"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shiljuhere (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള ...
വരി 44:
 
==അവാന്തര വിഭാഗങ്ങൾ==
നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി ജാതിനിർണയം എന്ന പുരാതനമായ ഗ്രന്ഥത്തിന്റെ കാലം മുതൽക്കുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. [[ചാതുർവർണ്യം |ചാതുർവ്വർണ്യക്രമമനുസരിച്ച്]] [[ശൂദ്രർ]] എന്ന വിഭാഗത്തിലാണു് പൊതുവേ നായന്മാരെ പരിഗണിക്കുന്നതു് പക്ഷെ കേരളത്തിലെ ഒട്ടു മിക്ക നാടുവാഴികളും (ഏറ്റവും പ്രബലരായ സാമൂതിരിയും തിരുവിതാംകൂർ രാജാവും അടക്കം) രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരായിരുന്നു<ref>Native life in Travancore by Rev: Samuel Mateer AD 1883 page 383, 388 </ref> .എന്നാൽ നായർ മാർ പരശുരമാനാൽ പലായനം ചെയപ്പെട്ടു പൂണൂൽ ഉപേക്ഷിച്ച ക്ഷത്രിയർ ആണെന്നും ഐതിഹ്യമുണ്ട്<ref>Chattampi Swami</ref>. വില്യംലോഗൻ,സൂസൻ ബല്ലി അടക്കം ഉള്ളവരുടെ ലേഖനങ്ങളിൽ നായർമാരെ ക്ഷത്രിയർ ആയി ആണ് പറഞ്ഞിരിക്കുന്നത്<ref>Hindu Kingship and the Origin of Community: Religion, State and Society in Kerala, 1750-1850 Susan Bayly Modern Asian Studies, Vol. 18, No. 2 (1984), pp. 177–213</ref><ref>Maha-Magha Encyclopaedia of Indian Culture, by Rajaram Narayan Saletore. Published by Sterling, 1981. ISBN 0-391-02332-2. 9780391023321</ref>.നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും ശൂദ്ര പദവി ഉള്ളവരും ഉണ്ട്.തിരുവിതാംകൂറിലെ നായന്മാരെ മറുനാടൻ ശൂദ്രവിഭാഗങ്ങളിൽനിന്നും വേർതിരിച്ചുപറയാൻ മലയാള ശൂദ്രർ എന്നു നമ്പുതിരിമാർ വിളിച്ചിരുന്നു എന്നു് 'ദക്ഷിണേന്ത്യയിലെ ജാതികളും ഗോത്രങ്ങളും എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടു്. <ref name="ThurstonRangachari2001">{{cite book|author1=Edgar Thurston|author2=K. Rangachari|title=Castes and Tribes of Southern India - Volume 1|url=http://books.google.com/books?id=FnB3k8fx5oEC&pg=PA293|accessdate=6 January 2013|year=2001|publisher=Asian Educational Services|isbn=978-81-206-0288-5|page=293}}</ref><ref name="Mavor1813">{{cite book|author=William Fordyce Mavor|title=Forster, Buchanan's India|url=http://books.google.com/books?id=X4xPAAAAYAAJ&pg=PA346|accessdate=6 January 2013|year=1813|publisher=Sherwood, Neely & Jones|page=346}}</ref>
 
116 വിഭാഗം നായർമാരുണ്ട് എന്ന് 1901-ലെ സെൻസസ് പറയുന്നു.{{Fact}} പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.
വരി 66:
 
==ദായക്രമം==
[[പ്രമാണം:Nair Women.jpg|thumb|left]]നായർമാർ [[മരുമക്കത്തായം |മരുമക്കത്തായി]]കളായിരുന്നു. പതിനാറു പുലയാണ് ആചരിച്ചിരുന്നത്. പിന്നീട് പന്ത്രണ്ടു പുലക്കാരായി. കോഴിക്കോട് കിഴക്കുംപുറത്തുകാരും ചേറ്റുവാമണപ്പുറത്തുകാരും ആയ മേലേക്കിട നായർമാർ പണ്ടുമുതല്ക്കേ പതിമൂന്നു പുലക്കാരാണ്. കൊച്ചിയിലെ അടൂർ ഗ്രാമത്തിലെ മുപ്പത്താറാമൻ എന്നറിയപ്പെടുന്ന നാലഞ്ചു വീട്ടുകാർ തമ്മിൽ പുലയുള്ളവരാണ്. എങ്കിലും അവർ തമ്മിൽ വിവാഹം ഉണ്ട്. വിളക്കിത്തല നായരിൽ പത്തുപുലക്കാരുണ്ട്. ചാലിയത്തു നായർമാരിൽ മക്കത്തായികളും മരുമക്കത്തായികളുമുണ്ട്. നായർ സ്ത്രീ ഭർത്താവിനൊപ്പം തറവാടുവിട്ടുപോയി താമസിച്ചാൽ ഭ്രഷ്ടാകുമായിരുന്നുവത്രെ. കേരളത്തിലെ നായർമാരിൽ തമിഴ്പാദക്കാർ മക്കത്തായികളാണ്. ഭാഗം ചോദിക്കാൻ നായർക്കു അവകാശമില്ല. എന്നാൽ ജീവനാംശത്തിന് (പുലർച്ച) അവകാശമുണ്ടായിരുന്നു. മറ്റു ജാതിക്കാർ നായർമാരെ അഭിസംബോധന ചെയ്തിരുന്നത് പലമട്ടിലാണ്. മാവിലർ, വേട്ടുവർ തുടങ്ങിയവർ നായരെ കൈക്കോളർ എന്നു വിളിക്കും തെക്കൻ കേരളത്തിൽ ഇഴാവരും മറ്റും "യജമാൻ" തമ്പുരാൻ ,എമ്മാൻ" എന്നും വിളിച്ചിരുന്നു<ref>The Ezhava Community and Kerala Politics by G Rajendran page 23</ref> . പരമ്പരാഗതമായി നാലുകെട്ടുകളിൽ താമസിച്ചിരുന്ന കൂട്ടുകുടുംബ തറവാടുകളായിരുന്നു നായർമാരുടേത്. ഒരമ്മയും അവരുടെ സന്തതികളുമാണ് തറവാട്ടിലെ ഒരു തലമുറ. ഇവരിൽ സ്ത്രീസന്തതികളുടെ കുട്ടികൾ (ആൺ/പെൺ) ഉൾപ്പെടെ രണ്ടാമത്തെ തലമുറയാണ്. പുരുഷന്മാരുടെ കുട്ടികൾ ഇതിൽ ഉൾപ്പെടുന്നില്ല. രണ്ടാമത്തെ തലമുറയിൽപ്പെട്ട സ്ത്രീകളുടെ ആണോ പെണ്ണോ ആയ സന്തതികളാണു് മൂന്നാമത്തെ തലമുറ. ഇങ്ങനെ പല തലമുറകൾ കൂടിയതായിരുന്നു ഒരു പഴയ മരുമക്കത്തായ കൂട്ടുകുടുംബം. ചിലപ്പോൾ ഒരു കുടുംബത്തിൽ നിയന്ത്രണാതീതമായി അംഗസംഖ്യ വർധിക്കുന്ന അവസരത്തിൽ അംഗങ്ങളുടെ സമ്മതപ്രകാരം അത് ഭാഗംകഴിച്ച് ശാഖകളായി പിരിയാറുണ്ട്. മരുമക്കത്തായ തറവാടിന്റെ സ്വത്ത് എല്ലാ അംഗങ്ങളുടെയും കൂട്ടുസ്വത്തായിരുന്നു, അതിൽ നിന്ന് തന്റെ 'പുലർച്ച' (maintenance) നടത്തിക്കിട്ടാനുള്ള അവകാശം ഓരോ അംഗത്തിനുമുണ്ടായിരുന്നു. പക്ഷേ, ഭാഗം ചോദിക്കാൻ ഒരംഗത്തിനും തനിയെ അവകാശമുണ്ടായിരുന്നില്ല. എല്ലാ അംഗങ്ങളുടെയും സമ്മതപ്രകാരം മാത്രമേ ഭാഗം പാടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഭാഗം ചെയ്തു പിരിഞ്ഞാലും ആചാരാനുഷ്ഠാനങ്ങളിൽ ഇവരെല്ലാം തമ്മിൽ രക്തബന്ധമുള്ളവരായിട്ടാണ് കരുതിപ്പോന്നത്.
 
ഒരു മരുമക്കത്തായ കുടുംബത്തിലെ പുരുഷന്മാർ മറ്റൊരു മരുമക്കത്തായ കൂട്ടുകുടുംബത്തിലാണ് കല്യാണം കഴിച്ചിരുന്നത്. ഈ ബന്ധത്തിലുള്ള സന്തതികൾ അവരുടെ അമ്മയുടെ തറവാട്ടിലെ അംഗങ്ങളായി തുടരുന്നു. ഇങ്ങനെ ഭർത്താവും ഭാര്യയും രണ്ടു വിഭിന്നങ്ങളായ കുടുംബങ്ങളിൽ അംഗങ്ങളായി ജീവിക്കുകയും സന്തതികൾ അമ്മയോടൊപ്പം താമസിക്കുകയും ആയിരുന്നു പതിവ്. ഒരു കൂട്ടുകുടുംബത്തിലെ ഓരോ അംഗത്തിനും അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന ഒരു ശിശുവിനുപോലും, തറവാട്ടുസ്വത്തിന്മേൽ തുല്യമായ അവകാശമുണ്ടായിരുന്നു. മുൻകാലങ്ങളിൽ തറവാട്ടിലെ കൂട്ടുസ്വത്തിലുള്ള ഓഹരിയല്ലാതെ, ഏതെങ്കിലും ഒരാൾക്കുമാത്രം സ്വന്തമായി സ്വത്തുണ്ടായിരുന്നുവോ എന്നു സംശയമാണ്. ഇങ്ങനെയുണ്ടായിട്ടുള്ള വളരെ അപൂർവം അവസരങ്ങളിൽ, സ്വത്തുടമസ്ഥർ [[വിൽപ്പത്രം]] എഴുതിവയ്ക്കാതെ മരിച്ചാൽ സ്വത്ത് അമ്മയുടെ തറവാട്ടിൽ ലയിക്കുകയും, വിൽപ്പത്രം എഴുതിവച്ചിട്ടുണ്ടെങ്കിൽ സ്വന്തം സന്തതികളിൽ നിക്ഷിപ്തമാകുകയും ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്