വരി 6:
=പുതിയവ=
തുടങ്ങാം?
 
== ശാസ്ത്രീയനാമം ==
 
ശാസ്ത്രീയനാമങ്ങൾ മലയാളത്തിലേക്ക് ലിപി മാറ്റി വെയ്ക്കരുതെന്ന് എന്റെ അഭിപ്രായം. ശാസ്ത്രീയനാമത്തിന്റെ ഉദ്ദേശം തന്നെ അത് അട്ടിമറിക്കുന്നുവെന്ന് മാത്രമല്ല, ഒരാൾ വായിക്കുന്നതുപോലെയല്ല മറ്റൊരാൾ വായിക്കുന്നതെന്നതിനാൽ, കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കാനും കാരണമായേക്കാം.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 07:46, 29 സെപ്റ്റംബർ 2013 (UTC)
 
മലയാളം ലിപിയിൽ എഴുതുന്നതിനൊപ്പം ലാറ്റിൻ ലിപി വലയത്തിനുള്ളിൽ കൊടുത്താലോ? --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 08:15, 29 സെപ്റ്റംബർ 2013 (UTC)
 
:അതേ അതാണു നല്ലത് റോമൻലിപിയോടൊപ്പം എഴുതുന്നതാണ് നല്ലത്--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 09:32, 29 സെപ്റ്റംബർ 2013 (UTC)
 
അതുകൊണ്ടുള്ള ഗുണം? ഒരാൾ മലയാളം ലിപിയിലെഴുതിയ ഏകദേശ ഉച്ചാരണം വായിച്ചു എന്നതുകൊണ്ട് എന്താണ് പ്രയോജനം?--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 12:32, 3 ഒക്ടോബർ 2013 (UTC)
 
മലയാളം വിക്കിപീഡിയ വായിക്കുന്ന ആളിന് മലയാളം ലിപി മാത്രമാണറിയാവുന്നതെങ്കിലും ഉള്ളടക്കം മുഴുവൻ വായിക്കാൻ സാധിക്കുന്ന സാഹചര്യമല്ലേ ആശാസ്യം? ഏകദേശ മലയാള ഉച്ചാരണം വായിച്ചാൽ ഏത് ജീവിയുടെ ശാസ്ത്രീയനാമമാണെന്ന് തിരിച്ചറിയാൻ പലപ്പോഴും സാധിക്കുകയില്ല എന്ന പ്രശ്നമുണ്ട് എന്നതിൽ തർക്കമില്ല. അതിനാൽ മലയാളലിപിയിലുള്ള ഏകദേശരൂപവും വലയത്തിനുള്ളിൽ റോമൻ ലിപിയിലെ ശാസ്ത്രീയനാമവും കൊടുത്താൽ എന്റെ അഭിപ്രായത്തിൽ പ്രശ്നത്തിനൊരു പരിഹാരമായി. ഏകദേശ രൂപം ശരിയായ ഉച്ചാരണമനുസരിച്ചുള്ളതാക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 13:05, 3 ഒക്ടോബർ 2013 (UTC)
 
വായനക്കാരൻ ബുദ്ധിമാന്ദ്യമുള്ളവനാണെന്ന സാധാരണ കാഴ്ചപ്പാട് പങ്ക് വെയ്ക്കുന്നുവെന്നല്ലാതെ ആ വാദത്തിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ശാസ്ത്രീയ നാമങ്ങൾ യുണീക്വ് ആയി (അനന്യമായി) ജീവികളെ തിരിച്ചറിയാനുള്ള മാർഗ്ഗമാണ്. അതിൽ വെള്ളം ചേർക്കുന്നത് ശുദ്ധ അസംബന്ധമാണെന്നെന്റെ അഭിപ്രായം. കൊക്കോസ് നൂസിഫെറാ എന്ന് പറഞ്ഞാൽ എത്ര മലയാളികൾക്ക് സംഗതി തെങ്ങാണെന്ന് അറിയാമെന്ന് എനിക്കറിയില്ല. മലയാളികൾക്ക് ജീവജാലത്തെ തിരിച്ചറിയാൻ മലയാളം പേര് നൽകുക, അനന്യമായി തിരിച്ചറിയാൻ ശാസ്ത്രീയനാമം ലാറ്റിൻ ലിപിയിൽ കൊടുക്കുക (ലിപിമാറ്റം ഒരു മണ്ടത്തരം തന്നെയാണ്) എന്നെന്റെ അഭിപ്രായം. :-) --[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 18:37, 3 ഒക്ടോബർ 2013 (UTC)
 
നമ്മൾ തമ്മിൽ അക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുന്നു. മലയാളം ലിപിയിൽക്കൂടി വിവരം ചേർക്കുന്നത് ശാസ്ത്രീയനാമത്തിൽ വെള്ളം ചേർക്കലാണെന്ന അഭിപ്രായത്തോട് യോജിപ്പില്ല. അത് മലയാളിക്ക് മലയാളം ലിപിയിൽ കൂടി ഒരു സംഗതി വായിക്കാൻ (ഒരു പക്ഷേ ഉച്ചാരണം അറിയാൻ) സഹായകമാകുന്ന കാര്യമാണ്. അതിൽ ഒരു ദോഷവശവും ഇല്ല താനും - ശരിയായ ഉച്ചാരണത്തിനനുസരിച്ചുള്ള മലയാളരൂപമാണ് കൊടുക്കുന്നതെങ്കിൽ ഗുണമേ ഉള്ളൂ.
 
'''തെങ്ങ്''' (ശാസ്ത്രീയനാമം: കോക്കോസ് ന്യൂസിഫെറ - ''Cocos nucifera'') എന്നതുപോലെ എഴുതുന്നതിൽ ഒരു തരത്തിലുമുള്ള വെള്ളം ചേർക്കലുമുണ്ടെന്ന് കരുതുന്നില്ല. ഈ വിഷയം പഞ്ചായത്തിൽ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിലും <u>മലയാളത്തിൽ ശാസ്ത്രീയനാമം എഴുതരുത്</u> എന്ന തീരുമാനമുണ്ടായിട്ടില്ല എന്നാണോർമ്മ. മലയാളം ലിപിമാറ്റം കൂടി ലാറ്റിൻ ലിപിക്കൊപ്പം അധികമായി നൽകുന്നത് മണ്ടത്തരമാണെന്നോ വായനക്കാരന് ബുദ്ധിമാന്ദ്യമുണ്ടെന്നുള്ള തോന്നൽ കാരണമാണെന്നോ ഉള്ള അഭിപ്രായത്തോടും യോജിപ്പില്ല. മലയാളത്തിൽ ശാസ്ത്രീയനാമം ലിപിമാറ്റിക്കൊടുക്കാൻ പാടില്ല എന്ന അഭിപ്രായത്തിൽ ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല. ഒരു ദോഷവുമില്ലാത്ത കാര്യം ചെയ്യരുത് എന്ന അഭിപ്രായം കാമ്പില്ലാത്ത ഒരു പിടിവാശി പോലെ തോന്നുന്നുമുണ്ട്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 19:02, 3 ഒക്ടോബർ 2013 (UTC)
 
പ്രവീൺ പറഞ്ഞതിനോട് 100% യോജിക്കുകയാണ്. പലതിനും പലഭാഷകളിലും പല പേരുകൾ പറയുമ്പോൾ അത് എന്തിനെപ്പറ്റിയാണെന്നു മനസ്സിലാവാൻ ശാസ്ത്രീയനാമം ഉള്ളതുകൊണ്ടു മാത്രമാണ് പറ്റുന്നത്. മലയാളത്തിലെ ഒരു ലേഖനത്തിൽ ബാക്കിയെല്ലാം മലയാളത്തിൽ തന്നെയുണ്ടല്ലോ, അത് മനസ്സിലാവാൻ അത് മതി. കൂടുതൽ അറിയാനും എന്തിനെക്കുറിച്ചാണെന്നും അറിയാൻ ലാറ്റിനിൽ (read English) തന്നെയാണ് വാക്കുകൾ വേണ്ടത്. അത് മലയാളത്തിൽ കൂടി കൊടുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല, പലരുടെയും പലതരം ഉച്ചാരണങ്ങൾ കൂടി അറിയാം എന്നല്ലാതെ. മലയാളം വിക്കിപ്പീഡിയ നോക്കുന്ന ഒരാൾക്ക് ആ കാര്യത്തെപ്പറ്റി കൂടുതൽ അറിയാൻ പുറത്തേക്ക് നോക്കാനും സഹായമാവണം എന്നതാവണം നമ്മുടെ ഉദ്ദ്യേശം. അത് പൂമ്പാറ്റയായാലും പക്ഷി ആയാലും സസ്യമായാലും. അല്ലാതെ തമിഴനു മാത്രം പ്രയോജനമുള്ള തമിഴ് വിക്കിപ്പീഡിയ പോലെ ഒന്ന് എന്തിന് ഉണ്ടാക്കണം?--Vinayaraj (സംവാദം) 01:52, 4 ഒക്ടോബർ 2013 (UTC)
 
വിനയരാജുമായും എന്തായാലും എനിക്ക് ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്. യോജിപ്പുമുണ്ട്.
* എന്തിനെക്കുറിച്ചാണെന്നറിയാൻ ലാറ്റിനിൽ ശാസ്ത്രീയ‌നാമം കൊടുക്കണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം എന്നത് വ്യക്തമാണല്ലോ? അത് മലയാളത്തിൽ കൂടി നൽകുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നാണ് വിനയരാജിന്റെ അഭിപ്രായം എന്ന് മനസ്സിലാക്കുന്നു. നേരേ മറിച്ച് അതുകൊണ്ട് പ്രയോജനമുണ്ടെന്നും ദോഷമൊന്നുമില്ല എന്നും എനിക്ക് അഭിപ്രായമുണ്ട്.
* ഞാൻ ഒരു ലേഖനത്തിൽ ശാസ്ത്രീയനാമം ചേർത്താൽ അത് മലയാളം ലിപിയിലും വലയത്തിനുള്ളിൽ ലാറ്റിൻ ലിപിയിലുമായിരിക്കും ചേർക്കുന്നത്. അതല്ല വേണ്ടതെന്ന നയം രൂപീകരിക്കും വരെ ഇങ്ങനെ തുടരാം എന്നാണ് എന്റെ അഭിപ്രായം. അതേസമയം ലാറ്റിൻ ലിപിയിൽ മാത്രം ശാസ്ത്രീയനാമം ചേർക്കുന്നതിനെതിരായും നമുക്ക് വ്യക്തമായ നയമില്ല. അതിനാൽ അങ്ങനെ ചെയ്യുന്നവർക്ക് അതുമാകാം.
* മറ്റുഭാഷയിലെ വാക്കുകൾ മലയാളം ലിപിയിൽ എഴുതുന്നത് യഥാർത്ഥ ഉച്ചാരണത്തിനനുസരിച്ചാവണം എന്ന് നമുക്ക് നയമുണ്ട്. ശാസ്ത്രീയനാമവും മറ്റ് സാങ്കേതിക നാമങ്ങളും അങ്ങനെ കൂടി കൊടുക്കുന്നതുകൊണ്ട് (പലതരം ഉച്ചാരണം അറിയാം എന്നതിലപ്പുറം) പ്രയോജനമുണ്ട് എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഇങ്ങനെ കൊടുക്കുന്നത് പലതരം ഉച്ചാരണം ആകാതെ പോകാനും ധാരാളം മാർഗ്ഗങ്ങളുണ്ട്. അവ പ്രയോജനപ്പെടുത്തി പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിച്ച് യഥാർത്ഥ ഉച്ചാരണം കണ്ടുപിടിച്ചെഴുതുകയാണ് വേണ്ടത് (അതോടൊപ്പം ലാറ്റിൻ ലിപികളും തീർച്ചയായും നൽകണം).
* മലയാളത്തിൽ പലതരത്തിൽ എഴുതാം എന്നുള്ളതുകൊണ്ട് മറ്റു ഭാഷയിലെ വാക്കുകൾ മലയാള ലിപിയിൽ എഴുതുകയേ ചെയ്യാൻ പാടില്ല എന്ന അഭിപ്രായത്തോട് എനിക്ക് എതിർപ്പുണ്ട്.
* തമിഴ് വായിക്കാനറിയാവുന്നവർക്കാണ് (തമിഴർക്ക് മാത്രമല്ല) തമിഴ് വിക്കിപീഡിയ കൊണ്ട് ഗുണമുള്ളത്. ഇംഗ്ലീഷ് വായിക്കാനറിയാവുന്നവർക്കാണ് (ഇംഗ്ലീഷ് മാതൃഭാഷയായുള്ളവർക്ക് മാത്രമല്ല) ഇംഗ്ലീഷ് വിക്കിപീഡിയ കൊണ്ട് ഗുണമുള്ളത്. മലയാളം മാത്രം വായിക്കാനറിയാവുന്നവർക്കും മലയാളം വിക്കിപീഡിയ കൊണ്ട് ഗുണമുണ്ടാകണം എന്നാണ് എന്റെ ഉറച്ച അഭിപ്രായം. അതിന് കൃത്യമായ ശാസ്ത്രീയനാമത്തോടൊപ്പം കൃത്യമായ മലയാളരൂപം നൽകുകതന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. താങ്കളും പ്രവീണും അതിനോട് യോജിക്കുന്നില്ല എന്ന് മനസ്സിലാക്കുന്നു. So, lets agree to disagree (സോ, ലെറ്റ്സ് എഗ്രീ റ്റു ഡിസെഗ്രീ). {{പുഞ്ചിരി}} --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 05:12, 4 ഒക്ടോബർ 2013 (UTC)
 
ഇതിന് സാഹചര്യമൊരുക്കിയ സംഭവം ഏതാണ്.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 05:14, 4 ഒക്ടോബർ 2013 (UTC)
 
[[പെരുച്ചാഴി|ഇതിൽ]] ഇപ്പോൾ ഉള്ളതിലുള്ളതു പോലെ അല്ലതെ [https://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B4%E0%B4%BF&curid=261760&diff=1841967&oldid=1841965 ഇങ്ങനെ] നൽകിയാൽ കുറച്ചുകൂടി നന്നാകില്ലേ--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 05:25, 4 ഒക്ടോബർ 2013 (UTC)
 
{{കൈ}} - റോഷൻ ഉദാഹരണമായി കാണിച്ചത് കൂടുതൽ നന്നായിട്ടുണ്ട്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 05:45, 4 ഒക്ടോബർ 2013 (UTC)
 
:അനാവശ്യമാണെന്ന് മാത്രമല്ല, അഭംഗിയുമാണ് എന്നെന്റെ അഭിപ്രായം. (നൂസിഫെറ ആണോ ന്യൂസിഫെറാ ആണോ ബാൻഡിക്കൂട്ട ആണോ കോട്ട ആണോ :-))--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 12:04, 4 ഒക്ടോബർ 2013 (UTC)
::[https://ml.wikipedia.org/w/index.php?title=%E0%B4%90%E0%B4%B2%E0%B5%86%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%97%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D%E2%80%8C%E0%B4%A8%E0%B5%87%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8&action=history ഇത്] വിനയരാജ് തുടങ്ങിയ ലേഖനമാണ്. തലക്കെട്ട് ശാസ്ത്രീയനാമവും ആണ്. അതിന്റെ മൊഴിമാറ്റം ശരിയെന്ന് ഉറപ്പുണ്ടോ? നിലവിലുള്ള വാദങ്ങൾ അനുസരിച്ച് തലക്കെട്ട് ലാറ്റിനിൽ വേണ്ടി വരില്ലേ. മലയാളം വിക്കിപീഡിയയിലെ കാര്യങ്ങൾ മലയാളികൾക്ക് മനസ്സിലാകാൻ മാത്രമാണെന്നു ഞാൻ വിശ്വസിക്കുന്നു. മലയാളപത്രമാധ്യമങ്ങളിലും മറ്റും ഇത്തരത്തിൽ ശാസ്ത്രീയനാമ തർജ്ജിമകൾ നിരവധി വരുന്നുണ്ട്. [http://www.biotik.org/india/species/m/memegrac/memegrac_ma.html ഇത്] വിനയരാജ് ചേർത്തിരിക്കുന്ന ഒരു ലേഖനത്തിലെ അവലംബമാണ്. ഈ ഉച്ചാരണവും വാദങ്ങൾ അനുസരിച്ച് തെറ്റെന്നു കരുതേണ്ടി വരും. ബോക്സിന്റെ അഭംഗി എന്താണ്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 12:33, 4 ഒക്ടോബർ 2013 (UTC)
 
::/ / നൂസിഫെറ ആണോ ന്യൂസിഫെറാ ആണോ ബാൻഡിക്കൂട്ട ആണോ കോട്ട ആണോ/ / ഇക്കാര്യം അതത് ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്ത് ശരിയായ ഉച്ചാരണത്തിനനുസരിച്ചാക്കണം എന്നതിൽ സംശയമില്ല. അങ്ങനെ ശരിയായ ഉച്ചാരണം കണ്ടെത്താൻ ശ്രമിക്കുന്നത് ബുദ്ധിമുട്ടായതോ, താൽക്കാലികമായെങ്കിലും തെറ്റായ/തെറ്റെന്ന് തോന്നിയേക്കാവുന്ന ഉച്ചാരണം കൊടുക്കുന്നത് അഭംഗിയായതോ ആ ശ്രമം വേണ്ടേ വേണ്ട എന്നുവയ്ക്കാൻ കാരണമല്ല. ഉച്ചാരണം വ്യക്തമാക്കുന്ന നിഘണ്ടുക്കൾ, ഉച്ചാരണത്തിന്റെ ഓഡിയോ ഉള്ള വെബ്സൈറ്റുകൾ എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാം. വിക്കിപീഡിയർ ചർച്ച ചെയ്ത് ഓരോ വാക്കിന്റെയും ശരിയായ ഉച്ചാരണം കണ്ടെത്തുക എന്നതാണ് ഇതുവരെ നടന്നുവരുന്ന കീഴ്വഴക്കം. അത് മാറ്റി വച്ച് മറ്റു ഭാഷാ ലിപികൾ മാത്രം വിവരം നൽകുകയും മലയാളം ലിപിയിൽ നൽകാതിരിക്കുകയും ചെയ്യേണ്ട സാഹചര്യമൊന്നും നിലവിലുണ്ടെന്ന് തോന്നുന്നില്ല.
 
::പ്രവീൺ പറഞ്ഞമാതിരി ഉദാഹരണങ്ങൾ മറ്റു പല വാക്കുകൾക്കും ബാധകമാകും. രാജ്യങ്ങളുടെ പേരുകൾ സ്ഥലപ്പേരുകൾ, നദികളുടെ പേരുകൾ, ശാസ്ത്ര സംഞ്ജകൾ എന്നിവയെല്ലാം മലയാളത്തിൽ പല ആൾക്കാർ പല രീതിയിൽ എഴുതിയെന്നിരിക്കും. United (UAE-യിലെയോ UK-യിലെയോ വാക്ക്) = യുനൈറ്റഡ്/യുണൈറ്റഡ്/യുനൈറ്റെഡ്; Bank = ബാങ്ക്/ബേങ്ക്; ബാസ്ക്കറ്റ് ബോൾ/ബാസ്ക്കെറ്റ് ബോൾ; ജപ്പാൻ/ജാപാൻ എന്നിങ്ങനെ പല വാക്കുകളും ആൾക്കാർ പല രീതിയിൽ എഴുതി എന്നിരിക്കും. അത്തരത്തിലുള്ള വ്യത്യാസങ്ങൾ ഈ വാക്കുകളൊന്നും മലയാളം ലിപിയിൽ എഴുതാൻ പാടില്ല എന്ന കടുത്ത തീരുമാനമെടുക്കാൻ കാരണമല്ല. അങ്ങനെ തീരുമാനമെടുക്കാൻ തുടങ്ങിയാൽ മലയാളം വിക്കിപീഡിയയിൽ പിന്നെ റോമൻ/ലാറ്റിൻ ലിപിയായിരിക്കും ഭൂരിഭാഗവും. അതും പോകട്ടെ തമിഴ്നാട്ടിലെ മധുര എന്ന സ്ഥലത്തിന് മലയാളികൾ മധുര എന്നോ മദുരൈ എന്നോ മാറി മാറി എഴുതാറുണ്ട് എന്ന കാര്യം ചൂണ്ടിക്കാട്ടി ആ വാക്ക് തമിഴ് ലിപിയിലേ മലയാളം വിക്കിപീഡിയയിൽ എഴുതാവൂ (മലയാളം ലിപിയിലേയ്ക്ക് മാറ്റി കൊടുക്കാൻ പാടില്ല) എന്നു പറയുന്നത് മോശമല്ലേ?
 
::ഏതൊരു ഭാഷയിലെ വാക്കും മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കുമ്പോൾ വ്യക്തതയ്ക്ക് മലയാളം മൊഴിമാറ്റം കൊടുക്കുക തന്നെ വേണമെന്നും അത് അഭംഗിയല്ല, അത്യാവശ്യമാണെന്നുമുള്ള അഭിപ്രായം ആവർത്തിക്കുന്നു. ഇക്കാര്യത്തിൽ നയരൂപീകരണമാവശ്യമെങ്കിൽ പഞ്ചായത്തിൽ കൂടുതൽ ചർച്ച ആകാവുന്നതാണ്. എന്താണ് ഇതെപ്പറ്റി ഓരോരുത്തരുടെയും അഭിപ്രായമെന്ന് ഇതുവരെയുള്ള ചർച്ചയിൽ വളരെ വ്യക്തമായിട്ടുണ്ടെന്ന് തോന്നുന്നു. ഇനിയും ഇക്കാര്യം ഇവിടെ ചർച്ച ചെയ്താൽ തീരുമാനമെന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 13:17, 4 ഒക്ടോബർ 2013 (UTC)
 
::: മുകളിലെ പരാമർശത്തെക്കുറിച്ച് (മാത്രം):- വംശനാശം വന്ന് ഒരു സസ്യത്തെക്കുറിച്ചുള്ള ഒരു ലേഖനമാണ്. പശ്ചിമഘട്ടത്തിൽ ഉണ്ടായിരുന്നത്. ഏതൊരു (സസ്യ)ലേഖനം തുടങ്ങുമ്പോഴും പരമാവധി അതിന് മലയാളം വാക്കുകൾ ഉണ്ടോ എന്ന് അന്വേഷിച്ചിട്ടാണ് തുടങ്ങാറ്. ഇതിന് ഒന്നും കിട്ടിയില്ല. അതിനാൽ "മലയാളത്തിൽ വായിക്കുമ്പോൾ അങ്ങനെയായിരിക്കും" എന്ന് കരുതി ചെയ്തതാണ്. --[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 15:48, 5 ഒക്ടോബർ 2013 (UTC)
 
Japan എന്നതിന്റെയോ Madurai എന്നതിന്റേയോ ലിപിമാറ്റത്തിന് ഒരു വമ്പിച്ച സ്വീകാര്യതയുണ്ട് (ജപ്പാൻ, മധുര എന്നിങ്ങനെ). അതേ സമയം ചില പത്രങ്ങൾ സ്വീകരിച്ചിരിക്കുന്ന ഫലസ്തീൻ എന്ന പ്രയോഗത്തിന് എന്ത് സ്വീകര്യത ആണുള്ളത് എന്നും കണക്കാക്കുക. ഒരു ജീവി വംശത്തെ അന്യന്യമയി തിരിച്ചറിയാൻ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗമായ ശാസ്ത്രീയനാമങ്ങൾ ഓരോരോരുത്തർക്കും തോന്നുമ്പടി ലിപിമാറ്റം ചെയ്യാനുള്ളതല്ല എന്നതു തന്നെയാണ് അതിന്റെ അഭംഗി. താളുകളുണ്ടാക്കി റീഡിറക്റ്റ് ഉണ്ടാക്കാമെന്ന മീഡിയവിക്കി സൗകര്യം വെച്ച് അതൊരുപരിധി വരെ അതിജീവിക്കാമെങ്കിലും ലേഖനങ്ങളിൽ അവനവൻ വായിക്കുന്ന രീതി തള്ളി കയറ്റുന്നത്, പി.ഒ.വി. പുഷിങ് തന്നെയാണ് എന്നെന്റെ അഭിപ്രായം.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 10:20, 8 ഒക്ടോബർ 2013 (UTC)
 
/ / Japan എന്നതിന്റെയോ Madurai എന്നതിന്റേയോ ലിപിമാറ്റത്തിന് ഒരു വമ്പിച്ച സ്വീകാര്യതയുണ്ട്/ /
 
::ഈ രണ്ടു വാക്കുകളുടെയും ഓരോ മലയാളം രൂപത്തിന് സ്വീകാര്യത ഉണ്ടെന്നു തന്നെ വയ്ക്കുക. അത്തരം സ്വീകാര്യതയേ ഇല്ലാത്ത ഒരുപാടു വാക്കുകൾ (സാങ്കേതികപദങ്ങൾ, വൈദ്യശാസ്ത്രസംജ്ഞകൾ) മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളിൽ എഴുതേണ്ടിവരും. അവിടെ മറ്റുഭാഷാലിപികൾ മാത്രമേ ഉപയോഗിക്കാവൂ എന്ന സ്ഥിതി മോശമാണ് എന്ന് ഒന്നുകൂടി പറയട്ടെ. (ശാസ്ത്രീയനാമങ്ങൾക്കു മാത്രമേ ഈ പ്രശ്നമുള്ളൂ എന്നും മറ്റു പദങ്ങൾക്ക് ഈ പ്രശ്നമേ ഇല്ല എന്നുമല്ല പ്രവീൺ പറ‌യുന്നത് എന്നൂഹിക്കുന്നു)
 
::ഇനിയൊന്നുകൂടി. തെങ്ങിന്റെയും നെല്ലിന്റെയും മറ്റും ശാസ്ത്രീയനാമങ്ങളുടെ മലയാളം രൂപങ്ങൾ ഒരുപാട് മലയാളം പുസ്തകങ്ങളിലും മറ്റും മലയാള ലിപിയിൽ എഴുതി സ്വീകാര്യത ലഭിച്ചതാണ്.
 
/ / ശാസ്ത്രീയനാമങ്ങൾ ഓരോരോരുത്തർക്കും തോന്നുമ്പടി ലിപിമാറ്റം ചെയ്യാനുള്ളതല്ല എന്നതു തന്നെയാണ് അതിന്റെ അഭംഗി/ /
 
::തോന്നുന്നപോലെയല്ല ലിപിമാറ്റം ചെയ്യേണ്ടതെന്നും യഥാർത്ഥ ഉച്ചാരണത്തിനനുസരിച്ചായിരിക്കണമെന്നും അതിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ചർച്ച ചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കുകയാണ് വേണ്ടതെന്നുമാണ് എന്റെ അഭിപ്രായം.
 
/ / ലേഖനങ്ങളിൽ അവനവൻ വായിക്കുന്ന രീതി തള്ളി കയറ്റുന്നത്, പി.ഒ.വി. പുഷിങ് തന്നെയാണ് എന്നെന്റെ അഭിപ്രായം/ /
 
::ഒരാൾ വായിക്കുന്ന രീതിയിൽ എഴുതിയാൽ മറ്റൊരാൾക്ക് അത് പി.ഒ.വി. ആയി തോന്നുന്നുവെങ്കിൽ എങ്ങനെ ആ പ്രശ്നം പരിഹരിക്കാം എന്ന് നമുക്ക് കീഴ്വഴക്കങ്ങളുണ്ട്. <small>(ഈ എഴുത്ത് ശരിയായ ഉച്ചാരണമല്ല എന്ന് സംവാദം താളിൽ ചൂണ്ടിക്കാട്ടുക. ചർച്ച ചെയ്യുക, IPA ഉച്ചാരണമോ ഓഡിയോ ഉച്ചാരണമോ വിശകലനം ചെയ്യുക, പ്രശ്നം പരിഹരിക്കുക)</small>. ഈ പ്രശ്നം കാരണം ശാസ്ത്രനാമത്തിൽ മലയാളം ലിപിയേ പാടില്ല എന്നു വാദിക്കുന്നത് ഒരു ഒളിച്ചോട്ടമാണ് എന്നാണ് എന്റെ അഭിപ്രായം.
 
::മലയാളം വിക്കിപീഡിയയിൽ മലയാളം രൂപമില്ലാതെ മറ്റൊരു ലിപിയിൽ മാത്രം കൊടുക്കുന്നതാണ് (അത് ഇംഗ്ലീഷോ തമിഴോ ആയിക്കോട്ടെ) അഭംഗിയെന്നാണ് എന്റെ അഭിപ്രായം എന്നുകൂടി പറയട്ടെ.
 
::ഇക്കാര്യമെല്ലാം മുകളിൽ പറഞ്ഞുകഴിഞ്ഞതാണ്. വീണ്ടും വീണ്ടും നമ്മുടെ അഭിപ്രായങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. നിലവിലുള്ള സമ്പ്രദായത്തിൽ പ്രശ്നമുണ്ടെങ്കിൽ പുതിയ നയരൂപീകരണമാണ് ഇക്കാര്യത്തിൽ വേണ്ടത്. എന്റെ സംവാദം താളിൽ ചർച്ച ചെയ്താൽ ഈ വിഷയത്തിൽ എന്തായാലും ഒരു തീരുമാനമുണ്ടാകാൻ പോകുന്നില്ല. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 10:54, 8 ഒക്ടോബർ 2013 (UTC)
 
തോന്നുമ്പടിയുള്ള ലിപിമാറ്റം വഴി (അജയ് പറയുന്ന ബുദ്ധിയു വിവരവും വിദ്യാഭ്യാസവുമില്ലാത്ത, കഷ്ടിച്ച് മലയാളം മാത്രം വായിക്കാനാകുന്ന, ഒരു നിലവാരവുമില്ലാത്ത ഉപയോക്താക്കൾക്ക് കൊക്കോസ് നൂസിഫെറാ എന്ന് പറഞ്ഞാൽ എന്ത് മനസ്സിലാക്കും എന്നെനിക്കറിയില്ല, മനസ്സിലാക്കുന്നവർക്ക് Cocos nucifera എന്നെഴുതിയാൽ അതൊട്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല എന്നുമെന്റെ അഭിപ്രായം) അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കാം എന്നല്ലാതെ എന്താണ് ഗുണം? തമിഴന്റേതുപോലെ ഒരുപകാരവുമില്ലാത്ത നവനവങ്ങളായ തമിഴ് പദങ്ങൾ വിക്കിപീഡിയർ സ്വയം കണ്ടുപിടിച്ച് ചേർക്കുന്നതിനോടൊട്ട് ഐക്യവുമ്മില്, അതുകൊണ്ട് ശാസ്ത്രനാമം തോന്നുമ്പടി ലിപിമാറ്റം ചെയ്ത് വെക്കുന്നത് ഒളിച്ചോട്ടമല്ല എന്നെന്റെ അഭിപ്രായം. വിജ്ഞാനകോശങ്ങൾ മനുഷ്യർക്ക് ഉപകാരപ്പെടാനുള്ളവയായിരിക്കണം, അനാവശ്യമായി ആശയക്കുഴപ്പു‌ണ്ടാക്കുന്ന രീതിക്കുപകരം നേർരേഖയിലുള്ള കാര്യങ്ങൾ സ്വീകരിക്കണം എന്നെന്റെ അഭിപ്രായം. നന്ദി. ആശംസകൾ--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 11:11, 8 ഒക്ടോബർ 2013 (UTC)
::ശാസ്ത്രീയനാമം മാത്രം അറിയാവുന്ന ലേഖനങ്ങളുടെ തലക്കെട്ട് എന്താവാം?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 11:21, 8 ഒക്ടോബർ 2013 (UTC)
 
അജയ് എന്റെ സംവാദത്താളിലിട്ട കുറിപ്പിന്റ മറുപടി: [[:ja:トラ]], [[:ko:호랑이]], [[:zh:虎]] തുടങ്ങിയ താളുകൾ കാണുക. ഇവിടങ്ങളിലൊക്കെ ശാസ്ത്രീയനാമം ലത്തീൻ ലിപിയിൽ തന്നെ എഴുതിയിരിക്കുന്നത് അതങ്ങനെ തന്നെ ആയിരിക്കണം എന്നതാണ് അതിന്റെ ഉദ്ദേശം എന്നതുകൊണ്ടാണ്. ഇപ്പറഞ്ഞ സ്ഥലങ്ങളിലൊക്കെ ചെന്നാൽ ഒരു പബ്ലിക് ഇന്റർനെറ്റ് കഫേയിൽ കയറി ബ്രൗസ് ചെയ്യുക കൂടി, ഇവിടങ്ങളിലെ സോഫ്റ്റ്‌വേറടക്കം സർവ്വതും പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നതിനാൽ, സാധിക്കാൻ ബുദ്ധിമുട്ടാണെന്ന് അജയിനറിയായ്രിക്കുമല്ലോ. എന്നിട്ടും അവർ ശാസ്ത്രീയനാമം ലിപി മാറ്റി എഴുതിപ്പിടിപ്പിച്ച് ഭാഷാ തീവ്രവാദം പ്രോത്സാഹിപ്പിക്കാത്തത് കൗതുകകരം തന്നെ :-). എന്തായാലും 200 കൊല്ലം അപ്പുറം ഭാഷാ വെള്ളപ്പൊക്കം ഉണ്ടാകാനിടയുണ്ട് എന്ന് വിചാരിച്ചാലും, ഇപ്പോഴേ മുണ്ട് പൊക്കിപ്പിടിച്ച് നടക്കുന്നത് ഇത്തിരി കടന്ന കൈ ആണെന്നെന്റെ അഭിപ്രായം. കുറഞ്ഞപക്ഷം എന്തുകൊണ്ടാണ് ശാസ്ത്രീയനാമത്തെ ലാറ്റിൻ നേം എന്ന് പണ്ട് സാറുമ്മാരൊക്കെ വിളിച്ചതെന്നെങ്കിലും ആലോചിക്കുമല്ലോ. ഇക്കാര്യത്തിൽ എന്റെ ഇതുവരെയുള്ള അറിവ് വെച്ചുള്ള അഭിപ്രായം ഞാൻ ഇട്ടുകഴിഞ്ഞു. അതിൽ കാര്യമായൊരു മാറ്റമുണ്ടാകാതെ ഞാനിനി കുറിപ്പിടേണ്ടതുണ്ടെന്ന് തോന്നുന്നില്ല--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 16:44, 11 ഒക്ടോബർ 2013 (UTC)
 
നമ്മളും എത്രയോ ജീവി വംശങ്ങൾക്ക് പേരുകൾ ഉപയോഗിക്കുന്നു, ഉദാ: ആമ, മാർജ്ജാരവംശം, കുരുവി തുടങ്ങിയവ. പക്ഷേ എന്നു കരുതി ദ്വിപദ ശാസ്ത്രീയനാമത്തെ തോന്നുമ്പടി ലിപിമാറ്റി തള്ളിക്കേറ്റാൻ അത്തരം പരിഭാഷകളെ ഉപയോഗിക്കരുതെന്നെന്റെ പക്ഷം.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 08:32, 12 ഒക്ടോബർ 2013 (UTC)
 
== [[സുറിയാനി ക്രിസ്ത്യാനികൾ]] != [[മാർ തോമാ നസ്രാണികൾ]] ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Drajay1976" എന്ന താളിൽനിന്ന് ശേഖരിച്ചത്