"കാക്കനാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 29:
ജോർജ്ജ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി [[1935]] [[ഏപ്രിൽ 23|ഏപ്രിൽ 23-ന്]] [[തിരുവല്ല|തിരുവല്ലയിൽ]] ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ ജനിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായിരുന്ന പിതാവ്. ആദ്യം [[മഹാത്മാഗാന്ധി|ഗാന്ധിജിയുടെ]] ആരാധകനും പിന്നീട് ഉറച്ച കമ്മ്യൂണിസ്റ്റ് അനുഭാവിയുമായി മാറി. റിബൽ ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുമായി]] പിണങ്ങി സഭ വിടുകയുണ്ടായി<ref>{{cite news|title = സ്മരണ|url = http://www.madhyamam.com/weekly/875|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 715|date = 2011 നവംബർ 07|accessdate = 2013 ഏപ്രിൽ 02|language = [[മലയാളം]]}}</ref>. പിൽക്കാലത്ത് അദ്ദേഹം [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയിൽ]] ചേർന്ന് മിഷണറിയായി പ്രവർത്തിച്ചു. ഒരു സുവിശേഷപ്രവർത്തകനായി പ്രവർത്തിക്കുമ്പോഴും കമ്മ്യൂണിസത്തോടുള്ള പ്രതിപത്തിയും കമ്മ്യൂണിസ്റ്റ് നേതാക്കളോടുള്ള സൗഹൃദവും അദ്ദേഹം കൈമോശം വരാതെ സൂക്ഷിച്ചിരുന്നു.<ref>[http://www.mathrubhumi.com/story.php?id=223126 പലനാടുകൾ കടന്ന് കൊല്ലത്തേക്ക്, മാതൃഭൂമി, 2011 ഒക്ടോബർ 19]</ref>
[[File:WITH M MUKUNDAN -kakkanadan-.JPG|thumb|350|left|കാക്കനാടൻ [[എം. മുകുന്ദൻ|മുകുന്ദനുമൊത്ത്]]]]
കാക്കനാടന്റെ കുടുംബം പിന്നീട് കൊല്ലത്തിനടുത്തുള്ളകൊല്ലം ജില്ലയിലെ [[തേവലക്കര]], കൊട്ടാരക്കരയ്കു സമീപമുള്ള [[മൈലം]] തുടങ്ങി വിവിധ സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. മൈലത്തായിരുന്നു അദ്ദേഹം ബാല്യകാല്യം ഏറെയും ചെലവഴിച്ചത്. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി (പിന്നീടത് [[എസ്.എസ്.എൽ.സി.]] ആയി) വരെ [[കൊട്ടാരക്കര]] ഗവ. ഹൈസ്‌കൂളിലും ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിലുമായി വിദ്യാഭ്യാസം. [[രസതന്ത്രം]] പ്രധാന വിഷയവും [[ഊർജ്ജതന്ത്രം]] ഉപവിഷയവുമായെടുത്ത അദ്ദേഹം [[1955]]-ൽ ബിരുദം നേടി.
 
കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽ‌വേയിലും റെയിൽ‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്.<ref name="mw">{{cite web|publisher = Malayalam Webdunia|title = ബാലാമണിയമ്മ പുരസ്കാരം കാക്കനാടന്|url = http://malayalam.webdunia.com/newsworld/news/keralanews/0811/07/1081107082_1.htm|accessdate = നവംബർ 7, 2008}}</ref> അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളേജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു.
"https://ml.wikipedia.org/wiki/കാക്കനാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്