"തമിഴ്‌നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
തമിഴ്‌നാടിന്റെ അതിർത്തികൾ പടിഞ്ഞാറ്‌ [[കേരളം|കേരളവും]] വടക്കുപടിഞ്ഞാറ്‌ [[കർണാടക|കർണാടകയും]] വടക്കു [[ആന്ധ്രാപ്രദേശ്‌|ആന്ധ്ര പ്രദേശും]] കിഴക്ക്‌ [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലുമാണ്‌]]. തെക്കുപടിഞ്ഞാറ്‌ [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയുടെ]] പടിഞ്ഞാറായി [[അറബിക്കടൽ]] സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ തമിഴ്‌നാടിലെ [[കന്യാകുമാരി ജില്ല|കന്യാകുമാരിയാണ്‌]] അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനം. 130058 ച. കി.മീ വിസ്താരമുള്ള ഈ സംസ്ഥാനം വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ പതിനൊന്നാം സ്ഥാനത്താണ്‌. ഈ സംസ്ഥാനത്തിന്റെ പതിനേഴു ശതമാനത്തോളം വനങ്ങളാണ്‌.
 
തമിഴ്നാടിന്റെ പടിഞ്ഞാറ്, തെക്ക്, വടക്കു പടിഞ്ഞാറ് ഭാഗങ്ങൾ ധാരാളം മലനിരകളുള്ളതും വിവിധ തരം സസ്യജാലങ്ങളാൽ സമ്പുഷ്ടമായതുമാണ്. ഈ ഭാഗങ്ങളിലുള്ള [[പശ്ചിമഘട്ടം|പശ്ചിമഘട്ടവും]] [[പൂർവ്വഘട്ടം|പൂർവ്വഘട്ടവും]] [[നീലഗിരി കുന്നുകൾ|നീലഗിരി കുന്നുകളിൽ]] വെച്ച് സന്ധിക്കുന്നു. [[കേരളം|കേരളവുമായുള്ള]] പടിഞ്ഞാറൻ അതിർത്തി ഏറെക്കുറെ കൈയ്യടക്കിയിരിക്കുന്ന പശ്ചിമഘട്ടം [[തെക്കു പടിഞ്ഞാറൻ മൺസൂൺ]] കാറ്റിനെ തടഞ്ഞ് നിർത്തുകയും തന്മൂലം മഴയുടെ ലഭ്യത കുറയുകയും ചെയ്യുന്നു. തമിഴ്നാടിന്റെ കിഴക്കൻ ഭാഗങ്ങൾ ഫലഭൂയിഷ്ടമായ സമതല തീരപ്രദേശങ്ങളും വടക്കൻ ഭാഗങ്ങൾ സമതലങ്ങളും മലനിരകളും ചേർന്ന പ്രദേശവുമാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുറച്ച് മഴ ലഭിക്കുന്ന മധ്യഭാഗങ്ങളും തെക്കൻ ഭാഗങ്ങളും വരണ്ട സമതലങ്ങളാണ്.
 
== നദികൾ ==
"https://ml.wikipedia.org/wiki/തമിഴ്‌നാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്