"യുക്തിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[ജ്ഞാനോദയകാലം|ജ്ഞാനോദയകാലത്തിന്റെ]] തുടക്കത്തിനു ശേഷം ഗണിതശാസ്ത്ര വിശകലന രീതികൾ തത്വശാസ്ത്രത്തിൽ ഉപയോഗിച്ചു തുടങ്ങിയത് [[ബറൂക്ക് സ്പിനോസ|സ്പിനോസ]], [[റെനെ ദെക്കാർത്ത്|ദെക്കാർത്ത്]], [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസ്]] എന്നീ ചിന്തകരാണ്‌. ഇവർ അവലംബിച്ച രീതികൾ യുക്തിവാദത്തിന്റെ ശാസ്ത്രീയതക്ക് ഒരു മുതൽകൂട്ടായി<ref>Bourke, Vernon J., "Rationalism", p. 263 in Runes (1962)</ref>. മെയിൻലാന്ഡ് യൂറോപ്പിൽ ഉത്ഭവിച്ചത് കൊണ്ട് ഇതിനെ കോണ്ടിനെന്റൽ രേഷണലിസം (continental rationalism) എന്ന് വിളിക്കപ്പെടുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടനിലെ തത്വചിന്തകർ [[അനുഭവവാദം|അനുഭവവാദത്തിനാണ്]] (empiricism) കൂടുതൽ പ്രാധ്യാന്യം നൽകിയത്. അനുഭവമാണ് സകല വിജ്ഞാനത്തിന്റെയും ഹേതു എന്നും അനുഭവം വഴിയല്ലാതെ വിജ്ഞാനം നേടാൻ കഴിയില്ല എന്ന് [[അനുഭവവാദം|അനുഭവവാദികൾ ]] വാദിക്കുന്നു. മറിച്ചു യുക്തിവാദികൾ അനുഭവം വഴി നേടുന്ന അറിവ് പരിമിതമാണെന്നും, അനുഭവം മാത്രമല്ല അറിവിന്റെ സ്രോതസ് [[യാഥാർത്ഥ്യം|യാഥാർത്ഥ്യത്തിന്റെ]] ഘടന [[യുക്തി|യുക്തിയിൽ]] അധിഷ്ടിതമാണെന്നും [[യുക്തി]] ഉപയോഗിച്ച് [[യാഥാർത്ഥ്യം|യാഥാർത്ഥ്യത്തിനെ]] അറിയാൻ കഴിയുമെന്നും വിശ്വസിക്കുന്നു. ഇതാണ് യുക്തിവാദവും അനുഭവവാദവും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം. <ref>http://plato.stanford.edu/entries/rationalism-empiricism</ref> എന്നിരുന്നാലും ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്, ആധുനിക തത്വശാസ്ത്രജ്ഞരിൽ പലരും ഈ രണ്ടു തത്വങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. [[ബറൂക്ക് സ്പിനോസ|സ്പിനോസയും]], [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസും]] അനുഭവത്തിൽ നിന്ന് ഉണ്ടാവുന്ന അറിവിൽ ബുദ്ധിയുടെ പ്രവൃത്തികൊണ്ട് പുതിയ അറിവുകൾ ഉണ്ടാക്കാൻ സാധിക്കും (derived knowledge) എന്ന് വാദിച്ചിരുന്നു, എന്നാലും ഇത് പ്രായോഗിക വിജ്ഞാനത്തിനു ബാധകമല്ല എന്നും ഗണിത ശാസ്ത്രം പോലെയുള്ള വിജ്ഞാനതരംഗങ്ങളിൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് സമ്മതിച്ചിരുന്നു.
===രാഷ്ട്രീയവും യുക്തിവാദവും===
സുപ്രസിദ്ധ തത്വശാസ്ത്രജ്ഞനും രാഷ്ട്രീയ താത്വികനുമായ ശ്രീ [[മൈക്കൽ ഓക്ക്ഷോട്ട്]] ''റേഷണലിസം ഇൻ പൊളിറ്റിക്സ്'' എന്ന ലേഖനത്തിൽ യുക്തിചിന്തയുക്തിപരമായ ചിന്ത എല്ലാ രാഷ്ട്രീയ ചിന്താഗതിയിലുംനിലപാടുകളിലും ഒരു പോലെ ബാധകമായ ഘടകമാണെന്ന്ഘടകമാണെന്നും, പക്ഷെ യുക്തിവാദത്തിന്റെ ചില അടിസ്ഥാന ആശയങ്ങൾ രാഷ്ട്രീയത്തിൽ അപ്രായോഗികമാണെന്നും അഭിപ്രായപ്പെട്ടുവാദിച്ചു.
<ref> Oakeshott, Michael,"Rationalism in Politics," The Cambridge Journal 1947</ref>
===കേരള യുക്തിവാദി സംഘടനകൾ===
"https://ml.wikipedia.org/wiki/യുക്തിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്