"നങ്ങ്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==പശ്ചാത്തലം==
സുഭദ്രാധനഞ്ജയം നാടകം കുലശേഖര പെരുമാളുടെ നിർദേശമനുസരിച്ച് ചിട്ടപ്പെടുത്തി തോലൻ രംഗത്ത് അവതരിപ്പിച്ചപ്പോൾ അവലംബിച്ച രീതിയാണ് കൂടിയാട്ടം. സംസ്കൃത നാടകാഭിനയമാണ് ഇത്. നമ്പ്യാന്മാരുടെ സഹായത്തോടെ ചാക്യാന്മാരാണ് ഇത് നടത്തിയിരുന്നത്. കൂടിയാട്ടത്തിൽ പുരുഷവേഷം ചാക്യാരും സ്ത്രീവേഷം നങ്ങ്യാരുമാണ് കെട്ടിയിരുന്നത്. നാടകാഭിനയത്തിന് ആദ്യകാലത്തു പറഞ്ഞിരുന്ന പേരാണ് കൂത്ത്. ഇത് ഒന്നിലധികം കഥാപാത്രങ്ങൾ ചേർന്ന് അഭിനയിക്കുമ്പോൾ കൂടിയാട്ടമായി മാറുന്നു. ചാക്യാന്മാരുടെ നാടാകാഭിനയത്തിന് പൊതുവിൽ കൂടിയാട്ടമെന്നു പറഞ്ഞുവരുന്നു. ചാക്യാരും നങ്ങ്യാരും കൂടിയുള്ള അഭിനയവും കൂടിയാട്ടമാണ്. അഭിനയാംശം തീരെ കുറഞ്ഞ നാടകാവതരണമാണ് കൂത്ത്. സുഭദ്രാധനഞ്ജയം നാടകത്തിൽ നായികയുടെ തോഴി ശ്രീകൃഷ്ണചരിതം സാത്വികാഭിനയത്തിലൂടെയും ആംഗികാഭിനയത്തിലൂടെയും ആവിഷ്കരിക്കുന്നതാണ് നങ്ങ്യാർകൂത്ത്. കൂത്തിന്റെ പ്രധാനാംശം വാചികാഭിനയമാണെങ്കിൽ നങ്ങ്യാർകൂത്തിൽ വാചികാഭിനയത്തിനു സ്ഥാനമില്ല. കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന മിഴാവും ഇടയ്ക്കയും തന്നെയാണ് നങ്ങ്യാർകൂത്തിന്റെയും പശ്ചാത്തലം. നാടകാഭിനയചതുരയായ ഒരു നങ്ങ്യാർയുവതിയെ കുലശേഖരവർമൻ വിവാഹം കഴിച്ചുവത്രെ. ഇവരുടെ പരമ്പരയിൽപ്പെട്ട നങ്ങ്യാർമാർക്ക് ക്ഷേത്രങ്ങളിൽ കൂത്ത് നടത്താൻ അദ്ദേഹം അനുവാദം കൊടുത്തു. അവരുടെ അഭിനയത്തിനുവേണ്ടി സുഭദ്രാധനഞ്ജയംനാടകത്തിൽ ഒരു ചേടിയെ അവതരിപ്പിച്ചുവെന്നും ഈ ചേടി അവതരിപ്പിക്കുന്ന ശ്രീകൃഷ്ണചരിതം ക്ഷേത്രങ്ങളിൽ സാർവത്രികമായി അദ്ദേഹം നടത്തിച്ചുപോന്നുവെന്നും പറയപ്പെടുന്നു. ഇവരുടെ അഭിനയമികവ് സർവാദൃതമായിരുന്നതുകൊണ്ടുതന്നെയാണ് കൂടിയാട്ടത്തിനൊപ്പം നങ്ങ്യാർകൂത്തിന് പ്രാധാന്യമുണ്ടായത്. കേരള കലാമണ്ഡലത്തിൽ കൂത്തും കൂടിയാട്ടവും അഭ്യസിപ്പിക്കാൻ തുടങ്ങിയപ്പോൾ നങ്ങ്യാർകൂത്തും പഠനവിധേയമായി. ഈ കലാരൂപങ്ങളൊന്നും രംഗകല എന്ന നിലയിൽ ഇന്ന് സാർവത്രികമല്ല. എങ്കിലും കലാകാരന്മാരുടെയും കലാകാരികളുടെയും അർപ്പണബോധംകൊണ്ട്, കലാമൂല്യം കുറഞ്ഞുപോകാതെ തുടർന്നുപോകുന്നു.sachin t jacob
 
==അവതരണം==
"https://ml.wikipedia.org/wiki/നങ്ങ്യാർക്കൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്