"മലയാള മനോരമ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2732186 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 21:
 
== ചരിത്രം ==
[[കോട്ടയം]] സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന [[കണ്ടത്തിൽ വറുഗീസ്‌വറുഗീസ് മാപ്പിള|കണ്ടത്തിൽ വറുഗീസ്‌വറുഗീസ് മാപ്പിളയാണ്]] മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ. തന്റെ ചിരകാല സ്വപ്നമായിരുന്ന ഒരു പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന സ്ഥാപനം (ജോയിന്റ് സ്റ്റോക്ക്‌ കമ്പനി) ഇദ്ദേഹം രൂപീകരിക്കുകയും<ref name=mano_century>മനോരമയുടെ കഥ, കെ.ആർ.ചുമ്മാർ, മലയാള മനോരമ ശതാബ്ദിപ്പതിപ്പ്, 1988</ref> 1888 മാർച്ച്‌ 14-ന്‌ 14നു് ഈ സ്ഥാപനം മലയാള മനോരമ എന്ന പേരിൽ രജിസ്റ്റർ നടത്തുകയും ചെയ്തു. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്‌. വറുഗീസ്‌ മാപ്പിളയായിരുന്നു പ്രഥമ പത്രാധിപർ. 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു. [[കേരളവർമ്മ വലിയകോയിത്തമ്പുരാൻ|കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു]] ഈ പേര്‌ നിർദ്ദേശിച്ചത്‌. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീമൂലം തിരുനാൾ]] മഹാരാജാവ് അനുവാദം നൽകി.<ref name=mano_century/> തുടക്കത്തിൽ [[സാഹിത്യം|സാഹിത്യത്തിനു]] പ്രാമുഖ്യം നൽകുന്ന പ്രതിവാരപ്പതിപ്പായാണ് മനോരമ പുറത്തു വന്നത്‌.
 
1904 ജൂലൈ 6-ന്‌ വറുഗീസ്‌ മാപ്പിള മരണമടഞ്ഞതിനെ തുടർന്ന് [[കെ.സി. മാമ്മൻ മാപ്പിള]] പത്രാധിപത്യം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവിതാംകൂറിൽ ശക്തിപ്രാപിച്ചു തുടങ്ങിയ [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി]] ബന്ധപ്പെട്ട വാർത്തകൾക്ക് മനോരമ പ്രാധാന്യം നൽകി. 1928 ജൂലൈ 2 മുതൽ മനോരമ ദിനപ്പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ [[തിരുവിതാംകൂർ]] ദിവാനായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|സി.പി. രാമസ്വാമി അയ്യരുടെ]] അപ്രീതിയ്ക്കു കാരണമാവുകയും 1938 സെപ്റ്റംബർ 9-ന് സർക്കാർ മനോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്ര വെയ്കുകയും പത്രാധിപരായ [[കെ.സി. മാമ്മൻ മാപ്പിള|കെ.സി. മാമ്മൻ മാപ്പിളയെ]] ജയിലിലടക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് മനോരമ നൽകിയ പിന്തുണയും ജനാധിപത്യഭരണത്തിനു വേണ്ടിയുള്ള ആശയപ്രചരണവുമാണ്<ref name=mano_yearbook>കേരളം-മാധ്യമങ്ങൾ, മലയാള മനോരമ, മനോരമ ഇയർബുക്ക് 2011</ref>ദിവാനെ ക്രുദ്ധനാക്കിയതെന്ന് കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/മലയാള_മനോരമ_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്