"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
==വിദ്യാഭ്യാസം, അധ്യാപകവൃത്തി==
 
[[ഫറോക്ക്]] ഗവ. ഗണപത് സ്കൂൾ , [[ഫറൂക്ക് കോളേജ്]] എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ് യൂണിവേഴ്സിറ്റി|മദ്രാസ് യൂണിവേഴ്സിറ്റിയിൽ]] നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963) [[ശാന്തിനികേതൻ|ശാന്തിനികേതനിലെ]] [[വിശ്വഭാരതി സർവ്വകലാശാല|വിശ്വഭാരതി സർവ്വകലാശാലയിൽ]] നിന്ന് [[ഇംഗ്ലീഷ് സാഹിത്യം|ഇംഗ്ലീഷ് സാഹിത്യത്തിൽ]] ഡോക്ടറേറ്റും (1970) നേടി. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്]], പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ലക്ചററായും, റീഡറായും, പ്രൊഫസറായും ജോലി ചെയ്തു. 1970-ൽ ഹൈദരബാദിലെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ (ഇപ്പോൾ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റി) ലക്ചറർ ആയി ചേർന്നു. സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും 1980-ൽ [[കാനഡ|കാനഡയിലെ]] സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] ഡോക്ടറേറ്റുകൾ കരസ്ഥമാക്കി.<ref name="BenjaminsPub" />. ഇപ്പോൾ സി.ഐ.ഇ.എഫ്.എൽ-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.
 
==കുടുംബം==
"https://ml.wikipedia.org/wiki/കെ.എ._ജയശീലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്