"അമലസുന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 30 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q371670 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 11:
|issue= Athalaric, Matasuntha
}}
[[ഇറ്റലി|ഇറ്റലിയിലെ]] ഒസ്റ്റ്രഗോത്ത് രാജാവായിരുന്ന [[തിയൊഡോറിക്|തിയോഡെറിക്കിന്റെ]] (454-526) പുത്രിയാണ്പുത്രിയാണു് '''അമലസുന്ത'''. 515-ൽ യുഥാറിക് എന്ന പ്രഭുവിനെ വിവാഹം കഴിക്കുകയും യുഥാറികിന്റെ മരണശേഷം 526-ൽ അവരുടെ പുത്രനായ അഥാലാറിക് രാജ്യാവകാശിയാകുകയും ചെയ്തു. അക്കാലത്ത് അമലസുന്ത റീജന്റായി ഭരണം നടത്തി. അഥാലാറിക്കിന്റെ മരണശേഷം (ഒ. 2, 534) അമലസുന്ത രാജ്ഞിയായി. അവർ ബന്ധുവായ തിയോഡഹാഡിനെ സഹഭരണാധികാരിയായിരിക്കാൻ ക്ഷണിച്ചെങ്കിലും അയാൾ അതിനു വഴിപ്പെട്ടില്ല.
 
ബൈസാന്തിയൻ സാമ്രാജ്യവുമായി സൌഹൃദബന്ധങ്ങൾ പുലർത്തുന്നതിൽ പ്രത്യേകം നിഷ്കർഷിച്ചിരുന്ന അമലസുന്തയെ എതിർത്ത പ്രഭുക്കൻമാർ നാടുകടത്തപ്പെടുകയും വധിക്കപ്പെടുകയും ചെയ്തത് ഒസ്റ്റ്രഗോത്ത് വർഗക്കാരിൽ അമർഷം ഉളവാക്കി. തന്റെ നില കൂടുതൽ സുരക്ഷിതമാക്കുന്നതിനായി അമലസുന്ത ബൈസാന്തിയൻ ചക്രവർത്തിയായ ജസ്റ്റിനിയനു (483-565) മായി സുഹൃദ്ബന്ധം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഏറെത്താമസിയാതെ അമലസുന്ത രാജ്യത്തുനിന്ന് ബഹിഷ്കൃതയായി. പൗരസ്ത്യ-പാശ്ചാത്യ-റോമാ സാമ്രാജ്യങ്ങളിലെ വിദ്യാഭ്യാസ സംസ്കാരികാദികളെ പ്രോത്സാഹിപ്പിക്കാൻ അമലസുന്ത ശ്രമങ്ങൾ നടത്തി. ഇതിഷ്ടപ്പെടാതിരുന്ന ഗോത്തുവർഗക്കാരുടെ അവജ്ഞയ്ക്കും ശത്രുതയ്ക്കും അവർ പാത്രമായി. ബൊൾസേനയിലെ ടസ്കൻ തടാകത്തിലെ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട അമലസുന്ത 535-ൽ വധിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/അമലസുന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്