"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
|publisher=World Gazetteer|archiveurl=http://www.webcitation.org/65KF2ukSE|archivedate=2012-02-09}}</ref>
 
വലിയവൻ കിട വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സം‌വിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെകമ്പനികളുടെയും ആസ്ഥാന നഗരം കൂടിയാണ്‌ ബാംഗ്ലൂർ. ''ഇന്ത്യയുടെ സിലിക്കൺ വാലി'' എന്നാണ്‌ ബാംഗ്ലൂർ അറിയപ്പെടുന്നത്.<ref name=swshare>{{cite web |url=http://www.indianexpress.com/india-news/full_story.php?content_id=60231 |title=Bangalore Crumbling |accessdate=2007-10-06 |publisher=[[Indian Express|The Sunday Express]]}}</ref> ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂർ മാറുകയും, ലോകത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല നഗരമായി [[സി.എൻ.എൻ.]] ബാംഗ്ലൂരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.<ref name=best>{{cite web |url=http://money.cnn.com/galleries/2007/biz2/0708/gallery.roadwarriorsspecial.biz2//index.html?section=money_topstories |title=സി.എൻ.എൻ മണിയിൽ വന്ന ലേഖനം- Best places to do business in the wired world |publisher=[[CNN]] |accessdate=2007-09-06 }}</ref>
 
1500-കളിൽ [[വിജയനഗര സാമ്രാജ്യം]] ഭരിച്ചിരുന്ന [[കെമ്പഗൗഡ ഒന്നാമൻ|കെമ്പഗൗഡ ഒന്നാമനെയാണ്‌]] ആണ്‌ ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഇവിടെ ഒരു മണ്ണ് കോട്ട പണിതുയർത്തുകയും അതിനെ വിജയനഗര സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. [[ഈസ്റ്റ്‌ ഇന്ത്യ കമ്പനി|ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ]] ഭരണകാലത്ത്‌ ബാംഗളൂർ അവരുടെ പടിഞ്ഞാറൻ ഇന്ത്യയുടെ സാമ്രാജ്യഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു. ഈ പ്രദേശത്തിന്റെ കാലാവസ്ഥയും മറ്റും കൊണ്ട്‌ അവർ ഇവിടം തിരഞ്ഞെടുക്കുകയായിരുന്നു എന്നു വേണം കരുതാൻ. [[ബാംഗ്ലൂർ കന്റോണ്മെന്റ്|കന്റോൺമെന്റ്]] അഥവാ പട്ടാളത്താവളത്തിന്റെ ആരംഭത്തിനു ശേഷം ഇവിടേയ്ക്കു നാനാ ദിക്കിൽ നിന്നും കുടിയേറ്റമുണ്ടായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ബാംഗ്ലൂർ, കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായി മാറി. കേന്ദ്രസർക്കാരിന്റെ‍ കീഴിലുള്ള പ്രത്യേക വ്യവസായ മേഖലയായും ബാംഗ്ലൂർ മാറുകയുണ്ടായി. പ്രത്യേകിച്ചു വ്യോമ, അന്തരീക്ഷയാന, പ്രതിരോധ മേഖലകളിൽ. ഇന്ന് വിവരസാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്‌. ഇന്ന് രാജ്യത്തെ മികച്ച പഠന ഗവേഷണ കേന്ദ്രങ്ങളും, വിദ്യാഭ്യാസസ്ഥാപനങ്ങളുംബാംഗ്ലൂരിൽ ആണു. അതുപോലെ രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂർ ആണ്‌.
"https://ml.wikipedia.org/wiki/ബെംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്