"വെള്ളി (ദിവസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

998 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (174 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q130 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
{{ToDiasmbig|വാക്ക്=വെള്ളി}}
ഒരാഴ്ചയിൽ [[വ്യാഴാഴ്ച|വ്യാഴാഴ്ചയ്ക്കും]] [[ശനിയാഴ്ച|ശനിയാഴ്ചയ്ക്കും]] ഇടയിൽ വരുന്ന ദിവസമാണ് '''വെള്ളിയാഴ്ച''' (ഇംഗ്ലീഷ് - Friday). [[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ആഴ്ചയിലെ അഞ്ചാമത്തെ ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ അഞ്ചാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും വെള്ളിയാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ [[ഇന്ത്യ]], [[അമേരിക്കൻ ഐക്യനാടുകൾ]], [[കാനഡ]], [[ജപ്പാൻ]] തുടങ്ങിയ രാജ്യങ്ങളിൽ വെള്ളിയാഴ്ച ആഴ്ചയിലെ ആറാമത്തെ ദിവസമാണ്.
 
==നിരുക്തം==
'വെൺ' എന്ന ധാതു വെണ്മയെ അഥവാ വെളുപ്പിനെ സുചിപ്പിക്കുന്നു. വെളുത്തുതിളങ്ങുന്ന ഗ്രഹമായതിനാൽ ശുക്രനെ (venus-നെ) ദ്രാവിഡഭാഷകളിൽ 'വെള്ളി' എന്ന് വിളിക്കുന്നു. ശുക്രഗ്രഹത്തിന്റെ നാമത്തിലുള്ള ദിവസമായതിനാൽ വെള്ളി. ശുക്ര- (ശുക്‌ല-, ശുക്ല-) എന്ന സംസ്കൃതധാതുവിനും 'വെളുത്ത-' എന്നുതന്നെ അർഥം. ശുക്രനിറമുള്ള ഗ്രഹമായതിനാൽ ശുക്രൻ. ശുക്രന്റെ പേരിലുള്ള ആഴ്ച ശുക്രവാസരം.
 
==സവിശേഷതകൾ==
 
അഞ്ചു ദിവസം പ്രവൃത്തിദിവസമുള്ള രാജ്യങ്ങളിലും സ്ഥാപനങ്ങളിലും സാധാരണഗതിയിൽ വെള്ളിയാഴ്ചയാണ് അസാന പ്രവൃത്തിദിവസം. അതിനാൽത്തന്നെ ആഘോഷത്തിന്റെയും ആശ്വാസത്തിന്റെയും ദിവസമായി വെള്ളിയാഴ്ചയെ പ്രകീർത്തിക്കാറുണ്ട്. ചില സ്ഥാപനങ്ങളിലാകട്ടെ വെള്ളിയാഴ്ചകളിൽ അനൗദ്യോഗിക വസ്ത്രധാരണവും അനുവദനീയമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1846787" എന്ന താളിൽനിന്ന് ശേഖരിച്ചത്