"പ്രജനകവ്യാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q36108 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
 
വരി 4:
1950-കൾക്കൊടുവിൽ, അമേരിക്കൻ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ [[നോം ചോംസ്കി|നോം ചോംസ്കിയുടെ]] രചനകളിലാണ് പ്രജനകവ്യാകരണത്തിന്റെ പിറവി എന്നു പൊതുവേ കരുതപ്പെടുന്നു.<ref>[http://www.britannica.com/EBchecked/topic/228762/generative-grammar ബ്രിട്ടാനിക്ക വിജ്ഞാനകോശത്തിലെ ലേഖനം]</ref> എങ്കിലും ഈ ഭാഷാശാസ്ത്രശാഖയ്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് ചോംസ്കി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. 2001-ൽ കൊൽക്കത്തയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ, ആധുനികമായ അർത്ഥത്തിലുള്ള ആദ്യത്തെ പ്രജനകവ്യാകരണം പൊതുവർഷാരംഭത്തിനു മുൻപ് അഞ്ചാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന [[പാണിനി|പാണിനിയുടെ]] [[അഷ്ടാധ്യായി]] ആയിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.<ref>2001 ഡിസംബർ 8-21-ലെ ഫ്രണ്ട്‌ലൈൻ മാസികയിലെ കവർ സ്റ്റോറി, [http://www.frontlineonnet.com/fl1825/18250150.htm "An event in Kolkata"]</ref>
 
ഈ വിഷയത്തിൽ ചോംക്സിയുടെചോംസ്കിയുടെ ആദ്യസിദ്ധാന്തങ്ങൾ "രചനാന്തരണ വ്യാകരണം" (transformational grammar) എന്നറിയപ്പെട്ടിരുന്നു. ഭാഷാവിഷയകമായ ചോംക്സിയുടെ ചോംസ്കിയുടെ പിൽക്കാലസിദ്ധാന്തങ്ങളുടെ പൊതുസൂചകം എന്ന നിലയിൽ ഈ പേര് ഇന്നും ഉപയോഗിക്കപ്പെടുന്നു. പ്രജനകവ്യാകരണത്തിന്റെ പരസ്പരം മത്സരിക്കുന്ന ഒട്ടേറെ പാഠഭേദങ്ങൾ ഭാഷാശാസ്ത്രത്തിൽ ഇപ്പോൾ നിലവിലുണ്ട്. ചോംക്സിയുടെ ചോംസ്കിയുടെ ഇപ്പോഴത്തെ നിലപാട്, "പരിമിതപദ്ധതി" (Minimalist program) എന്ന പേരിൽ അറിയപ്പെടുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രജനകവ്യാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്