"അൾട്രാസൗണ്ട് വൈദ്യ പരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:AlokaPhoto2006a.jpg|thumb|ഒരു അൾട്രാ സൗണ്ട് വൈദ്യോപകരണം]]
അൾട്രാ സൗണ്ട് തരംഗങ്ങൾ ശരീരത്തിലേക്ക് കടത്തി വിട്ട് ആന്തരികാവയവങ്ങളിൽ തട്ടി പ്രതിഫലിക്കപ്പെടുന്ന തരംഗങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്താൽ വിശകലനം ചെയ്ത് ആന്തരിക ശരീരഭാഗങ്ങളുടെ ദ്വിമാന-ത്രിമാന ചിത്രങ്ങൾ സൃഷ്ടിക്കുക വഴി അവയുടെ ഘടനയും ആരോഗ്യാവസ്ഥയും മനസ്സിലാക്കാൻ സാധിക്കുന്ന ആധുനിക വൈദ്യ പരിശോധന സംവിധാനമാണ് അൾട്രാ സൗണ്ട്'''അൾട്രാസൗണ്ട് വൈദ്യ പരിശോധന''' അഥവ '''അൾട്രാ സോണോഗ്രഫി '''. ഇത്തരത്തിൽ ലഭ്യമാവുന്ന സചിത്ര പരിശോധന ഫലം അൾട്രാ സോണോഗ്രാം എന്നറിയപ്പെടുന്നു.<br />
 
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ആരോഗ്യാവസ്ഥയും അറിയാനുള്ള പരിശോധന എന്ന നിലയിലും ,ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയത്തിനുള്ള അനധികൃത പരിശോധനാ മുറയായും ആണ് അൾട്രാ സൗണ്ട് ഇപ്പോൾ പ്രചാരത്തിലുള്ളതെങ്കിലും വൈദ്യമേഖലയിൽ ഇതിന്റെ പ്രാധാന്യം ഏറെയും ഉപയോഗം വിപുലവുമാണ്. <br />
 
രക്തധമനികൾ, നാഡീവ്യൂഹം, പേശികൾ, അസ്ഥികൾ, ആന്തരിക അവയവങ്ങൾ എന്നിങ്ങനെ നിരവധി ഭാഗങ്ങളുടെ പരിശോധന സാധ്യമാകുന്ന മുറിവേൽപ്പിക്കാത്തതും(non invasive) വേദനാ രഹിതവും വിദ്യുത്കാന്തികവികരണ വിമോചിതവും (Radiation free) ആയ പരിശോധന എന്നതാണ് ഇതിന്റെ സ്വീകാര്യതയ്കൂം പ്രചാരത്തിനും കാരണം.
 
"https://ml.wikipedia.org/wiki/അൾട്രാസൗണ്ട്_വൈദ്യ_പരിശോധന" എന്ന താളിൽനിന്ന് ശേഖരിച്ചത്