"ചോമന്റെ തുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==കഥാസാരം ==
കർണാടകയിലെ ഒരു കുഗ്രാമത്തിലാണു ചോമനും അയാളുടെ അഞ്ച് മക്കളും താമസിക്കുന്നത്. ഒരേയൊരു പെണ്മകളായമകളായ ബള്ളിയാണു വീട്ടുകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്. ചോമൻ ഒരു കാളക്കുട്ടനെ വളർത്തുന്നുണ്ട്. ഭാവിയിൽ കൃഷി ചെയ്യുക എന്നൊരു ലക്ഷ്യം മുന്നിൽക്കണ്ടാണ് ചോമൻ ഇത് ചെയ്യുന്നത്. ദളിതർ സ്വന്തമായി കൃഷി ചെയ്തുകൂടാ എന്നൊരു അലിഖിതനിയമമുണ്ടായിരുന്നു അന്നുഅന്ന്. എങ്കിലും കൃഷിക്കാരനാവുക എന്ന അദമ്യമായ ആഗ്രഹം കൊണ്ട് അയാൾ ഒരിക്കൽ ചെറുപ്പക്കാരനായ ജന്മിയോട് തന്റെ മനസ് തുറക്കുന്നു. പക്ഷേ അയാളുടെ മോഹം മോഹമായി തന്നെ നിലനിർത്തപ്പെടുന്നു. മഴക്കാലത്തിന്റെ വറുതിയ്കിടയിൽ പഴയൊരു കടത്തിന്റെ പേരിൽ കാപ്പിത്തോട്ടത്തിലെ മാപ്പിള അയാളെ കാണാൻ വരികയും തന്റെ മൂത്ത രണ്ടാണ്മക്കളെ പാതിമനസ്സോടെയെങ്കിലും തോട്ടത്തിൽ പറഞ്ഞയക്കേണ്ടിവരികയും ചെയ്യുന്നു. പക്ഷേ രണ്ടു പേരെയും അയാൾക്കു നഷ്ടമാകുന്നു. അങ്ങനെ പെൺമകളായമകളായ ബള്ളി തോട്ടത്തിൽ പണിയ്കു പോകുന്നു. കുറച്ചുനാളുകൾ കൊണ്ട് കടം തീർത്തുവരുന്ന മകളെ സന്തോഷത്തോടെ സ്വീകരിക്കുന്ന ചോമൻ, പക്ഷേ അത്
അവളുടെ മാനത്തിന്റെ വിലയാണെന്ന് അറിയുന്നില്ല. നസ്രാണിയായാൽ കൃഷിക്കാരനാവാമെന്നു മകളിൽ നിന്നും അറിയുന്ന ചോമൻ പട്ടണത്തിലേക്കു പോകുന്നു. പക്ഷേ കുലദൈവമായ ഗുളികനെ ഉപേക്ഷിക്കാൻ കഴിയാതെ അയാൾ തിരിച്ചുവരുന്നു. പക്ഷേ വീട്ടിൽ അയാൾ കാണുന്നത് മകളോടൊപ്പം ശയനം ചെയ്യുന്ന മുതലാളിയെയാണു. അഭിമാനിയായ ആ വൃദ്ധൻ അയാളെ അടിച്ചോടിക്കുന്നു. ഒടുവിൽ തന്റെ പ്രാണനായ തുടി കൊട്ടി അയാൾ മരിച്ചുവീഴുന്നു.
 
119

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850992" എന്ന താളിൽനിന്ന് ശേഖരിച്ചത്