"ട്രിഗ്വെ ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആദ്യകാലജീവിതം
No edit summary
വരി 26:
 
1911-ൽ ലീ നോർവീജിയൻ ലേബർ പാർട്ടിയിൽ അംഗമായി. 1919-ൽ ഓസ്‌ലോ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം നേടിയ ലീ അധികം വൈകാതെ തന്നെ പാർട്ടിയുടെ ദേശീയ സെക്രട്ടറിപദത്തിലെത്തി. 1919 മുതൽ 1921 വരെ പാർട്ടി പ്രസിദ്ധീകരണമായ ''ദി റ്റ്വെന്റിയത്ത് സെഞ്ചുറി''യുടെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ചു. 1922 മുതൽ 1935 വരെ ''നോർവീജിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസിന്റെ''' നിയമോപദേഷ്ടാവായിരുന്നു. 1931 മുതൽ 1935 വരെ ''നോർവീജിയൻ വർക്കേഴ്സ് കോൺഫെഡറേഷൻ ഓഫ് സ്പോർട്ട്സിന്റെ'' ചെയർമാൻ പദവി അലങ്കരിച്ചു<ref>[http://biography.yourdictionary.com/trygve-halvdan-lie ''Trygve Halvdan Lie'' (LoveToKnow, Corp)]</ref>.
 
===രാഷ്ട്രീയജീവിതം===
പ്രാദേശികരാഷ്ട്രീയത്തിൽ അകെർ മുനിസിപ്പാലിറ്റി കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി 1922 മുതൽ 1931 വരെ പ്രവർത്തിച്ചു. 1937-ൽ അകെർഷസിൽ നിന്നും നോർവീജിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1935-ൽ ലേബർ പാർട്ടി മന്ത്രിസഭ രൂപീകരിച്ചപ്പോൾ നിയമമന്ത്രിയായി. പിന്നീട് വ്യാപാരം പൊതുവിതരണം എന്നീ വകുപ്പുകളിലും മന്ത്രിയായി പ്രവർത്തിച്ചു.
 
ചെറുപ്പം മുതൽക്ക് തന്നെ സോഷ്യലിസ്റ്റായിരുന്ന<ref name="Immigrant1"/> ലീ ഒരു മോസ്ക്കോ സന്ദർശനവേളയിൽ ലെനിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു<ref>{{cite news |first= |last= |authorlink= |coauthors= |title=Immigrant to What? |url=http://www.time.com/time/magazine/article/0,9171,852919-1,00.html |work=Time Magazine |page=2 |date=25 November 1946 |accessdate=17 December 2008 }}</ref>. സോവിയറ്റ് യൂണിയനിൽ നിന്നും നാടുകടത്തപ്പെട്ട ട്രോട്സ്കിക്ക് ലീ നോർവേയിൽ അഭയമനുവദിച്ചു. എന്നാൽ സ്റ്റാലിന്റെ സമ്മർദ്ദഫലമായി ട്രോട്സ്കിയെ നോർവേയിൽ നിന്നും പുറത്താക്കി<ref>Deutscher, Isaac (2004), ''The Prophet Outcast: Trotsky, 1929-1940'', pp. 274-282</ref>.
 
1941-ൽ ലണ്ടൻ ആസ്ഥാനമാക്കി രൂപീകരിച്ച നോർവേയുടെ പ്രവാസഭരണകൂടത്തിൽ വിദേശകാര്യമന്ത്രിയായി. 1946 വരെ ഈ സ്ഥാനത്ത് തുടർന്നു.
 
===വ്യക്തിജീവിതം===
 
===അവലംബം===
"https://ml.wikipedia.org/wiki/ട്രിഗ്വെ_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്