"തപാൽ മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
fixing dead links
(ചെ.) (79 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q37930 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (fixing dead links)
തപാൽ മുദ്രകൾ ആദ്യം നിലവിൽ വന്നത് 1840 മേയ് 1ആം തിയതി [[ബ്രിട്ടൺ|ബ്രിട്ടണിലാണ്]]. റൗളണ്ട് ഹിൽ എന്നയാളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തെ തപാൽ മുദ്രയുടെ പിതാവ് എന്നു വിളിക്കുന്നു. 1840 മേയ് 1ന് ആദ്യത്തെ തപാൽ മുദ്രയായ '''പെന്നി ബ്ലാക്ക്'''
മേയ് 6 മുതൽ പൊതു‌ഉപയോഗത്തിന് ലഭ്യമായി.ഇതിൽ [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയുടെ]] മുഖമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് [[സ്വിറ്റ്സർലാന്റ്]], [[ബ്രസീൽ]] എന്നീ രാജ്യങളും തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. 1845ൽ അമേരിക്കൻ ഐക്യനാടുകളിലെ ചില പോസ്റ്റ് മാസ്റ്റർമാർ സ്വന്തമായി തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. ഔദ്യോഗികമായി അവിടെ ത‌പാൽ മുദ്ര നിലവിൽ വന്നത് 1847ലാണ്. 5 സെന്റിന്റെയും 10 സെന്റിന്റെയും ആ തപാൽ മുദ്രകളിൽ [[ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ|ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെയും]] [[ജോർജ് വാഷിങ്ടൺ|ജോർജ് വാഷിങ്ടന്റെയും]] ചിത്രങളാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതിനു ശേഷം ലോകമെമ്പാടുമുള്ള രാജ്യങൾ തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. [[ഇൻഡ്യ|ഇൻഡ്യയിലെ]] ആദ്യത്തെ തപാൽ മുദ്ര പുറത്തിറക്കിയത് 1852 ജൂലൈ 1ന് [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയിലാണ്]], ''[[സിന്ധ് ഡാക്ക്]]'' എന്നായിരുന്നു ആ തപാൽ മുദ്രയുടെ പേര്.<ref>
http://www.firstissues.org/ficc/details/scinde_1.shtml</ref> ലോകത്ത് ആദ്യമായി എയർമെയിൽ തപാൽ മുദ്രകൾ പുറപ്പെടുവിച്ച രാജ്യം ഇൻഡ്യയാണ്.<ref>http://web.archive.org/20010614180845/www.geocities.com/dakshina_kan_pa/art4/airmail.htm
</ref> കേരളത്തിൽ തിരുവിതാംകൂർ നാട്ടുരാജ്യവും കൊച്ചി നാട്ടു രാജ്യവും അഞ്ചൽ മുദ്രകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1858201" എന്ന താളിൽനിന്ന് ശേഖരിച്ചത്