"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 296:
19ആം നൂറ്റാണ്ട് വരെ ബാംഗ്ലൂരിലെ വിദ്യാലയങ്ങൾ മതനേതാക്കൾ നടത്തുന്നവയായിരുന്നു. ഒരേ മതത്തിലോ അല്ലെങ്കിൽ ജാതിയിലോ ഉൾപ്പെട്ട കുട്ടികൾക്ക് മാത്രമേ അവിടങ്ങളിൽ പ്രവേശനം ലഭിച്ചിരുന്നുള്ളൂ.<ref name="gaz">Hayavadana Rao (1929), p494</ref> മമ്മാഡി കൃഷ്ണരാജ വോഡെയാറുടെ ഭരണകാലത്താണ് ബാംഗ്ലൂരിൽ പാശ്ചാത്യ രീതിയിലിള്ള വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചത്. പശ്ചാത്യ രീതയിലുള്ള രണ്ട് വിദ്യാലയങ്ങൾ അന്ന് സ്ഥാപിക്കപ്പെട്ടു. 1851ൽ വെസ്ലിയൻ മിഷൻ മറ്റൊരു വിദ്യാലയം ആരംഭിച്ചു. 1858ൽ സർക്കാർ ബാംഗ്ലൂർ ഹൈ സ്കൂൾ സ്ഥാപിച്ചു.<ref name="gaz1">Hayavadana Rao (1929), p497</ref>
[[പ്രമാണം:Bangalore College.jpg|thumb|left|[[ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ്]]]]
ഇപ്പോൾ ബാംഗ്ലൂരിൽ ചെറിയ കുട്ടികൾക്കുള്ള വിദ്യാലയങ്ങൾ പ്രധാനമായും കിൻഡർഗാർട്ടൻ ഘടനയിലുള്ളയാണ്.<ref name="kinder">{{cite web|url=http://timesofindia.indiatimes.com/articleshow/122968.cms|work=Online Edition of The Times of India, dated 2003-08-09|title=Bangalore a hot destination for foreign students|accessdate=2007-10-16}}</ref> ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, നാഷണൽ ഓപ്പൺ സ്കൂൾ (എൻ.ഒ.എസ്), ഐ.ജി.സി.എസ്.ഇ, ഐ.ബി എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാംഗ്ലൂരിലുണ്ട്.<ref name="boards">{{cite web|url=http://www.deccanherald.com/Archives/july012004/edu2.asp|work=Online Edition of The Deccan Herald, dated 2004-07-01|title=Broad choice of Class X boards|accessdate=2007-10-16}}</ref> ബാംഗ്ലൂരിലിലെബാംഗ്ലൂരിലെ വിദ്യാലയങ്ങളെ മൂന്നായി തിരിക്കാം. സർക്കാർ വിദ്യാലയങ്ങൾ(സർക്കാർ നേരിട്ട് നടത്തുന്നവ), എയ്ഡഡ് വിദ്യാലയങ്ങൾ(സർക്കാർ ധനസഹായം ലഭിക്കുന്നവ), അൺ-എയ്ഡഡ് സ്വകാര്യ വിദ്യാലയങ്ങൾ(സർക്കാരിന്റെ ധനസഹായം ലഭിക്കാത്തതും പൂർണമായും സ്വകാര്യ ഉടമസ്ഥതയിലുള്ളവറ്റുമായവ)<ref name="aid">{{cite web|url=http://timesofindia.indiatimes.com/articleshow/682256.cms|title=Trimester system in all Karnataka schools from June 1|work=Online Edition of The Times of India, dated 2004-05-18|accessdate=2007-10-16}}</ref>
 
[[1964]]ൽ സ്ഥാപിതമായ [[ബാംഗ്ലൂർ സർവ്വകലാശാല|ബാംഗ്ലൂർ സർവ്വകലാശാലയുടെ]] ആസ്ഥാനം ബാംഗ്ലൂരാണ്. [[1916]] ൽ തുടങ്ങിയ [[മൈസൂർ സർവകലാശാല|മൈസൂർ സർവ്വകലാശാലയുടെ]] ശാഖയാണിത്. ഏകദേശം 500 കലാശാലകളും 300000 വിദ്യാർത്ഥികളും ഈ സർ‌വകലാശാലയുടെ കീഴിലുണ്ട്. ബാംഗ്ലൂരിനകത്ത് സർ‌വകലാശാലക്ക് രണ്ട് കാമ്പസുകളുണ്ട്. ജ്ഞാനഭാരതിയും സെണ്ട്രൽ കോളേജും.<ref name="univ">{{cite web|url=http://timesofindia.indiatimes.com/articleshow/1114542.cms|title=BU overloaded, wants to split|work=Online Edition of The Times of India, dated 2007-01-09|accessdate=2007-10-16}}</ref>
"https://ml.wikipedia.org/wiki/ബെംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്