"സെബൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q13786 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 15:
2007-ലെ കാനേഷുമാരിക്കണക്കനുസരിച്ച് സെബൂ പ്രവിശ്യയിലെ ജനസംഖ്യ 25 ലക്ഷത്തോളം വരും. അതിന്റെ മൂന്നിലൊന്നോളം പ്രവിശ്യാ തലസ്ഥാനമായ സെബൂ നഗരത്തിലാണ്. സെബൂ പ്രവിശ്യയിലെ മുഖ്യഭാഷയായ സെബൂവാനോയ്ക്ക് വിസയാ പ്രദേശത്തെ മറ്റു മേഖലകളിലും പ്രചാരമുണ്ട്.
 
ജനസംഖ്യയിൽ ഭൂരിഭാഗവും [[കത്തോലിക്കാ സഭ|കത്തോലിക്കരാണ്]]. [[ഇസ്ലാം]], [[ബുദ്ധമതം|ബുദ്ധ]], [[ഹിന്ദുമതം|ഹിന്ദു]] മതവിശ്വാസികളുടെ ന്യൂനപക്ഷവും ഇവിടെയുണ്ട്. സെബൂവിലെ [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ]] അതിരൂപതയുടെ കീഴിൽ പ്രധാനപ്പെട്ട ഒട്ടേറെ പള്ളികളുണ്ട്. പ്രവിശ്യാതലസ്ഥാനത്തെ ഉണ്ണിയേശുവിന്റെ ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്ന "സെബൂവിലെ വിശുദ്ധശിശു"-വിന്റെ (സാന്തോ നീനോ ഡെ സെബൂ) പ്രതിമ [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ക്രിസ്തുമതപ്രതീകങ്ങളിൽ ഏറ്റവും പുരാതനമാണ്. പതിനാറാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ [[പോർച്ചുഗൽ|പോർത്തുഗീസ്]] പര്യവേഷകൻ [[ഫെർഡിനാന്റ് മഗല്ലൻ]], അന്നത്തെ സെബൂ ഭരണാധികാരി ഹുമാബോൺ രാജാവിന്റെ പട്ടമഹിഷി ഹാരാ അമിഹാനു സമ്മാനിച്ചതാണ് ഈ പ്രതിമയെന്നാണു ചരിത്രസാക്ഷ്യം.
 
==നുറുങ്ങുകൾ==
"https://ml.wikipedia.org/wiki/സെബൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്