിദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്