"എ.ആർ. രാജരാജവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
=== ഔദ്യോഗികജീവിതം ===
[[മൂലം തിരുനാൾ|ശ്രീമൂലം തിരുനാൾ മഹാരാജാവ്]] 1890-ൽ എ.ആറിനെ സംസ്കൃത പാഠശാലയിൽ ഇൻസ്പെക്ടറായി നിയമിച്ചു. എ.ആർ. ഈ കാലയളവിൽ നിഷ്കൃഷ്ടമായ പാഠ്യപദ്ധതിയും പാശ്ചാത്യരീതിയിലുള്ള ശിക്ഷാക്രമവും നടപ്പാക്കി. <!--1065-ൽ--> ജോലിക്കിടയിൽ സംസ്കൃതത്തിൽ എം.എ. എഴുതിയെടുത്തു.
 
1894-ൽ സംസ്കൃത മഹാപാഠശാലയിലെ പ്രിൻസിപ്പലായി നിയമിതനായി. അഞ്ചുവർഷത്തിനുശേഷം <!--1074-ൽ--> അദ്ദേഹം [[തിരുവനന്തപുരം മഹാരാജാസ് കോളേജ്|തിരുവനന്തപുരം മഹാരാജാസ് കോളേജിലെ]] നാട്ടുഭാഷാ സൂപ്രണ്ടായി. അദ്ദേഹം കോളേജുകളിൽ ഭാഷാസംബന്ധമായി ക്ലാസ്സുകൾ എടുക്കാനായി തയ്യാറാക്കിയ കുറിപ്പുകളിൽ നിന്നാണ് [[ഭാഷാഭൂഷണം]], [[വൃത്തമഞ്ജരി]], [[സാഹിത്യസാഹ്യം]] തുടങ്ങിയ കൃതികൾ മലയാളത്തിന് ലഭിച്ചത്. 13 വർഷത്തിനുശേഷം <!--1085-ൽ--> അദ്ദേഹത്തിന് സംസ്കൃത-ദ്രാവിഡ ഭാഷകളുടെ പ്രൊഫസ്സറായി സ്ഥാനക്കയറ്റം ലഭിച്ചു.
"https://ml.wikipedia.org/wiki/എ.ആർ._രാജരാജവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്