"കെ. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| background=solo_singer
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രസംഗീതരംഗത്തെ]] പ്രശസ്തനായ [[സം‌ഗീത സം‌വിധായകൻ|സംഗീതസംവിധായനായിരുന്നു]] '''കെ.രാഘവൻ'''. ([[ഡിസംബർ 2]] [[1913]] - [[ഒക്ടോബർ 19]] [[2013]]). രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയാണ്. [[പൊൻകുന്നം വർക്കി|പൊൻ‌കുന്നം വർക്കിയുടെ]] കതിരുകാണാകിളിയാണ്‌[[കതിരുകാണാകിളി|''കതിരുകാണാകിളി''യാണ്‌]] സംഗീതസം‌വിധാനം നിർ‌വ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ്‌ രാഘവന്റെ സംഗീത സം‌വിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ [[പത്മശ്രീ]] നൽകി ആദരിച്ചു.<ref>[http://www.mathrubhumi.com/story.php?id=79768 മാതൃഭൂമി ഓൺലൈൻ]</ref><ref>[http://www.pib.nic.in/release/release.asp?relid=57307 ഭാരതസർക്കാർ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ]</ref>
==പ്രശസ്തമായ ഒരു പാട്ട്==
"അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്...." എന്ന ഗാനം സ്വന്തം സംഗീതത്തിൽ ആലപിച്ചത് രാഘവനായിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ റഷ്യയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തിനു നൽകിയ സ്വീകരണചടങ്ങിലാണ്‌ ഈ ഗാനം രാഘവൻ അവതരിപ്പിച്ചത്. ഇന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ഈ ഗാനം രചിച്ചത് [[തിക്കോടിയൻ|തിക്കോടിയനായിരുന്നു]]. ഈ ഗാനം പിന്നീട് [[പി.എൻ. മേനോൻ|പി.എൻ. മേനോന്റെ]] ''കടമ്പ'' എന്ന ചിത്രത്തിൽ പുനരാവിഷകരിച്ച് പാടിയിട്ടുണ്ട്<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752867&articleType=English&tabId=4&contentId=6186928&BV_ID=@@@ മനോരമ ഓൺലൈൻ]</ref>.
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1847588" എന്ന താളിൽനിന്ന് ശേഖരിച്ചത്