"ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.230.150.44 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 4:
സാധാരണയായി [[സിലിക്കൺ]] അല്ലെങ്കിൽ [[ജർമ്മേനിയം]] അർദ്ധചാലകമാണ് ഡയോഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഒരു അർദ്ധചാലകത്തിൻറെ ഒരു വശത്തു ദാതാവ്(ഡോണർ) ആറ്റം കൊണ്ടും മറു വശത്തു സ്വീകർത്താവ് (അക്സപ്റ്റർ) കൊണ്ടും ഡോപ്പ് ചെയ്തുമാണ് ഡയോഡ് നിർമ്മിക്കുന്നത്.അക്സപ്റ്റർ കൊണ്ടു ഡോപ്പു ചെയ്ത ഭാഗത്തെ '''P''' ടൈപ്പ് അർദ്ധചാലകം എന്നും ഡോണർ കൊണ്ടു ഡോപ്പു ചെയ്ത ഭാഗത്തെ '''N''' ടൈപ്പ് അർദ്ധചാലകം എന്നും പറയുന്നു. '''P''' ടൈപ്പ് അർദ്ധചാലകത്തിൽ സുഷിരങ്ങൾ ('''Holes''', പോസിറ്റീവ് ചാർജ്ജാണ് ഇവയ്ക്ക്) ആണ് വൈദ്യുതി ചാലനം നടത്തുന്നത്, '''N''' ടൈപ്പിൽ ഇലക്ട്രോണുകളും ('''Electrons''', നെഗറ്റീവ് ചാർജ്ജാണ് ഇവയ്ക്ക്).
 
== ഡോപ്പിങ് ==sorry
[[പ്രമാണം:Circuit symbol.JPG|ഡയോഡ് - സർക്കീട്ട് ചിഹ്നം|right|thumb]]
സിലികോൺ, ജർമ്മേനിയം എന്നിങ്ങനെയുള്ള അർദ്ധചാലകങ്ങളുടെ ബാഹ്യതമഷെല്ലിൽ 4 [[ഇലക്ട്രോൺ|ഇലക്ട്രോണുകളാണുള്ളത്]]. ഇവയുടെ [[ചാലകത]] വളരെ കുറവാണ്. പൂജ്യം കെൽവിൻ [[താപനില|താപനിലയിൽ]] അർദ്ധചാലകങ്ങളുടെ ചാലകത പൂജ്യം ആണ്. എന്നാൽ അന്തരീക്ഷ ഊഷ്‌മാവിൽ നിന്നും ഊർജ്ജം സ്വീകരിച്ചുകൊണ്ട്‌ ധാരാളം സഹസംയോജക ബന്ധനങ്ങൾ വേർപെടുകയും, ഇലക്ട്രോൺ-ഹോൾ ജോഡികൾ (pair) ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു. ഇത് ചാലകത വർദ്ധിപ്പിക്കുന്നു. ഇവയുടെ ചാലകത വർദ്ധിപ്പിക്കാനായി പുറത്തു നിന്നു മറ്റു പല ആറ്റങ്ങളെ ചേർക്കുന്ന പ്രക്രിയയാണ് '''ഡോപ്പിങ്'''.
"https://ml.wikipedia.org/wiki/ഡയോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്