"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
കോട്ടക്കകത്തായി പട്ടണം "പേട്ട" എന്ന പേരിലുള്ള പല ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. പട്ടണത്തിന് രണ്ട് പ്രധാന തെരുവുകളുണ്ടായിരുന്നു. കിഴക്ക് പടിഞ്ഞാറൻ ദിശയിൽ ചിക്-പേട്ട് തെരുവും, വടക്ക് തെക്ക് ദിശയിൽ ദൊഡപേട്ട തെരുവും. അവ കൂട്ടിമുട്ടിയിടത്ത് ബാംഗ്ലൂരിന്റെ ഹൃദയഭാഗമായ ദൊഡപ്പേട്ട നാൽക്കവല വളർന്നുവന്നു. കെമ്പെ ഗൗഡയുടെ പിൻ‌ഗാമിയായ കെമ്പെ ഗൗഡ രണ്ടാമൻ ബാംഗ്ലൂരിന്റെ അതിർത്തി തിരിച്ച പ്രശസ്തമായ നാലു ഗോപുരങ്ങൾ പണികഴിപ്പിച്ചു.<ref name=bglrHist2>Vagale, Uday Kumar. {{PDFlink|[http://scholar.lib.vt.edu/theses/available/etd-05172004-231956/unrestricted/4.pdf "Public Space in Bangalore: Present and Future Projections"]|773&nbsp;[[Kibibyte|KiB]]<!-- application/pdf, 791768 bytes -->}}. Digital Libraries and Archives. 2006. Virginia Tech. [[27 April]] [[2004]].</ref> വിജയനഗര ഭരണകാലത്ത് ബാംഗ്ലൂർ ദേവരായനഗരമെന്നും കല്യാണപുരമെന്നും അറിയപ്പെട്ടു. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ബാംഗ്ലൂരിന്റെ ഭരണം പലതവണ കൈമാറ്റം ചെയ്യപ്പെട്ടു. 1638ൽ കൂട്ടാളിയായ ഷാഹ്ജി ഭീൻസ്ലെയൊടൊപ്പം [[റനദുള്ള ഖാൻ]] നയിച്ച ഒരു വൻ [[ബിജാപൂർ]] സൈന്യം കെമ്പെ ഗൗഡ മൂന്നാമനെ ആക്രമിച്ച് തോല്പിച്ചു. ബാംഗ്ലൂർ ജാഗിറായി ഷാഹ്ജിക്ക് നൽകപ്പെട്ടു. 1687ൽ മുഗൾ സൈനിക മേധാവിയായ കാസിം ഖാൻ ഷാഹ്ജിയുടെ മകനായ ഇകോജിയെ തോല്പിച്ചു. കാസിം ഖാൻ ബാംഗ്ലൂരിനെ ചിക്കദേവരാജ വോഡെയാർക്ക് മൂന്ന് ലക്ഷം രൂപക്ക് വിറ്റു.<ref name=ekoji>{{cite web|url=http://www.hindu.com/mp/2005/02/22/stories/2005022201010300.htm|title=The bean city|publisher=[[The Hindu]]|author=S. Srinivas|accessdate=2007-07-02}}</ref><ref name="Eraly">"The Mughal Throne", Abraham Eraly, Phoenix, London, Great Britain, 2004 (ISBN 0-7538-1758-6), Incidental Data, page 538.</ref> 1759ൽ കൃഷ്ണരാജ വോഡെയാർ രണ്ടാമന്റെ മരണത്തിന് ശേഷം മൈസൂർ സൈന്യ മേധാവിയായ [[ഹൈദർ അലി]] ബാംഗ്ലൂരിന്റെ യഥാർത്ഥ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് ഈ സാമ്രാജ്യം ഹൈദർ അലിയുടെ പുത്രനായ, മൈസൂരിന്റെ കടുവ എന്നറിയപ്പെട്ട [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] അധീനതയിലായി. 1799ലെ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടു. ബാംഗ്ലൂർ ക്രമേണ [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ്-ഇന്ത്യൻ സാമ്രാജ്യത്തിന്റെ]] ഭാഗമായി. സൈനിക കേന്ദ്രം മാത്രം തങ്ങളുടെ അധീനതയിൽ നിലനിർത്തിക്കിക്കൊണ്ട് ബ്രിട്ടീഷുകാർ ബാംഗ്ലൂർ പേട്ടയുടെ ഭരണാധികാരം മൈസൂർ മഹാരാജാവിന് തിരികെ നൽകി. മൈസൂർ സംസ്ഥാനത്തിന്റെ റെസിഡൻസി ആദ്യം സ്ഥാപിക്കപ്പെട്ടത് മൈസൂരിലായിരുന്നു. 1799ൽ. 1804ൽ അത് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ടു. 1843ൽ ഇതിന്റെ പ്രവർത്തനം നിലച്ചുവെങ്കിലും 1881ൽ പുനരാരംഭിച്ചു.<ref name=bglrHist3>[http://www.1911encyclopedia.org/M/MY/MYSORE_CAPITAL_.htm "Mysore (CAPITAL)"]. Encyclopedia Britannica. 1911 ed.</ref>
1947ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ അത് എന്നെന്നേക്കുമായി പ്രവർത്തനം അവസാനിപ്പിച്ചു. ഈ കാലഘട്ടത്തിൽ
[[മഡ്രാസ് പ്രെസിഡൻസി|മഡ്രാസ് പ്രെസിഡൻസിയിൽനിന്ന്]] തൊഴിലാളികളെ തിരഞ്ഞെടുത്ത് അവരെ സൈനിക മേഖലയിലേക്ക് പുന‍സ്ഥാപിക്കുന്നത് കൂടുതൽ എളുപ്പമാണെന്ന് ബ്രിട്ടീഷുകാർ കണ്ടെത്തി. 1831ൽ മൈസൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[മൈസൂർ|മൈസൂരിൽനിന്ന്]] ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ടു. ഈ കാലത്തുണ്ടായ രണ്ട് പുരോഗതികൾ നഗരത്തിന്റെ വേഗത്തിലുള്ള വളർച്ചക്ക് കാരണമായി. ടെലിഗ്രാഫിന്റെ ഉപയോഗവും 1864ൽ മഡ്രാസുമായിമദിരാശിയുമായി ബന്ധിപ്പിച്ച റെയിൽ മാർഗവുമായിരുന്നു ആ പുരോഗതികൾ.
[[പ്രമാണം:Bangalore Palace.jpg|thumb|[[ബാംഗ്ലൂർ പാലസ്]], 1887ൽ പണികഴിക്കപ്പെട്ട ഈ കൊട്ടാരം മൈസൂർ ഭരണാധികാരികളുടെ ഭവനമായിരുന്നു ]]
 
19ആം നൂറ്റാണ്ടിൽ ബാംഗ്ലൂർ ഒരു ഇരട്ടനഗരമായി മാറി. കന്നഡിഗന്മാർ അധിവസിക്കുന്ന പേട്ടയും തമിഴന്മാർ അധിവസിച്ചിരുന്ന ബ്രിട്ടീഷുകാർ സൃഷ്ടിച്ച സൈനിക മേഖലയും ഉൾക്കൊള്ളുന്നതായിരുന്നു അത്.<ref>[http://scholar.lib.vt.edu/theses/available/etd-05172004-231956/unrestricted/4.pdf Public Space in Bangalore: Present and Future Projections (Chapter 8, Page 17)]</ref> 1898ൽ ബാംഗ്ലൂരിൽ [[പ്ലേഗ്]] പടർന്ന് പിടിക്കുകയും ജനസംഖ്യ ക്രമാധീതമായി കുറയുകയും ചെയ്തു. പ്ലേഗിനെതിരേയുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ടെലിഫോൺ ശൃംഗലകൾ സ്ഥാപിക്കപ്പെട്ടു. 1898ൽ നഗരത്തിന്റെ ആരോഗ്യ കാര്യത്തിന്റെ മോൽനോട്ടത്തിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു. 1906ൽ ബാംഗ്ലൂർ വൈദ്യുതിയുള്ള ഇന്ത്യയിലെ ആദ്യ നഗരമായി. ശിവനാശസമുദ്രയിലെ ജല വൈദ്യുത നിലയം വഴിയാണ് ബാംഗ്ലൂരിനെ വൈദ്യുതീകരിച്ചത്. 1927ൽ [[കൃഷ്ണ രാജ വോഡെയാർ നാലാമൻ|കൃഷ്ണ രാജ വോഡെയാർ നാലാമന്റെ]] ഭരണത്തിന്റെ ഇരുപത്തഞ്ചാം വാർഷിക ആഘോഷങ്ങളോടെ ബാംഗ്ലൂർ ഇന്ത്യയുടെ ഉദ്യാന നഗരമായി അറിയപ്പെടാൻ തുടങ്ങി. നഗരത്തെ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഉദ്യാനങ്ങളും, പൊതുമേഖലാ കെട്ടിടങ്ങളും ആശുപത്രികളും നിർമ്മിക്കപ്പെട്ടു. 1947 ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷവും ബാംഗ്ലൂർ, പുതിയ മൈസൂർ സംസ്ഥാനത്തിന്റെ ഭാഗമായി തുടർന്നു. മൈസൂർ മഹാരാജാവായിരുന്നു അതിന്റെ രാജപ്രമുഖ്. 1941-51, 1971-81 ദശാബ്ദങ്ങളിൽ ബാംഗ്ലൂർ നഗരം പെട്ടെന്നുള്ള വളർച്ച കൈവരിച്ചു. തത്ഫലമായി വടക്കൻ കർണാടകയിൽ നിന്ന് അനേകർ ഇവിടേക്ക് കുടിയേറി. 1961 ഓടെ 1,207,000 ജനസംഖ്യയുമായു ബാംഗ്ലൂർ ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമായി.<ref name=bglrHist2>Digital Libraries and Archives</ref> അതിനുശേഷം വന്ന ദശാബ്ദങ്ങളിൽ മോട്ടോർ ഇൻഡസ്ട്രീസ് കമ്പനി പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ വരവോടെ ബാംഗ്ലൂരിന്റെ ഉദ്പാദന മേഖല വികാസം പ്രാപിച്ചു. 1980 കളിലും 90 കളിലും ബാംഗ്ലൂരിലെ റിയൽ എസ്റ്റേറ്റ്ഭൂമിവ്യാപാര വിപണിയിൽ വൻ വളർ‌ച്ചയുണ്ടായി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള മൂലധന നിക്ഷേപകർ ബാംഗ്ലൂരിലെ വൻ ഭൂപ്രദേശങ്ങളേയും അധിനിവേശ കാലത്തെ ബംഗ്ലാവുകളേയും ബഹുനില അപ്പാർട്മെന്റുകളാക്കികെട്ടിടങ്ങളാക്കി മാറ്റി<ref name=realestate>Benjamin, Solomon. {{PDFlink|[http://unpan1.un.org/intradoc/groups/public/documents/APCITY/UNPAN020773.pdf "Governance, economic settings and poverty in Bangalore"]|151&nbsp;KiB<!-- application/pdf, 154998 bytes -->}}.Environment&Urbanization Vol 12 No 1 2006. United Nations Public Administration. [[1 April]] [[2000]].</ref> . 1985ൽ [[ടെക്സാസ് ഇസ്ട്രുമെന്റ്സ്]] ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ച ആദ്യ ബഹുരാഷ്ട്ര കമ്പനിയായി. ഇതനെ പിന്തുടർന്ന് മറ്റ് പല വിവരസാങ്കേതിക സ്ഥാപനങ്ങളും ബാംഗ്ലൂരിലെത്തി. 20-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബാംഗ്ലൂർ ഇന്ത്യയിലെ [[സിലിക്കൺ വാലി|സിലിക്കൺ വാലിയായി]] മാറി.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ബെംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്