"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Balzac.jpg നെ Image:Honoré_de_Balzac_(1842).jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Steinsplitter കാരണം: [[commons:COM:FR|File renamed]...
No edit summary
വരി 11:
|spouse =ഇവലീന ഹാൻസ്ക}}
പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രെഞ്ച് നോവലിസ്റ്റും, നാടകകൃത്തും ആയിരുന്നു '''ഹോണോറെ ഡി ബൽസാക്''' ( Honoré de Balzac) ഉച്ചാരണം: [ɔ.nɔ.ʁe d(ə) bal.zak] (ജനനം: 20 മേയ് 1799; മരണം: 18 ആഗസ്റ്റ് 1850) . ഇദ്ദേഹത്തിന്റെ പ്രധാന കൃതി '''ലാ കോമെഡീ ഹുമേൺ''' എന്ന സമാഹാരമാണ്. ഇതിൽ നോവൽ, നിരൂപണം, ചെറുകഥകൾ എന്നിവയുൾപ്പെടെ 91 പൂർണ രചനകളും 46 അപൂർണ രചനകളും ഉണ്ട്. <ref>Robb, Graham: ''Balzac: A Life'', pg. 330, 1996, W. W. Norton and Company, Inc.</ref>
ബൽസാക് നെപ്പോളിയന്റെ പതനത്തിനു ശേഷമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രാൻസിലെ സാമൂഹ്യ ജീവിതത്തിന്റെ [[പനോരമ|വിശാലദൃശ്യം]] ഈ കൃതിയിൽ വരച്ചു കാട്ടുന്നു. സൂഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ടമായ ആഖ്യാന രീതിയും ബൽസാക് കൃതികളെ ശ്രദ്ധേയമാക്കുന്നു. സങ്കീർണ്ണവ്യക്തിത്വവും, ജീവിതത്തിൽ നന്മതിന്മകളോടുള്ളസദാചാരമൂല്യങ്ങളോടുള്ള സമീപനത്തിൽ അവ്യക്തതയും പ്രകടിപ്പിച്ചആശയഭിന്നതയും (moral ambiguity) പ്രകടിപ്പിച്ച പച്ച മനുഷ്യർ ആയിരുന്നു ബൽസാക്കിന്റെ കഥാപാത്രങ്ങൾ. ഇതു മൂലം ഇദ്ദേഹം യുറോപ്യൻ സാഹിത്യത്തിലെ യഥാതഥ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളായി കരുതപ്പെടുന്നു <ref>Robb, Graham: ''Balzac: A Life'', 1996, W. W. Norton and Company, Inc.</ref>. ഇംഗ്ലീഷ് എഴുത്തുകാരൻ [[സോമർസെറ്റ് മോം]] "പത്തു നോവലുകലുകളും അവയുടെ എഴുത്തുകാരും" (Ten Novels and Their Authors, 1954) എന്ന നിരൂപണരചനയിൽ ബൽസാക്കിനെ ലോകം കണ്ട എറ്റവും പ്രതിഭാശാലിയായ നോവലിസ്റ്റ് എന്നു വിശേഷിപ്പിച്ചു.
 
പിന്നീടു വന്ന ഒരുപാട് എഴുത്തുകാർക്കും, ചിന്തകർക്കും ബൽസാക് പ്രചോദനം ആയി. അദ്ദേഹത്തിന്റെ കൃതികൾ [[മാർസെൽ പ്രൂസ്ത്]], [[എമിൽ സോള]], [[ചാൾസ് ഡിക്കൻസ്]], [[എഡ്ഗാർ അല്ലൻ പോ]], [[ദസ്തയേവ്സ്കി]], ഗുസ്താവ് ഫ്ലോബേർ, ബെനിറ്റോ പെരേസ് ഗാൾദോസ്, മേരി കോറെല്ലി, ഹെൻറി ജെയിംസ്, വില്യം ഫാക്ക്നർ, ജാക്ക് കെറൂവാക്ക്, [[ഇറ്റാലൊ കൽവീനൊ]], [[ഫ്രെഡറിക് എംഗൽസ്]], [[കാൾ മാർക്സ്]] എന്നിവരെ സ്വാധീനിച്ചു. ബൽസാക്കിന്റെ കൃതികൾ അനേകം ഭാഷകളിലേയ്ക്ക് തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. പലതും ചലചിത്രങ്ങൾക്ക് അവലംബം ആയിട്ടുമുണ്ട്.
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്