"ആയിരത്തൊന്നു രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 91 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8258 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 5:
 
== വിവരണം ==
ഭാഗികമായി ഭാരതീയ ഘടകങ്ങളെ ആശ്രയിക്കുന്ന [[ഇസ്ലാം|ഇസ്ലാമിനു]] മുമ്പുള്ള പേർഷ്യൻ(pre-islamic Persian) ഭാവനയിൽ നിന്നാണ്‌ ആയിരത്തൊന്നു രാവുകളിലെ യഥാർത്ഥ കഥാസങ്കല്പം ഉരുവം കൊള്ളുന്നത് . പക്ഷേ ഇന്ന് നമ്മുടെ കൈകളിലുള്ള ഈ സൃഷ്ടി നിരവധി നൂറ്റാണ്ടുകളായി അറബ് ലോകത്തെ ഗ്രന്ഥകാരന്മാരും വിവർത്തകന്മാരും പണ്ഡിതന്മാരും ശേഖരിച്ചവയാണ്‌. പുരാതനകാലത്തേയും മധ്യകാലഘട്ടത്തിലേയും അറബ്,പേർഷ്യൻ,ഇന്ത്യൻ,ഈജിപ്ഷ്യൻ,മൊസപൊട്ടോമിയൻ നാടോടി കഥകളിലും സാഹിത്യത്തിലുമാണ് ഈ കഥകളുടെ വേരുകൾ ചെന്നെത്തുന്നത്. നിരവധി നാടോടി കഥകൾ ഖലീഫമാരുടെ കാലഘട്ടം മുതലുള്ളതാണങ്കിൽ പലകഥകളും പഹ്‌ലവി പേർഷ്യൻ സൃഷ്ടികളിൽ(ഹസാർ അഫ്സാൻ:ആയിരം കഥകൾ) നിന്നുള്ളവയുമാണ്‌.
ആയിരത്തൊന്നു രാവുകളുടെ എല്ലാ പതിപ്പുകളിലും കാണുന്ന പൊതുവായ കാര്യം രാജാവായ ഷഹരിയാറും അദ്ദേഹത്തിന്റെ ഭാര്യയായ ഷഹർസാദയും ഉൾക്കൊള്ളുന്ന പ്രാഥമിക കഥാചട്ടകൂടാണ്‌. ഈ കഥാചട്ടക്കൂടിനെ ഉപയോഗിച്ചുകൊണ്ട് ഇതിലെ എല്ലാ നാടോടി കഥകളേയും പരസ്പരം ഇഴചേർത്തിരിക്കയാണ്‌. ചില പതിപ്പുകളിൽ ആയിരത്തിൽ താഴെ കഥകൾ മാത്രമേ കാണൂ.എന്നാൽ ചിലതിൽ ആയിരത്തൊന്നു കഥകളുണ്ടാവും.
 
"https://ml.wikipedia.org/wiki/ആയിരത്തൊന്നു_രാവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്