"യഥാതഥ്യപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Gustave Courbet 010.jpg|thumb|350px|''ബോൺജ്ഞൂ മെസ്യൂ കൂർബെ'', ഗുസ്റ്റാഫ് കൂർബേ (Gustave Courbet) വരച്ച ഒരു റിയലിസ്റ്റ് ചിത്രം (1854)]]
[[ദൃശ്യകല|ദൃശ്യകലകളിലും]] [[സാഹിത്യം|സാഹിത്യത്തിലും]] '''യഥാതഥ്യം''' എന്ന പദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അല്ലെങ്കിൽ കഥാപാത്രങ്ങളെ അവ ദൈനംദിനജീവിതത്തിൽ അവതരിക്കുന്നതുപോലെ, നിറപ്പകിട്ടോ വിശകലനമോ ഇല്ലാതെ ചിത്രീകരിക്കുന്നതിനെയാണ്‌. സത്യത്തെ അനാവരണം ചെയ്യുമ്പോൾ വൈകൃതമോ അറപ്പുളവാക്കുന്നതോ ആയ കാര്യങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളെയും റിയലിസത്തിൽ പെടുത്താം. <ref>[http://www.nationalgallery.org.uk/paintings/glossary/realist-movement നാഷണൽ ഗാലറി]</ref>
== പശ്ചാത്തലം ==
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ [[ഫ്രാൻസ്|ഫ്രാൻസിൽ]] രൂപം കൊണ്ട സാഹിത്യമുന്നേറ്റത്തെയും റിയലിസം എന്ന പദം കൊണ്ട് വ്യവക്ഷിക്കുന്നു. 1800-കളുടെ അവസാനത്തിൽ ഫ്രാൻസിൽ ഇത് വളരെ ജനപ്രിയമായ ഒരു കലാരൂപമായിരുന്നു. [[ഛായാഗ്രഹണം|ഛായാഗ്രഹണത്തിന്റെ]] ആവിർഭാവത്തോടെയാണ് റിയലിസം നിലവിൽ വന്നത് - ഈ പുതിയ ദൃശ്യസങ്കേതം ജനങ്ങളിൽ വസ്തുതാപരമായി യഥാർത്ഥമായ കലാസൃഷ്ടികൾ സൃഷ്ടിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഫ്രെഞ്ച് സാഹിത്യത്തിലും കലയിലും നിറഞ്ഞുനിന്ന [[കാൽപ്പനികത|കാൽപ്പനികതയ്ക്ക്]] (റൊമാന്റിസിസം) ശക്തമായ ബദലായിരുന്നു റിയലിസം. വ്യക്തിപരമായ ചായ്‌വുകൾ കൊണ്ട് വളച്ചൊടിക്കപ്പെടാതെ, വസ്തുതാപരമായ [[യാഥാർത്ഥ്യം]] (ഒബ്ജെക്ടീവ് റിയാലിറ്റി) എന്ന തത്ത്വത്തിൽ വിശ്വസിച്ച റിയലിസം അതിവർണ്ണനകൾ കൊണ്ടുനിറഞ്ഞ വൈകാരികതയ്ക്ക് എതിരായിരുന്നു. സത്യം, കൃത്യത എന്നിവ പല റിയലിസ്റ്റുകളുടെയും ലക്ഷ്യങ്ങളായിത്തീർന്നു.
"https://ml.wikipedia.org/wiki/യഥാതഥ്യപ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്