"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ സിറ്റി കൗൺസിലിനു കീഴിലാണ്‌ വരുന്നത്, നഗരത്തിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ അല്ലെങ്കിൽ കോർപ്പറേറ്റ്സ് എന്നറിയപ്പെടുന്ന ജനപ്രതിനിധികൾ ആണ്‌ സിറ്റി കൗൺസിലിലെ അംഗങ്ങൾ. എല്ലാ 5 വർഷം കൂടുമ്പോഴും ഈ ജനപ്രതിനിധികൾക്കു വേണ്ടി തിരഞ്ഞെടുപ്പ് നടക്കുന്നു. ഇതിൽ നിന്നു തന്നെ മേയറെയും കമ്മീഷണറെയും കൂടി തിരഞ്ഞെടുക്കുന്നു, പുതുതായി രൂപവത്കരിക്കപ്പെട്ട ഈ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട വോട്ടർമാരുടെ പേരുവിവരം ചേർക്കാനുള്ള കാലതാമസം മൂലം വൈകുകയാണ്‌.
 
നഗരത്തിന്റെ പെട്ടെന്നുള്ള വളർച്ച നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും , വികസനരാഹിത്യമായ അടിസ്ഥാനസൗകര്യക്കുറവും സൃഷ്ടിച്ചത് ബാംഗ്ലൂർ മഹാനഗരപാലിഗെക്ക് വെല്ലുവിളി സൃഷ്ടിച്ചു, [[2003]]-ൽ ''ബാറ്റല്ലെ എൻ‌വയോണ്മെന്റൽ ഇവാലുവേഷൻ സിസ്റ്റം''(Battelle Environmental Evaluation System) നഗരത്തിൽ നടത്തിയ ഭൗതികവും, ജൈവപരവും, സാമൂഹ്യസാമ്പത്തിക മേഖലകളിൽ നടത്തിയ പഠനത്തിന്റെ ഫലങ്ങൾ വെളിവാക്കുന്നത് ബാംഗ്ലൂരിന്റെ ജല ഗുണം മാതൃകാപരമാണെന്നും ,നഗരത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലകൾ വളരെ ദരിദ്രവുമാണെന്നാണ്‌.<ref name="bees">{{PDFlink|[http://web.archive.org/web/20060320001853/http://www.bmrtl.com/EIA.PDF "Environmental Impact Analysis"]}}. Bangalore Metropolitan Rapid Transport Corporation Limited.. 2006. Government of Karnataka. 2005. (page 30)</ref> നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും,ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിലുള്ള അപാകതകൾ മൂലം കർണാടക ഹൈക്കോടതിയിൽനിന്നും , ജനങ്ങൾ കമ്പനി മേലധികാരികൾ എന്നിവരിൽ നിന്നും മഹാനഗരപാലിഗെക്ക് നിരവധി പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.<ref name=highcourt>[http://www.deccanherald.com/archives/jun292005/state1911192005628.asp "High Court pulls up BMP for bad roads"]. Deccan Herald. 2006. The Printers (Mysore) Ltd. [[June 29]] [[2005]]</ref> . നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനായി ബാംഗ്ലൂർ മഹാനഗരപാലിഗെ നഗരത്തിൽ ഫ്ലൈഓവറുകളും, ഒറ്റവരിപ്പാതകളും നിർമ്മിച്ചിട്ടുണ്ട്.ഇതൊക്കെയും ഗതാഗതക്കുരുക്കിന്‌ ഒരു പരിധി വരെ പരിഹാരമാണെങ്കിലും അതിദ്രുതമായി വളരുന്ന നഗരത്തിന്‌ ഇതൊന്നും ശാശ്വത പരിഹാരമാകുന്നില്ല.<ref name=bees /> [[2005]]-ൽ കേന്ദ്രഗവൺ‌മെന്റും സംസ്ഥാനഗവൺ‌മെന്റും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ബഡ്‌ജറ്റിൽ നിന്നും ഒരു തുക മാറ്റി വെച്ചു.<ref name=budget>"[http://autofeed.msn.co.in/pandorav3/output/News/7e1bf015-99c9-49ff-8670-f6d3c44a689c.aspx Budget to trigger growth of metros: PM]". MSN India. 2006. Microsoft India. [[12 February]] [[2006]].</ref> ബാംഗ്ലൂർ മഹാനഗരപാലിഗെ ബാംഗ്ലൂർ ഡവലപ്പ്മെന്റ് അതോററ്റി(BDA) ബാംഗ്ലൂർ അജണ്ട ടാസ്ക് ഫോഴ്‌സ്(BATF) എന്നിവയുമായി സഹകരിച്ച് നഗരത്തിന്റെ വികസാനത്തിനുവികസനത്തിനു വേണ്ടി ശ്രമിച്ചു വരുന്നു. ബാംഗ്ലൂർ ഒരു ദിവസം 3000 ടൺ [[മാലിന്യം]] ഉല്പ്പാദിപ്പിക്കുന്നു, ഇതിൽ 1,139 ടൺ കർണാടക കമ്പോസ്റ്റിങ്ങ് ഡവലപ്പ്മെന്റ് (Karnataka Composting Development Corporation) കമ്പോസ്റ്റ് ചെയ്യുന്നു. ബാക്കി തുറസ്സായ സ്ഥലങ്ങളിലും, പാതയോരങ്ങളിലും തള്ളൂന്ന മാലിന്യങ്ങൾ മുൻസിപ്പാലിറ്റി ശേഖരിക്കുന്നു.<ref name=solidwaste>van Beukering, Sehker, et al.[http://web.archive.org/web/20060304102415/http://www.iied.org/pubs/pdf/full/8113IIED.pdf "Analysing Urban Solid Waste..."]. International Institute for Environment and Development. 2006. March 1999.</ref>
 
ബാംഗ്ലൂർ സിറ്റി പോലീസിന്‌(BCP) 6 ഭൂമിശാസ്ത്ര സോണുകൾ ഉണ്ട്. ഇതിൽ ട്രാഫിക് പൊലീസ്(Traffic Police) ,സിറ്റി ആംഡ് റിസേർ‌വ്( the City Armed Reserve), സെൻ‌ട്രൽ ക്രൈം ബ്രാഞ്ച്(the Central Crime Branch) and സിറ്റി ക്രൈം റെക്കോർഡ് ബ്യൂറോ(the City Crime Record Bureau) എന്നിവയും ഉൾപ്പെടുന്നു, ഇവിടെ 86 പൊലീസ് സ്റ്റേഷനുകളും സ്ത്രീകൾക്ക് മാത്രമായുള്ള രണ്ട് പോലീസ് സ്റ്റേഷനുകളും ഉണ്ട് <ref name=bcp>[http://www.bcp.gov.in/english/index.htm "Bangalore City Police"]. Bangalore City Police. 2006. Karnataka State Police.</ref> [[കർണാടക]] സംസ്ഥാനത്തിന്റെ തലസ്ഥാനം എന്ന നിലയിൽ [[കർണാടക ഹൈക്കോടതി]], കർണാടകയുടെ ഭരണ സിരാകേന്ദ്രമായ വിധാൻസൗധ, രാജ്‌ഭവൻ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ബാംഗ്ലൂർ ലോകസഭയിലേക്ക് രണ്ട് അംഗങ്ങളെയും, കർണാടക നിയമസഭയിലേക്ക് 24 അംഗങ്ങളെയും സംഭാവന ചെയ്യുന്നുണ്ട്.<ref>[http://www.kar.nic.in/kla/mladr.htm "Members of Karnataka Legislative Assembly"]. National Informatics Centre. 2006. Government of Karnataka</ref> 2001-ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ചുള്ള ജനസംഖ്യ പ്രകാരം ബാംഗ്ഗ്ലൂരിലെ നിയമസഭാ മണ്ഡലങ്ങൾ 28 ആയും ലോകസഭ മണ്ഡലങ്ങൾ 3 ആയും ഉയർത്തണമെന്ന് കേന്ദ്ര അതിർത്തി പുനർനിർണയ സമിതി തീരുമാനിച്ചു<ref>{{cite web|url=http://www.delimitation-india.com/Final_Publications/Karnataka/Final%20Notification%20&%20Order%20with%20Table%20A%20&%20B%20_Eng_.pdf |title=Final Notification and Order|publisher=Delimitation Commission of India|date=[[2007-07-02]] | accessdate=2007-10-17}}</ref> അടുത്ത തിരഞ്ഞെടുപ്പ് മുതൽ ഈ പുനർനിർണയസമിതി നിർദ്ദേശം അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856796" എന്ന താളിൽനിന്ന് ശേഖരിച്ചത്