"താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3519424 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 1:
{{prettyurl|Tara (Ramayana)}}
[[രാമായണം | രാമായണത്തിൽ]] പരാമർശിക്കപ്പെട്ടിട്ടുള്ള വാനര രാജ്ഞി. വാനര രാജാവായ [[ബാലി (ഹൈന്ദവം)|ബാലിയുടെ]] പത്നി. അംഗദൻ ഇവരുടെ പുത്രനാണ്. സുഷേണൻ എന്ന വാനരന്റെ പുത്രിയാണ് താരയെന്നും, പാലാഴി മഥനത്തിൽ നിന്നാണ് താര ജനിച്ചതെന്നും രണ്ട് ഐതിഹ്യങ്ങൾ നിലനില്ക്കുന്നു. ബാലിയുടെ മരണശേഷം താര സുഗ്രീവന്റെ പത്നിയായി. മഹാപാതകനാശനത്തിനായി കേരളീയർ ഭജിക്കുന്ന പഞ്ചകന്യകമാരിൽ ഒരാളാണ് താര.
 
താരയെ വിവേകമതിയും അനുനയപാടവമുള്ളവളുമായാണ് രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സുഗ്രീവനോട് ഏറ്റുമുട്ടാൻ പോയ ബാലിയെ യുക്തിവാദംകൊണ്ട് താര പിന്തിരിപ്പിക്കുവാൻ ശ്രമിച്ചതായി രാമായണത്തിൽ കാണുന്നു. സീതാന്വേഷണത്തിനു താമസം നേരിടുന്നതിൽ കുപിതനായി സുഗ്രീവനെ ശകാരിക്കാനെത്തിയ ലക്ഷ്മണനെ ശാന്തനാക്കിയതും താരയാണ്.
"https://ml.wikipedia.org/wiki/താര" എന്ന താളിൽനിന്ന് ശേഖരിച്ചത്