"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 141:
===തീൻകുടിനിയമങ്ങൾ===
[[ചിത്രം:Nomadacris septemfasciata.jpg|thumb|175px|right|കസ്രുത്തിൽ ഷഡ്പദങ്ങൾക്കുള്ള വിലക്ക് ചിലയിനം വെട്ടുക്കിളികൾക്ക് ബാധകമല്ല]]
പാനഭോജനങ്ങളുമായി ബന്ധപ്പെട്ട യഹൂദനിഷ്ഠകളുടെ സഞ്ചയം 'കസ്രുത്ത്' എന്നറിയപ്പെടുന്നു. ഉചിതം, ശരിയായത്, എന്നൊക്കെയാണ് ആ പേരിനർത്ഥം. നിഷ്ഠാപരമായ ശുദ്ധിയുള്ള ഭക്ഷണപാനീയങ്ങൾക്ക് 'കോഷർ' എന്ന പേരാണുള്ളത്. [[തനക്ക്|എബ്രായബൈബിളിലെ]] ആദ്യഖണ്ഡമായ [[തോറ|തോറയിലെ]] അനുശാസനങ്ങളാണ് ഈ നിഷ്ഠകൾക്കു പിന്നിൽ. 'കസ്രുത്ത്'-നിഷ്ഠകളിൽ ചില വർഗ്ഗം ജന്തുക്കളുടെ മാംസവും മുട്ടയും പാലും ഭക്ഷിക്കുന്നതിനുള്ള വിലക്ക്; അനുവദിക്കപ്പെട്ടിരിക്കുന്ന ജന്തുക്കളെത്തന്നെ ആഹാരത്തിനു വേണ്ടി കൊല്ലുമ്പോൾ പിന്തുടരേണ്ട നിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. മുഴുവൻ ചോരയും വാർത്തിക്കളയണം എന്ന നിർബ്ബന്ധം ഇതിന്റെ ഭാഗമാണ്. ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെല്ലാം ആഹരിക്കാവുന്നവയാണ്.<ref>ബൈബിൾ, [[ലേവ്യർ]] 11:3; [[നിയമാവർത്തനം]] 14:6</ref>. [[പന്നി]], ശുക്തിമത്സ്യം (shell fish), [[ഞണ്ട്]], [[ചെമ്മീൻ]] തുടങ്ങിയവ വിലക്കപ്പെട്ട ജന്തുക്കളിലുംജന്തുക്കളിൽ പെടുന്നു. പുൽച്ചാടിയും [[വെട്ടുക്കിളി|വെട്ടുക്കിളിയും]] ഒഴിച്ചുള്ള [[ഷഡ്പദം|ഷ്ഡ്പദങ്ങൾക്കും]] വിലക്കുണ്ട്. മാംസവും [[പാൽ|പാലും]] ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കും കസ്രുത്തിന്റെ ഭാഗമാണ്. "കുഞ്ഞിനെ അമ്മയുടെ പാലിൽ വേവിക്കരുത്" എന്ന [[ബൈബിൾ]] വചനമാണ് ഈ നിയമത്തിനു പിന്നിൽ.<ref>[[പുറപ്പാട്|പുറപ്പാടിന്റെ പുസ്തകം]] 23:19; [[നിയമാവർത്തനം]] 34:26; 14:21</ref> [[മീൻ|മീനും]] പാലും ഒരുമിച്ചു കഴിക്കുന്നതിന് ഈ വിലക്കില്ല. മാംസം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പാലിനും, തിരിച്ചും ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. യഹൂദേതരർ നിർമ്മിച്ച [[മുന്തിരി]] ഉല്പന്നങ്ങളും വിലക്കിന്റെ പരിധിയിൽ വരുന്നു.
 
ഈ നിഷ്ഠകൾക്കു പിന്നിലുള്ള യുക്തിയെ സംബന്ധിച്ച അന്വേഷണം, അവയെ കേവലും ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെടുത്താറുണ്ട്. മാംസവും പാലും ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കിനെ ഇത്തരം യുക്തി ഉപയോഗിച്ചു ന്യായീകരിക്കാറുണ്ട്. എങ്കിലും [[ഒട്ടകം|ഒട്ടകത്തിന്റേയോ]] [[മുയൽ|മുയലിന്റേയോ]] മാസത്തിനുള്ളമാംസത്തിനുള്ള വിലക്കിനേയും മറ്റും ശുചിത്വത്തിന്റേയോ ആരോഗ്യത്തിന്റേയോ പരിഗണനകളുമായി ബന്ധിപ്പിക്കുക എളുപ്പമല്ല. ഈ നിയമങ്ങൾ പിന്തുടരുന്നതിന് യാഥാസ്ഥിതികയഹൂദർ കാണുന്ന അന്തിമന്യായം അവ ദൈവികമായ അനുശാസനമാണ് എന്നതാണ്.<ref>[http://www.jewishvirtuallibrary.org/jsource/Judaism/kashrut.html Kashrut: Jewish Dietary Laws], Jewish Virtual Library</ref>
 
===ഛേദനാചാരം===
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്