"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
[[പ്രമാണം:Bangalore Palace.jpg|thumb|[[ബാംഗ്ലൂർ പാലസ്]], 1887ൽ പണികഴിക്കപ്പെട്ട ഈ കൊട്ടാരം മൈസൂർ ഭരണാധികാരികളുടെ ഭവനമായിരുന്നു ]]
 
19ആം നൂറ്റാണ്ടിൽ ബാംഗ്ലൂർ ഒരു ഇരട്ടനഗരമായി മാറി. കന്നഡിഗന്മാർ അധിവസിക്കുന്ന പേട്ടയും തമിഴന്മാർ അധിവസിച്ചിരുന്ന ബ്രിട്ടീഷുകാർ സൃഷ്ടിച്ച സൈനിക മേഖലയും ഉൾക്കൊള്ളുന്നതായിരുന്നു അത്.<ref>[http://scholar.lib.vt.edu/theses/available/etd-05172004-231956/unrestricted/4.pdf Public Space in Bangalore: Present and Future Projections (Chapter 8, Page 17)]</ref> 1898ൽ ബാംഗ്ലൂരിൽ [[പ്ലേഗ്]] പടർന്ന് പിടിക്കുകയും ജനസംഖ്യ ക്രമാധീതമായി കുറയുകയും ചെയ്തു. പ്ലേഗിനെതിരേയുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ടെലിഫോൺ ശൃംഗലകൾ സ്ഥാപിക്കപ്പെട്ടു. 1898ൽ നഗരത്തിന്റെ ആരോഗ്യ കാര്യത്തിന്റെ മോൽനോട്ടത്തിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു. 1906ൽ ബാംഗ്ലൂർ വൈദ്യുതിയുള്ള ഇന്ത്യയിലെ ആദ്യ നഗരമായി. ശിവനാശസമുദ്രയിലെ ജല വൈദ്യുത നിലയം വഴിയാണ് ബാംഗ്ലൂരിനെ വൈദ്യുതീകരിച്ചത്. 1927ൽ [[കൃഷ്ണ രാജ വോഡെയാർ നാലാമൻ|കൃഷ്ണ രാജ വോഡെയാർ നാലാമന്റെ]] ഭരണത്തിന്റെ ഇരുപത്തഞ്ചാം വാർഷിക ആഘോഷങ്ങളോടെ ബാംഗ്ലൂർ ഇന്ത്യയുടെ ഉദ്യാന നഗരമായി അറിയപ്പെടാൻ തുടങ്ങി. നഗരത്തെ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഉദ്യാനങ്ങളും, പൊതുമേഖലാ കെട്ടിടങ്ങളും ആശുപത്രികളും നിർമ്മിക്കപ്പെട്ടു. 1947 ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷവും ബാംഗ്ലൂർ, പുതിയ മൈസൂർ സംസ്ഥാനത്തിന്റെ ഭാഗമായി തുടർന്നു. മൈസൂർ മഹാരാജാവായിരുന്നു അതിന്റെ രാജപ്രമുഖ്. 1941-51, 1971-81 ദശാബ്ദങ്ങളിൽ ബാംഗ്ലൂർ നഗരം പെട്ടെന്നുള്ള വളർച്ച കൈവരിച്ചു. തത്ഫലമായി വടക്കൻ കർണാടകയിൽ നിന്ന് അനേകർ ഇവിടേക്ക് കുടിയേറി. 1961 ഓടെ 1,207,000 ജനസംഖ്യയുമായു ബാംഗ്ലൂർ ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമായി.<ref name=bglrHist2>Digital Libraries and Archives</ref> അതിനുശേഷം വന്ന ദശാബ്ദങ്ങളിൽ മോട്ടോർ ഇൻഡസ്ട്രീസ് കമ്പനി പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ വരവോടെ ബാംഗ്ലൂരിന്റെ ഉദ്പാദന മേഖല വികാസം പ്രാപിച്ചു. 1980 കളിലും 90 കളിലും ബാംഗ്ലൂരിലെ ഭൂമിവ്യാപാര വിപണിയിൽ വൻ വളർ‌ച്ചയുണ്ടായി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള മൂലധന നിക്ഷേപകർ ബാംഗ്ലൂരിലെ വൻ ഭൂപ്രദേശങ്ങളേയും അധിനിവേശ കാലത്തെ ബംഗ്ലാവുകളേയും ബഹുനില കെട്ടിടങ്ങളാക്കി മാറ്റി<ref name=realestate>Benjamin, Solomon. {{PDFlink|[http://unpan1.un.org/intradoc/groups/public/documents/APCITY/UNPAN020773.pdf "Governance, economic settings and poverty in Bangalore"]|151&nbsp;KiB<!-- application/pdf, 154998 bytes -->}}.Environment&Urbanization Vol 12 No 1 2006. United Nations Public Administration. [[1 April]] [[2000]].</ref> . 1985ൽ [[ടെക്സാസ് ഇസ്ട്രുമെന്റ്സ്]] ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ച ആദ്യ ബഹുരാഷ്ട്ര കമ്പനിയായി. ഇതനെ പിന്തുടർന്ന്ഇതിനെതുടർന്ന് മറ്റ് പല വിവരസാങ്കേതിക സ്ഥാപനങ്ങളും ബാംഗ്ലൂരിലെത്തി. 20-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബാംഗ്ലൂർ ഇന്ത്യയിലെ [[സിലിക്കൺ വാലി|സിലിക്കൺ വാലിയായി]] മാറി.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ബെംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്