"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 128:
<ref> http://news.nationalgeographic.com/news/2005/02/0203_050203_deepest.html </ref>
 
ഭ്രംശഗർത്തങ്ങൾക്കരികിൽ സ്ഥിതി കൂടുതൽ വൈവിധ്യമാളുന്നതാണ്. പ്രാണവായുവിന്റേയും സൂര്യപ്രകാശത്തിന്റേയും സാന്നിദ്ധ്യമില്ലതെ ജീവന് നിലനിൽപ്പില്ലെന്ന പഴയ ധാരണ ഇവിടങ്ങളിൽപ്പോലും ജീവന്റെ തുടിപ്പ് നിരന്തരമായി നിലനില്ക്കുന്നുവെന്ന കണ്ടെത്തലോടെ മാറിമറിഞ്ഞു. ഭൗമോപരിതലത്തിലെ പ്രായേണ കുറഞ്ഞ താപനിലയിൽ (ഏതാണ്ട് നാല്പത്തഞ്ച് ഡിഗ്രി സെൽഷിയസ്സോളം) നിലനിൽക്കുന്ന ജൈവശൃംഖലയെ നാണം കെടുത്താനെന്നോണം ഇവിടെ അതിമർദത്തിനെതിരെ തിളച്ചുപൊങ്ങുന്ന അത്യോഷ്മാവുള്ള ജലത്തിലാണ് മാഗ്മയോടൊപ്പം പുറന്തള്ളപ്പെടുന്ന ധാതുക്കളും ഹൈഡ്രജൻ സൾഫൈഡും മറ്റും ഉപയോഗപ്പെടുത്തി ജീവൻ അതിന്റെ അന്യാദൃശവും അനുപമവുമായ അത്ഭുതരൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുഴൽപ്പുഴുക്കളും മറ്റും ഉൾക്കൊള്ളുന്ന ഈ ആവാസവ്യവസ്ഥറ്റയെപ്പറ്റിയുള്ളആവാസവ്യവസ്ഥയെപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് വികസിച്ചുവരുന്നതേയുള്ളൂ.
 
===പവിഴപ്പുറ്റുകൾ===
കടലിന്റെ ആഴംകുറഞ്ഞ ഭാഗങ്ങളിൽ ധാരാളമായി കണ്ടുവരുന്ന പവിഴപ്പുറ്റുകൾ അസംഖ്യം സൂക്ഷ്മജീവികളുടെ കോളണികളാണ്. ഈ ജീവികൾക്ക് ഏതാനും മില്ലിമീറ്റർ വ്യാസവും ഏതാനും സെന്റീമീറ്റർ നീളവും ഉണ്ടാകാറുണ്ട്. ഇവ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന കാൽസിയം കാർബണേറ്റ് അധിഷ്ഠിതമായ സ്രവം കാലാന്തരങ്ങളായി കട്ടപിടിച്ച് വലുതായി വരുന്നതാണ് പവിഴപ്പുറ്റുകൾ. ഇവ കാണപ്പെടുന്നത് ധാരാളം സൂര്യപ്രകാശം ലഭ്യമായ ആഴംകുറഞ്ഞ കടലുകളിലാണ്. ഈ കോളണികളിൽ വിവിധതരം ജീവികൾ അധിവസിക്കുമെങ്കിലും മിക്കതിന്റേയും ഭക്ഷണം കടൽജലത്തിലെ ഏകകോശസസ്യങ്ങളാണ്.
 
==കടലിലെ അഗ്നിപർവതങ്ങൾ==
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്