"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) (മൂലരൂപം കാണുക)
22:09, 12 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
, 10 വർഷം മുമ്പ്→പുതിയ നിർദ്ദേശങ്ങൾ
വരി 562:
*ഒരാളുടെ ആകെ രചനകളെപ്പറ്റിയോ അയാളെപ്പറ്റിയോ രണ്ടിലേറെ (ഓൺലൈൻ / ഓഫ്ലൈൻ) മാദ്ധ്യമങ്ങളിൽ പഠനങ്ങളോ ആസ്വാദനങ്ങളോ വന്നിട്ടുണ്ടെങ്കിൽ അതു പോരേ? --simy (സംവാദം) 13:33, 11 നവംബർ 2013 (UTC)
: രണ്ടിലേറെ ഓൺലൈൻ മാധ്യമത്തിൽ പരാമർശമോ ആസ്വാദനമോ വരുന്നത് (വളരെ എളുപ്പമുള്ള കാര്യമായതിനാൽ) സ്വതന്ത്രമായ ഒരു മാനദണ്ഡമാക്കാതെ മറ്റ് മാനദണ്ഡങ്ങളോട് കൂടി ചേർക്കുന്നതാവും നല്ലത് എന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം അത്തരം പരാമർശങ്ങളുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ, 5-ൽ കുറയാത്ത ഉപയോക്താക്കളുടെ വോട്ടിങ്ങിലൂടെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കുന്നതും നന്നായിരിക്കും [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
*മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. -ദേവദാസ്
*ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ മാത്രം ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. - രവി
*ബ്ലോഗിനു വേണ്ടി പുതിയ നയം രൂപവത്കരിക്കുകയല്ല നിലവിലുള്ള നയത്തിൽ ഭേദഗതി വരുത്തി അവർക്കും പ്രവേശനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു (സംവാദം) 19:13, 9 നവംബർ 2013 (UTC)
* ചലച്ചിത്രമല്ലാതെയുള്ള ഒന്നിലധികം(?) കലാസൃഷ്ടികൾക്ക് (നാടകം,സംഗീതശാഖ,നാടൻകലകൾ,കഥാപ്രസംഗം,ലൈറ്റ് ആന്റ് സൗണ്ട് ഷോ) അവലംബം ആക്കപ്പെട്ട കൃതികൾ രചിച്ചവരേയും ഉൾപ്പെടുത്താവുന്നതല്ലേ? [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
* ബ്ലോഗുകൾക്കു പുറമേയുള്ള സോഷ്യൽ മീഡിയകളിലെ (ഫേസ്‌ബുക്ക്, റ്റ്വിറ്റർ, ഗൂഗിൾ പ്ലസ്സ്, ഡയസ്പോറ) വ്യാപകമായ പരാമർശം ( ഇതിനെ ക്വാണ്ടിഫൈ ചെയ്യാം. 1000 റ്റ്വീറ്റ് റെഫറൻസ് എന്നോ മറ്റോ. ഏതെങ്കിലും അനലിറ്റിക്സ് ടൂൾ (ഗൂഗിൾ അനലിറ്റിക്സ് പോലുള്ള എന്തെങ്കിലും) വഴി സമർഥിക്കപ്പെട്ടത് ആവണമെന്ന നിർദ്ദേശവും വയ്ക്കാവുന്നതാണ്) [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
==ആനകൾ==
|