"വിക്കിപീഡിയ:കൈപ്പുസ്തകം/രണ്ടാം പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

==ആമുഖം==
 
"ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന ഒരു സ്ഥിതിയെ കുറിച്ചു് ചിന്തിക്കൂ", ഇത്തരമൊരു ആഹ്വാനത്തോടുകൂടി ജിമ്മി വെയിൽസും കൂട്ടരും തുടക്കമിട്ട പദ്ധതിയാണു് വിക്കിപീഡിയ. ലോകത്തിലെ എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണിതു്. സന്നദ്ധമായി പ്രവർത്തിക്കുന്ന ലോകമാകെ വ്യാപിച്ചു് കിടക്കുന്ന സ്വതന്ത്ര വിജ്ഞാനപ്രവർത്തകർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രാവർത്തികമാക്കിയ ഒരു വലിയ സംരംഭമാണിത്സംരംഭം.
 
മനുഷ്യരാശിയുടെ ആരംഭം മുതൽ ഇന്നുവരെ ഒറ്റയ്ക്കും കൂട്ടായും ആർജ്ജിച്ചെടുത്ത സമസ്തവിജ്ഞാനവും ഏതെങ്കിലും ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ മാത്രം കുത്തകയല്ലെന്നും, അതു് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും പങ്കുവെക്കുംതോറും അതിന്റെ അളവു് ഏറിക്കൊണ്ടിരിക്കും എന്നുമുള്ള തിരിച്ചറിവിൽ, പകർപ്പുപേക്ഷ പ്രകാരമാണു് വിക്കിപീഡിയയിലെ ഉള്ളടക്കം വികസിപ്പിക്കപ്പെടുന്നതു്. വിക്കിപീഡിയയിലെ എല്ലാ വിവരങ്ങളും ഏറ്റവും ചുരുങ്ങിയ ഉപാധികളോടെ സ്വതന്ത്രമായി ഉപയോഗിക്കുവാൻ ലോകത്തിലെ ഏതൊരാൾക്കും അവകാശമുണ്ടായിരിക്കും.
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1847585" എന്ന താളിൽനിന്ന് ശേഖരിച്ചത്