"ആധുനിക മലയാളസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
ഗദ്യസാഹിത്യത്തിനു പരക്കെ ലഭിച്ച അംഗീകാരം കാല്പനികഭാവമുള്ള കൃതികൾ എഴുതുവാൻ സാഹിത്യകാരന്മാരെ പ്രേരിപ്പിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലും [[നോവൽ]] എന്ന സാഹിത്യശാഖ പിറക്കുകയുണ്ടായി. ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ [[ആംഗലേയം|ആംഗലേയ]] നോവൽ സാഹിത്യവുമായുള്ള പരിചയം മാത്രമല്ല, മലയാളത്തിൽ നോവലുകൾ പിറക്കുവാൻ കാരണമായി ഭവിച്ചതു, മറിച്ചു പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതികൾക്ക് സമാനമായ അന്തരീക്ഷം കൊളോണിയൽ ഭരണത്തിനുകീഴിലുള്ള കേരളത്തിലും ദൃശ്യമായിരുന്നു. ആ ദേശങ്ങളിൽ നോവലെഴുത്തിനെ സ്വാധീനിച്ച ഘടകങ്ങൾ; പ്രസാധന ഉപകരണങ്ങളുടെ ലഭ്യത, ജനങ്ങളിൽ പൊതുവെ കാണപ്പെട്ടിരുന്ന സാഹിത്യാഭിരുചി, ദേശീയതാവബോധം എന്നിവയെല്ലാം കേരളത്തിലും ദൃശ്യമായിരുന്നു.
 
[[ഒ. ചന്തു മേനോൻ]] എഴുതിയ [[ഇന്ദുലേഖ|ഇന്ദുലേഖയാണു്]], മലയാളത്തിലെ ആദ്യ നോവൽ എന്നു പരക്കെ അറിയപ്പെടുന്നെങ്കിലും നോവൽ സാഹിത്യം എന്തെന്നുള്ളതിനു കൃത്യമായ നിർവചനങ്ങൾ ഇല്ലാതെ ഈ വസ്തുത അപൂർണ്ണമാണു്. പുരാണേതിഹാസ വിഷയങ്ങൾക്കല്ലാതെ ഗദ്യസാഹിത്യം ഉപയോഗിക്കുന്നതു തന്നെ ആ കാലഘട്ടത്തിൽ നോവൽ സാഹിത്യവുമായി ബന്ധപ്പെടുത്താവുന്ന വസ്തുതയായിരുന്നു. [[മിസിസ്.കോളിൻസ്|മിസിസ്. കോളിൻസിന്റെ]] ഘാതകവധം, കോശിയുടെ [[പുല്ലേലികുഞ്ചു]], [[ആയില്യം തിരുനാൾ രാമവർമ്മ|ആയില്യം തിരുനാളിന്റെയും]] [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമ്മയുടെയും]] ഗദ്യസാഹിത്യത്തിനൽ സ്വതന്ത്ര വിവർത്തനങ്ങൾ എന്നിവയെല്ലാം നോവലിന്റെ ഘടനയുമായി സാമ്യം പുലർത്തിയിരുന്നു. [[അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടിയുടെ]] [[കുന്ദലത]] ഈ ഒരു അവസരത്തിൽ എടുത്തുപറയേണ്ട ഒരു കൃതിയാണു്, ആദ്യകാല [[ബംഗാളി]] നോവലുകളോട് സാമ്യം പുലർത്തിയിരുന്ന കുന്ദലതയിലാണു് ചിരപരിചിതങ്ങളല്ലാത്ത പേരുകളും ബിംബങ്ങളും ആദ്യമായി ഉപയോഗിച്ചുകാണുന്നതു്. ഇത്തരം പലവിധത്തിലുള്ള ഗദ്യസാഹിത്യസൃഷ്ടികൾ രചിക്കപ്പെട്ടിരുന്ന കാലത്താണു് ഓ.ചന്ദുമേനോൻ ഇന്ദുലേഖ എഴുതുന്നതു്. പാശ്ചാത്യസാഹിത്യത്തിലെ നോവൽ രൂപങ്ങളുമായി ഏറെ സാമ്യം പുലർത്തിയിരുന്ന ഒരു കൃതിയായിരുന്നു ഇന്ദുലേഖ.
 
ഒ. ചന്തു മേനോൻ മലയാളത്തിലെ സുപ്രധാന നോവൽ സാഹിത്യകാരനായിരുന്നുവെങ്കിൽ അദ്ദേഹത്തിനു പതിനൊന്നു വർഷം ഇളയതായ [[സി.വി.രാമൻപിള്ള|സി.വി.രാമൻപിള്ളയുടെ]] [[രാമരാജാബഹദൂർ]] മഹത്തരമായ ഒരു നോവലായിരുന്നു. പ്രാദേശികജനജീവിതങ്ങളിൽ നിന്നു ഇതിഹാസശൈലിയിൽ നോവലെഴുതുന്ന കല ആദ്യമായി പരീക്ഷിച്ചതും വിജയിപ്പിച്ചെടുത്തതും മലയാളത്തിൽ സി.വി.രാമൻപിള്ളയായിരുന്നു. മലയാളം സംസാരഭാഷയിൽ ജാതി/പ്രദേശ വ്യതിയാനങ്ങൾ കൂടി അദ്ദേഹം തന്റെ ഗദ്യസാഹിത്യങ്ങളിൽ സൂക്ഷ്മം ഉപയോഗിച്ചതായി കാണുന്നു.
 
===റൊമാന്റിസിസം===
ആംഗലേയ സാഹിത്യത്തിലെ പ്രണയകവിതകളുമായി വന്നുപോയ സമ്പർക്കം മലയാളസാ‍ഹിത്യത്തിൽ [[റൊമാന്റിസിസം]] വളർത്തുവാൻ തക്കവണ്ണം പ്രസക്തമായിരുന്നു. ഈ വിഭാഗത്തിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടതാകട്ടെ [[വി.സി.ബാലകൃഷ്ണപ്പണിക്കർ|വി.സി.ബാലകൃഷ്ണപ്പണിക്കരുടെ]] ‘ഒരു വിലാപം’ എന്ന കാവ്യമാണു്. മലയാളകവിതയിൽ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ [[കുമാരനാശാൻ|കുമാരനാശാനാകട്ടെ]] അതുവരെ മലയാളത്തിൽ കാണാതിരുന്ന സർഗാത്മകതയോടെ കവിതകൾ എഴുതിയ സാഹിത്യകാരനായിരുന്നു. നിത്യമായ ആത്മീയ അവബോധം ആശാന്റെ കവിതകളെ മലയാളം സാഹിത്യത്തിലെ നവോത്ഥാനകാലഘട്ടത്തിന്റെ മുഖമുദ്രകളാക്കി. [[നിയോക്ലാസിക്ക്]] രീതികളിൽ മഹാകാവ്യങ്ങൾ എഴുതാതിരുന്ന കുമാരനാശാൻ എഴുതിയത്രയും ഖണ്ഡകാവ്യങ്ങളായിരുന്നു. ഒരു വീണ പൂവ് (1907), നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), കരുണ (1923) എന്നീ കൃതികളെല്ലാം തന്നെ ആശാന്റെ കാവ്യാത്മകത വിളിച്ചോതുന്നവയാണു്. [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവുമായിട്ടുള്ള]] സമ്പർക്കവും [[മദ്രാസ്]], [[ബാംഗ്ലൂർ]], [[കൽക്കത്ത]] എന്നീ നഗരങ്ങളിലുള്ള താമസവും കുമാരനാശാനു കുറേകൂടി വ്യക്തമായ ജീവിതദർശനങ്ങൾ നൽകിയെന്നും കവിതയിൽ അവ വേണ്ടവണ്ണം പ്രതിഫലിക്കുകയും ചെയ്തുവെന്നു നിരൂപകർ കരുതുന്നു.
"https://ml.wikipedia.org/wiki/ആധുനിക_മലയാളസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്