"അപസർപ്പകകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Detective fiction}}
[[File:Conan doyle.jpg|thumb|250px200px|right|ആർതർ ക്വനൻ ഡൊയൽ ഷെർലോക്‌ഹോംസിന്റെ സൃഷ്ടാവ്]]
 
നിയമലംഘകരെ ഗൂഢമാർഗങ്ങളിലൂടെ കണ്ടുപിടിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരായ ''അപസർപ്പകരുടെ'' കൃത്യങ്ങളെ ആധാരമാക്കി ആവേശജനകമാംവിധം രചിക്കപ്പെടുന്ന കഥകളാണ് '''അപസർപ്പക കഥകൾ''' ([[ഇംഗ്ലീഷ്]]:Detective Stories).
വരി 13:
ഇന്നറിയുന്ന തരത്തിലുള്ള അപസർപ്പകകഥയുടെ ജനനം 1841-ലാണെന്നു പറയാം. ആ വർഷത്തിൽ ഫിലഡെൽഫിയയിലെ ഒരു [[മാസിക]] (Graham's Magazine), അതിന്റെ ഏപ്രിൽ ലക്കത്തിൽ റൂമോർഗിലെ കൊലകൾ എന്ന പേരിൽ ഒരു ചെറുകഥ പ്രസിദ്ധം ചെയ്തു. എഡ്ഗർ അലൻപോ ([http://en.wikipedia.org/wiki/Edgar_Allan_Poe Edgar Allan Poe])എന്ന വിഖ്യാതനായ സാഹിത്യകാരനായിരുന്നു അതിന്റെ കർത്താവ്. കുറ്റാന്വേഷണ പ്രക്രിയയുടെ തത്ത്വപരവും പ്രായോഗികവുമായ വശങ്ങൾ ആ കഥയിൽ ചിത്രീകരിക്കപ്പെട്ടിരുന്നു. തുടർന്ന് 1842-ൽ അതേ കഥയുടെ തുടർച്ച എന്ന നിലയ്ക്ക് മറ്റൊരു കഥയും പ്രകാശിതമായി; 1845-ൽ മൂന്നാമതൊരു കഥകൂടി ഇദ്ദേഹം അവയോടു ചേർത്തു. ഈ മൂന്നു കഥകളും ചേർത്ത് കഥകൾ (Tales) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെയാണ് ആദ്യത്തെ അപസർപ്പകകഥയായി സാഹിത്യചരിത്രകാരന്മാർ വിവരിക്കുന്നത്. ഷെ വാലിയേ സി. ഓഗസ്താങ് ദ്യുപാങ് (Chevalier C.Augustin Dupin) എന്ന നായകന്റെ വിദഗ്ധവും സാഹസികവുമായ കുറ്റാന്വേഷണങ്ങളുടെ ചിത്രീകരണമാണ് ഈ കഥകളിൽ കാണുന്നത്. സാഹിത്യത്തിലെ ആദ്യത്തെ ''ഡിറ്റക്റ്റീവ്'' ഈ കഥാനായകനാണെന്നു പറയാം.
 
അപസർപ്പകകഥ എന്ന പ്രത്യേക വിഭാഗം ജന്മമെടുക്കുന്നത്ജന്മമെടുക്കുന്നതു് എഡ്ഗർ അലൻപോയുടെ ഈ മൂന്നു കഥകളുടെ പ്രകാശനത്തോടുകൂടിയാണ്പ്രകാശനത്തോടുകൂടിയാണു്. ''അപസർപ്പക കഥാസാഹിത്യത്തിന് നിയാമകമായ തത്ത്വങ്ങളും നിയമങ്ങളുമെല്ലാം അലംഘനീയമെന്നു തോന്നുംവിധം ആവിഷ്കരിച്ചു എന്നതാണ് ഈ കഥകളുടെ അസാധാരണമായ പ്രത്യേകത'' എന്ന് എച്ച്. ഡഗ്ലസ് തോംസൻ എന്ന നിരൂപകൻ പ്രസ്താവിക്കുന്നു. ഈ പ്രസ്താവത്തോട് സാഹിത്യചരിത്രകാരന്മാർ പൊതുവിൽ യോജിക്കുന്നുമുണ്ട്.
 
ഇതിനെത്തുടർന്ന് [[അമേരിക്ക|അമേരിക്കൻ]] [[സാഹിത്യം|സാഹിത്യത്തിൽ]] ധാരാളം അപസർപ്പകകഥകൾ പ്രത്യക്ഷപ്പെട്ടു; ആ കഥകളെല്ലാം ജനസാമാന്യത്തിനിടയിൽ വലിയ പ്രചാരം നേടുകയും ചെയ്തു. ഏകദേശം ഇരുപതു വർഷങ്ങൾക്കുശേഷം അപസർപ്പകകഥകൾ ഫ്രഞ്ചുസാഹിത്യത്തിൽ ശ്രദ്ധാർഹമായ വളർച്ച പ്രാപിച്ചു; അതിന് നേതൃത്വം നൽകിയത് എമിൽ ഗാബോറിയൻ എന്ന [[ഫ്രാൻസ്|ഫ്രഞ്ചു]] കഥാകാരനാണ്.
 
==ഇംഗ്ലീഷിൽ==
[[File:Wilkie-Collins.jpg|thumb|180px200px|right|വിൽക്കീ കോളിൻസ്]]
[[ഇംഗ്ലീഷ്]] സാഹിത്യത്തിൽ അപസർപ്പകകഥകളുടെ തുടക്കം കുറിക്കുന്നത് [[വിൽക്കീ കോളിൻസ്]] രചിച്ച [[ദ മൂൺസ്റ്റോൺ|ചാന്ദ്രശില (Moon Stone)]] എന്ന കഥയാണ്. ഇതിലെ നായകനായ സർജന്റ് കഫ് ഒരു നല്ല ഡിറ്റക്റ്റീവിന്റെ പല സ്വഭാവങ്ങളും പ്രദർശിപ്പിക്കുന്നു. 1842-ൽ ഇംഗ്ലണ്ടിലെ വിഖ്യാതമായ സ്കോട്ട്‌ലൻഡ് യാർഡ് എന്ന കുറ്റാന്വേഷണസംഘം സ്ഥാപിക്കപ്പെട്ടു. അതോടെ, കുറ്റാന്വേഷണത്തെക്കുറിച്ച് ആളുകൾക്ക് പലതും അറിയാനുള്ള അവസരമുണ്ടായി. ധാരാളം അപസർപ്പകകഥകൾ അക്കാലത്ത് വായനക്കാർക്കിടയിൽ പ്രചരിച്ചു. ചാൾസ് ഡിക്കൻസ്പോലും തന്റെ അന്ത്യകാലത്ത് ഒരു അപസർപ്പകകഥ രചിക്കുന്നതിൽ ഏർപ്പെടുകയുണ്ടായി. അത് പകുതിയാക്കിയപ്പോൾ മരണം അദ്ദേഹത്തെ അപഹരിച്ചെങ്കിലും അപൂർണമായ അവസ്ഥയിൽ തന്നെ 1870-ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു. എഡ്വിൻ ഡ്രൂഡിനെ സംബന്ധിക്കുന്ന രഹസ്യം (The Mystery of Edwin Drood) എന്നാണ് ആ കഥയുടെ പേര്.
[[File:Agatha Christie.png|thumb|250px|right|അഗതാ കൃസ്റ്റി]]
"https://ml.wikipedia.org/wiki/അപസർപ്പകകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്