"അപസർപ്പകകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

227 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q186424 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
==മലയാളത്തിൽ==
 
മലയാളകഥാനോവൽ പ്രസ്ഥാനങ്ങളിൽ ആരംഭകാലത്തു തന്നെ അപസർപ്പക കഥകളും സ്ഥാനം പിടിച്ചു. [[മലയാളം|മലയാളത്തിലെ]] കഥാകാരന്മാരുടെ ആദ്യതലമുറയ്ക്കു മാർഗദർശകമായിരുന്നത് [[എഡ്ഗർ അലൻപോയുംഅലൻപോ]]യും, [[സർ ആർതർ കോനൻ ഡോയൽ|സർ ആർതർ കോനൻ ഡോയലും,]] [[നഥാനിയേൽ ഹാത്തോൺ|നഥാനിയേൽ ഹാത്തോണുമൊക്കെയായിരുന്നു]]. കടംകൊണ്ട ആശയങ്ങളെ കഴിയുന്നത്ര മലയാളീകരിച്ച് അവതരിപ്പിക്കാനാണ് ഈ തുടക്കക്കാരെല്ലാം ശ്രമിച്ചത്. [[വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ]], [[ഒടുവിൽ കുഞ്ഞുകൃഷ്ണ മേനോൻ]], എം.ആർ.കെ.സി., [[അമ്പാടി നാരായണപ്പൊതുവാൾ]] തുടങ്ങിയവർ രചിച്ച കഥകളിൽ ഏറ്റവും പ്രചാരം നേടിയത്നേടിയതു് അപസർപ്പക കഥകളായിരുന്നു.
 
അതിവിരുതനായ ഒരു കള്ളന്റെ ജീവിതകഥയെ ആധാരമാക്കി വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ 1065-ൽ പ്രസിദ്ധീകരിച്ച [[വാസനാവികൃതി]] എന്ന കഥയാണ് മലയാള ഭാഷയിൽ അറിയപ്പെട്ടിടത്തോളം ആദ്യം ഉണ്ടായ അപസർപ്പക കഥ. സർ ആർതർ കോനൻ ഡോയ്ലിന്റെ [[ഷെർലക് ഹോംസ്]] കഥകളിൽനിന്നാണ് നായനാർ തന്റെ പുതിയ കഥയ്ക്കുള്ള ആശയവും രചനാരീതിയും സ്വീകരിച്ചത്. വാസനാവികൃതിയെ പിന്തുടർന്ന് ''മേനോക്കിയെ കൊന്നതാര്'' എന്നൊരപസർപ്പകഥകൂടി നായനാർ രചിച്ചു. അപസർപ്പക കഥകൾക്കു സാഹിത്യരംഗത്തു പിന്നീടുണ്ടായിട്ടുള്ള അയിത്തം ആദ്യകാല രചയിതാക്കളെ ഒട്ടുംതന്നെ ബാധിച്ചിരുന്നില്ല.
 
[[രാമവർമ്മ അപ്പൻ തമ്പുരാൻ|അപ്പൻ തമ്പുരാൻ]] 1905-ൽ1905ൽ പ്രസിദ്ധീകരിച്ച [[ഭാസ്കരമേനോൻ]] ആണ്ആണു് മലയാളഭാഷയിൽ ആദ്യം പുറത്തുവന്ന അപസർപ്പക നോവൽ. ഭീതിയും ആകാംക്ഷയും ഇളക്കിവിടുന്ന ഭീകര സംഭവങ്ങൾ ആവോളം ഇടകലർത്തി ഒ.എം. ചെറിയാൻ രചിച്ച കാലന്റെ കൊലയറ (1928) മലയാളത്തിൽ ആദ്യകാലത്തുണ്ടായ അപസർപ്പകകഥകളിൽ ഏറ്റവും പ്രചാരം നേടിയ കൃതിയായി മാറി. [[കാരാട്ട് അച്യുതമേനോൻ]] രചിച്ചതും മലയാളത്തനിമ ഏറെ തുടിച്ചു നില്ക്കുന്നതുമായ [[വിരുതൻ ശങ്കു]] വളരെയേറെ പ്രചാരം നേടിയ കൃതിയാണ്.
 
അപസർപ്പക കഥകൾക്കുണ്ടായ അദ്ഭുതാവഹമായ ജനപ്രീതി മലയാളത്തിൽ പിന്നീട് അവയുടെ പ്രവാഹം തന്നെയുണ്ടാക്കി. ഇംഗ്ലീഷിൽനിന്നും [[ബംഗാളി|ബംഗാളിയിൽനിന്നുമുള്ള]] വിവർത്തനങ്ങളും രൂപം മാറ്റിയുള്ള പരിവർത്തനങ്ങളുമായിരുന്നു അവയെല്ലാം. മലയാളിയുടെ സംസ്കാരമോ അവന്റെ ജീവിത സംഘട്ടനങ്ങളോ അവയിൽ ഒട്ടും തന്നെ പ്രതിഫലിച്ചിരുന്നതുമില്ല. സാഹസികതയിലും ഉദ്വേഗത്തിലും പരിണാമഗുപ്തിയിലും കണ്ണുവച്ച് വായനക്കാരുടെ കൌതുകത്തെ ആവോളം തൃപ്തിപ്പെടുത്താൻ പോന്ന വിധത്തിൽ രചിക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം. എം.ആർ. നാരായണപിള്ള, ബി.ജി. കുറുപ്പ്, സി. മാധവൻപിള്ള, പി.എസ്. നായർ, എൻ.ബാപ്പുറാവു, ഇസഡ് .എം. പാറേട്ട് എന്നിവർ ശ്രദ്ധേയരായി മാറി. ആധുനിക കാലത്ത് [[കോട്ടയം പുഷ്പനാഥ്]], [[തോമസ് ടി.അമ്പാട്ട്]], [[വേളൂർ പി.കെ. രാമചന്ദ്രൻ]], [[ബാറ്റൺ ബോസ്]], [[ശ്യാംമോഹൻ]], ഹമീദ് തുടങ്ങിയവർ അപസർപ്പക [[നോവൽ]], കഥ രചനകളിലൂടെ ഏറെ ശ്രദ്ധേയരായവരാണ്.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1853396" എന്ന താളിൽനിന്ന് ശേഖരിച്ചത്