"ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
കാക്കനാടൻ, ഒ. വി. വിജയൻ, സക്കറിയ, എം. പി. നാരായണപിള്ള, മുകുന്ദൻ, സേതു തുടങ്ങിയ നാലാം തലമുറക്കാർ പത്മനാഭനും എം. ടി. യും കൊണ്ടുവന്നെത്തിച്ചിടത്തുനിന്ന് മലയാള ചെറുകഥയെ വീണ്ടും ആധുനീകരിച്ചു ലോകസാഹിത്യത്തിന്റെ സമകാലിക നിലവാരത്തിലേയ്ക്ക് എത്തിച്ചു. രണ്ടാംഘട്ട ആധുനികതയുടെ വക്താക്കളായ കഥാകൃത്തുക്കൾ വൈയക്തികതയുടെ അതിപ്രസരം, സാമൂഹികലക്ഷ്യരാഹിത്യം, ദുർഗ്രഹത, അസ്തിത്വവിചാരംമുതലായ ചിന്താഗതികളിലുള്ള ആശയപരമായ വൈദേശികാടിമത്തം ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒട്ടേറെ ആക്ഷേപങ്ങൾക്ക് വിധേയരായിട്ടുണ്ട്.
ആധുനികാനന്തര തലമുറയിൽ പ്രത്യക്ഷപ്പെട്ട കഥാകൃത്തുക്കളാകട്ടെ കാലത്തിന്റെ ചാക്രികതയെ അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് നടത്തുന്നത്. വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കെടിരെയുള്ള പ്രതിരോധമായി കഥ മാറുന്നകാഴ്ചയാണ് ഇന്ന് മലയാളത്തിലുള്ളത്. വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതിരോധത്തിന്റെ ശക്തിയും ആത്മാർത്ഥതയും ഇത്തരം രചനകളുടെ മുഖമുദ്രയായി മാറുന്നു. ഭാഷ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന കൂർത്ത ഐസുകട്ടയായി മാറുന്നു. മരവിപ്പിൽ നിന്നു മോചനം നെടുമ്പോഴേയ്ക്കും ചോരവാർന്ന് ആസ്വാദകൻ പരിക്ഷീണിതനാകുന്നു. തിരിച്ചറിവുകൾ അവനെ വിഹ്വലനാക്കുന്നു. ഈ തലമുറയിൽശ്രദ്ധേയരായ കഥാകൃത്തുക്കളാണ് [[സുഭാഷ് ചന്ദ്രൻ]], [[സന്തോഷ് ഏച്ചിക്കാനം]], [[പി.കെ. പാറക്കടവ്]], , [[ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്]], [[ഇ. സന്തോഷ് കുമാർ]], [[ടി.പി. വേണുഗോപാലൻ]], [[പി.വി. ഷാജികുമാർ]] ,[[സിതാര. എസ്.]], [[പ്രിയ എ.എസ്.]] തുടങ്ങിയവർ.
 
== എഴുത്തുകാർ ==
"https://ml.wikipedia.org/wiki/ചെറുകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്