"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (Shiljuhere (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള ...)
 
==മതവിശ്വാസം==
നായർ സമുദായത്തിലെ അംഗങ്ങൾ എക്കാലവും ഹിന്ദുമതത്തിന്റെ ഭാഗമായി നിലനിന്നിരുന്നു എന്നു പൊതുവേ കരുതപ്പെടുന്നു{{who}}. ചാതുർവർണ്യമനുസരിച്ച് ഹൈന്ദവരെ നാലു വർണങ്ങളിൽ ഏതെങ്കിലും ഒന്നിൽ പെട്ടവർ എന്നു പരിഗണിക്കപ്പെട്ടിരുന്നു. ഏറ്റവും താഴെക്കിടയിള്ളുവരെ പഞ്ചമർ എന്നും ബ്രാഹ്മണർ ഗണിച്ചിരുന്നു. കേരളത്തിലെ അമ്പലവാസി, നായർ, കമ്മാളർ തുടങ്ങിയ സമുദായങ്ങളെ നമ്പൂതിരിമാർ ശൂദ്രർ ആയി മാത്രമേ കണ്ടിരുന്നുള്ളൂ. ഏറ്റവും പ്രബലരായ നാടുവാഴികളായ സാമൂതിരിയെയും വേണാട് അടികളേയും പോലും ക്ഷത്രിയരായി നമ്പൂതിരിമാർ അംഗീകരിച്ചിരുന്നില്ല <ref> Nairs of Malabar by F C Fawcett</ref>.നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും{{cn}} ശൂദ്ര പദവി ഉള്ളവരും ഉണ്ട് . ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും നായന്മാർ ആരാധിച്ചുപോന്നു.{{fact}} എന്നാൽ വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. ശക്തി, ഭഗവതി, ദുർഗ്ഗ, കാളി തുടങ്ങിയ സ്ത്രൈണമൂർത്തികളും ശ്രീകൃഷ്ണൻ, ശിവൻ, ഗണപതി തുടങ്ങിയ ആര്യദൈവസങ്കല്പങ്ങളും നായർമാർക്കിടയിൽ പുരാതനകാലം മുതൽക്കേ{{fact}} പ്രചാരത്തിലുണ്ടായിരുന്നു. അതോടൊപ്പം, അയ്യപ്പൻ, ശാസ്താവു്(ചാത്തൻ), വസൂരിമാല തുടങ്ങിയ ദ്രാവിഡദൈവസങ്കൽപ്പങ്ങളും നായരുടെ മതവിശ്വാസത്തിന്റെ ഭാഗമായിരുന്നു.
നാഗ ആരാധനയും നായന്മാരുടെ പ്രത്യേകത ആയിരുന്നു എല്ലാ നായർ തറവാടുകളോടും ചേർന്ന് നാഗ ആരാധനയ്ക്കായി കാവുകൾ ഉണ്ടായിരുന്നു,"നൂറും പാലും സേവിക്കുക , പുള്ളുവൻപാട്ടും കളമെഴുത്തും നടത്തുക എന്നിവ സാധാരണം ആയിരുന്നു. നായന്മാർ നാഗങ്ങളെ അനുകരിച്ചു മുൻ കുടുമ വെച്ചിരുന്നു <ref>Native life in Travancore by Rev: Samuel Mateer AD 1883 page 323</ref> കൃഷി, ആയുധവിദ്യ, വിശേഷദിവസങ്ങൾ, കുടുംബത്തിലെ ജനനമരണാദി സംഭവങ്ങൾ എന്നിവയുമായി അവരുടെ ഈശ്വരവിശ്വാസം അവശ്യം ബന്ധപ്പെടുത്തിയിരുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850451" എന്ന താളിൽനിന്ന് ശേഖരിച്ചത്