"റിച്ചാർഡ് കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള വ്യാകരണ പണ്ഡിതനും കൃസ്തീയ പുരോഹിതനുമായിരുന്നു '''റിച്ചാർഡ് കോളിൻസ്''' ({{lang-en|Richard Collins}}). 1855 മുതൽ 1867 വരെ കോട്ടയം സി.എം.എസ് സെമിനാരിയിൽ പ്രഥമാധ്യപകനായിരുന്ന അദ്ദേഹമാണ് ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പുറത്തിറക്കിയത്. 1865ലാണ് ഈ നിഘണ്ടു പ്രസിദ്ധീകൃതമായത്.<ref>[http://books.google.co.in/books?id=MZqqyxVkufQC&pg=PA36&dq=Richard+Collins+malayalam&hl=en&sa=X&ei=tRh0UvGTG8OlrQePu4DACQ&ved=0CEAQ6AEwBA#v=onepage&q=Richard%20Collins&f=false മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള വൈദേശിക സ്വാധീനം, ഡോ:കെ.എം ജോർജ്ജ്]</ref>
 
1859ൽ അദ്ദേഹത്തിന്റെ ഭാര്യ രചിച്ച "സ്ലേയർ സ്ലെയിൻ" എന്ന ഇംഗ്ലീഷ് നോവൽ 1877-78 കാലയളവിൽ അദ്ദേഹം മലയാളത്തിലേക്ക് "[[ഘാതകവധം]]" എന്ന പേരിൽ തർജ്ജമ ചെയ്യുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.ചില പണ്ഡിതർ ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവൽ എന്ന് കരുതുന്നു. എന്നാൽ മറ്റു ചില പണ്ഡിതർ, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, 1882 ൽ [[ആർച്ച് ഡീക്കൺ കോശി]] രചിച്ച "[[പുല്ലേലിക്കുഞ്ചു]]" വിനേയോ, [[അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടിയുടെ]] "[[കുന്ദലത]]"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.<ref>[http://books.google.co.in/books?id=sHklK65TKQ0C&pg=PA393&dq=Richard+Collins+malayalam&hl=en&sa=X&ei=tRh0UvGTG8OlrQePu4DACQ&ved=0CDsQ6AEwAw#v=onepage&q=Richard%20Collins%20malayalam&f=false
ഇന്ത്യൻ സാഹിത്യ ചരിത്രം: വൈദേശിക സ്വാധീനവും ഇന്ത്യൻ പ്രതികരണവും , 1800-1910, ശിശിർ കുമാർ ദാസ്]</ref>
== അവലംബം ==
"https://ml.wikipedia.org/wiki/റിച്ചാർഡ്_കോളിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്