"തിരുനക്കര മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 39:
== ഐതിഹ്യം ==
ഇവിടെ ശിവപ്രതിഷ്ഠാ സദാശിവ രൂപത്തിൽ പാർവ്വതീപരമേശ്വരനാണ് പ്രതിഷ്ഠാസങ്കല്പം. എല്ലാ മാസവും കൃത്യമായി [[തൃശൂർ|തൃശൂരിലെ]] [[വടക്കുംനാഥൻ ക്ഷേത്രം|വടക്കുന്നാഥ ക്ഷേത്രത്തിൽ]] ദർശനം നടത്തിയിരുന്ന തെക്കും കൂർ രാജാവ് പ്രായാധിക്യത്താൽ അതിനു കഴിയാതെ വന്നപ്പോൾ മനസ്സുരുകി വടക്കുന്നാഥനോടു പ്രാർഥിച്ചു. ഉറക്കത്തിൽ രാജാവിനു ദർശനം നല്കിയ ഭഗവാൻ തനിക്ക് നക്കരകുന്നിൽ ക്ഷേത്രം പണിതാൽ അവിടെ കുടികൊണ്ട് ദർശനം നല്കാമെന്നരുളി. സ്വപ്നത്തിൽ ലഭിച്ച ഈശ്വരകല്പന രാജാവ് നടപ്പിലാക്കിയെന്നും ഇങ്ങനെ പണികഴിപ്പിച്ച ക്ഷേത്രമാണ്‌ തിരുനക്കര ക്ഷേത്രമായതെന്നുമാണ്‌ ഐതിഹ്യം.<ref>ഐതിഹ്യമാല: കൊട്ടാരത്തിൽ ശങ്കുണ്ണി</ref>
 
==ക്ഷേത്രം==
കോട്ടയം നഗരത്തിന്റെ കണ്ണായ ഭാഗത്ത് തിരുനക്കര മൈതാനത്തിന് നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയം നഗരത്തിൽ എത്തുന്നവർക്ക് ക്ഷേത്രത്തിന്റെ മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയുന്നതല്ല. നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. വടക്കുകിഴക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. പ്രധാനപ്രതിഷ്ഠയായ ശിവൻ രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലിൽ കാണപ്പെടുന്ന. സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. ഒന്നരയടി പൊക്കം വരും ശിവലിംഗത്തിന്. സമീപത്തുതന്നെ ഒരു പാർവതീവിഗ്രഹവുമുണ്ട്. എന്നാൽ അത് നിർമ്മാല്യദർശനസമയത്തുമാത്രമേ കാണാനാകൂ. അല്ലാത്ത സമയത്ത് ശിവലിംഗത്തിൽ ചാർത്തിയ മാലകൾ ഈ വിഗ്രഹത്തെ മൂടിയിരിയ്ക്കും. അത്രയ്ക്ക് ചെറുതാണ് വിഗ്രഹം. ഒരടി ഉയരമേയുള്ളൂ. പ്രധാനകവാടത്തിൽനിന്നുനോക്കിയാൽത്തന്നെ ശിവലിംഗം കാണാൻ കഴിയും.
 
പ്രധാനപ്രതിഷ്ഠകൾക്കുപുറമേ [[ഗണപതി]], [[സുബ്രഹ്മണ്യൻ]], [[അയ്യപ്പൻ]], [[നാഗദൈവങ്ങൾ]], [[വടക്കുന്നാഥൻ]] (ശിവന്റെ വകഭേദം), [[ദുർഗ]] (ലക്ഷ്മി, സരസ്വതി എന്നും സങ്കല്പങ്ങളുണ്ട്), [[ബ്രഹ്മരക്ഷസ്സ്]] എന്നീ ഉപദേവതകളുമൂണ്ട്. എല്ലാ ഉപദേവതാക്ഷേത്രങ്ങളും നാലമ്പലത്തിന് പുറത്ത്
 
== മറ്റു പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/തിരുനക്കര_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്