"ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
നിശ്ശബ്ദചിത്രങ്ങളായിരുന്നു പ്രാരംഭദശയിൽ നിർമ്മിക്കപ്പെട്ടത്. യു.എസ്. സംവിധായകനായ [[ഡി.ഡബ്ല്യു.ഗ്രിഫിത്ത്]] [[ദ ബർത്ത് ഒഫ് എ നേഷൻ]] (1915), [[ഇൻടോളറൻസ്]] (1916) എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്രകലയിൽ വിപ്ലവം വരുത്തി. [[ക്ലോസ്-അപ്]], [[ഫ്‌ളാഷ്ബാക്ക്]], [[ഫെയ്ഡ്-ഔട്ട്]], [[ഫെയ്ഡ്-ഇൻ]] തുടങ്ങിയ സങ്കേതങ്ങൾ ഗ്രിഫിത്ത് അവതരിപ്പിച്ചു. ആദ്യകാല യൂറോപ്യൻ സിനിമയെ നിയന്ത്രിച്ചിരുന്നത് ഫ്രഞ്ച് നിർമാതാക്കളായിരുന്നു; പ്രത്യേകിച്ചും പാഥേ, ഗാമൊങ്ങ് എന്നീ നിർമ്മാണ സ്ഥാപനങ്ങൾ. ഡാനിഷ്, ഇറ്റാലിയൻ സിനിമകളും ഇക്കാലത്ത് പുരോഗതിനേടി. എന്നാൽ [[ഒന്നാം ലോകമഹായുദ്ധം]] യൂറോപ്യൻ ചലച്ചിത്ര വ്യവസായത്തെ തകർക്കുകയും അമേരിക്കൻ ചലച്ചിത്രകാരന്മാർ മേൽക്കൈ നേടുകയും ചെയ്തു. ഗ്രിഫിത്ത്, [[സെസിൽ ബി. ഡിമില്ലെ]], [[ചാർളി ചാപ്ലിൻ]] എന്നിവരായിരുന്നു മുൻ നിരയിൽ. [[കാലിഫോർണിയ]] കേന്ദ്രമാക്കി അമേരിക്കൻ ചലച്ചിത്ര വ്യവസായവും ശക്തമായി. 1920-കളിൽ അമേരിക്കക്കൊപ്പം [[സ്കാൻഡിനേവിയൻ]] രാജ്യങ്ങളിലും ചലച്ചിത്ര വ്യവസായം വികസിതമായി. ജർമൻ [[എക്‌സ്പ്രഷനിസവും]] സോവിയറ്റ് യൂണിയനിൽ നിന്നുള്ള [[മൊണ്ടാഷ്|മൊണ്ടാഷും]] ചലച്ചിത്രകലയെ സ്വാധീനിച്ചു.[[കാൾ തിയഡോർ ഡ്രെയർ]], [[സെർജി ഐസൻസ്റ്റീൻ]], [[ആബെൽ ഗാൻസ്]], [[ആൽഫ്രെഡ് ഹിച്ച്‌കോക്ക്]], [[ഫ്രിറ്റ്‌സ് ലാങ്]], [[എഫ്.ഡബ്ല്യു. മൂർണോ]], [[ജി.ഡബ്ല്യു. പാബ്സ്റ്റ്]], [[പുഡോഫ്കിൻ]], [[സിഗാ വെർട്ടോവ്]], [[ലൂയി ബുനുവേൽ]] തുടങ്ങിയ പ്രതിഭാശാലികളുടെ കാലഘട്ടമായിരുന്നു അത്.
 
[[പ്രമാണം:Sergei Eisenstein 01.jpg|thumb|സെർജി ഐസൻസ്റ്റീൻ]] 1920-കളോടെ കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിനു സമീപമുള്ള [[ഹോളിവുഡ്|ഹോളിവുഡിലെ]] സ്റ്റുഡിയോകളിലേക്ക് അമേരിക്കൻ ചലച്ചിത്ര വ്യവസായം കേന്ദ്രീകരിച്ചു. 1927-ൽ [[ശബ്ദം]] ചലച്ചിത്രത്തിൽ പ്രയോഗിക്കപ്പെട്ടു. [[ഡോൺ ജുവാൻ]] (1926) എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി ശബ്ദം ഉൾക്കൊള്ളിച്ചത് എങ്കിലും [[ജാസ് സിംഗർ]] (1927) ആയിരുന്നു ആദ്യത്തെ ശബ്ദ [[ഫീച്ചർ ഫിലിം]]. ശബ്ദത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മികച്ച ചിത്രങ്ങൾ സൃഷ്ടിച്ച ആദ്യകാല സംവിധായകരിൽ [[ഷാൻഷോൺ റെനോയർ‍റെന്വാ]], [[ഷാൻ വിഗോ]] ([[ഫ്രാൻസ്]]), ഹിച്ച്‌കോക്ക് ([[ഗ്രേറ്റ് ബ്രിട്ടൺ|ബ്രിട്ടൻ]]‍), [[ഫ്രിറ്റ്‌സ് ലാങ്]] ([[ജർമ്മനി]]), [[കെൻജി മിസോഗുച്ചി]], [[യാസുജിറോ ഒസു]] ([[ജപ്പാൻ]]), [[ജോൺ ഫോർഡ്]], [[ഹൊവാർഡ് ഹോക്ക്‌സ്]], [[ഫ്രാങ്ക് കാപ്ര]] ([[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്.എ.]]) തുടങ്ങിയവർ ഉൾപ്പെടുന്നു. ശബ്ദത്തിന്റെ വരവ് [[അനിമേഷൻ|അനിമേഷന്റെ]] രംഗത്തും വികാസമുണ്ടാക്കി. [[മിക്കി മൗസ്]] ആദ്യമായി പ്രത്യക്ഷപ്പെട്ടു. [[വാൾട്ട് ഡിസ്നി|വാൾട്ട് ഡിസ്‌നിയുടെ]] [[സ്റ്റീംബോട്ട് വില്ലി]] എന്ന [[കാർട്ടൂൺ]] ചിത്രവും (1928) ആദ്യത്തെ മുഴുനീള ആനിമേഷൻ ചിത്രമായ [[സ്‌നോവൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്‌സും]] (1937) പുറത്തു വന്നു. വർണചിത്രങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം മുമ്പു തന്നെ ആരംഭിച്ചെങ്കിലും ആദ്യത്തെ കളർ ഫീച്ചർ ചിത്രം- [[ബെക്കി ഷാർപ്]]-പുറത്തുവന്നത് 1935-ൽ ആയിരുന്നു. അമ്പതുകളുടെ മധ്യത്തോടെ വർണചിത്രങ്ങൾ [[ബ്ലാക്ക് & വൈറ്റ്]] ചിത്രങ്ങളെ പുറന്തള്ളി. [[റിയലിസം|റിയലിസത്തിന്റെയും]] വാണിജ്യത്തിന്റെയും അടിസ്ഥാനഘടകമായി അത് അംഗീകരിക്കപ്പെട്ടു. അമ്പതുകളിൽ ടെലിവിഷന്റെ വെല്ലുവിളി നേരിട്ട ചലച്ചിത്രരംഗം ദൃശ്യപരമായ പുതിയ സാങ്കേതിക വിദ്യകൾക്കു ശ്രമിച്ചു.1952-ൽ [[ത്രീഡി]] (3D)യും [[സിനിമാ സ്‌കോപ്പ്|സിനിമാ സ്‌കോപ്പും]] രംഗത്തെത്തി. [[ട്വന്റിയത് സെഞ്ചുറി ഫോക്‌സ്|ട്വന്റിയത് സെഞ്ചുറി ഫോക്‌സിന്റെ]] [[ദ റോബ്]] (1952) ആയിരുന്നു ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം. [[രണ്ടാം ലോക മഹായുദ്ധം|രണ്ടാം ലോക മഹായുദ്ധാനന്തരം]] കലാമൂല്യത്തിന് പ്രാധാന്യം നല്കുന്നതും വ്യക്തിഗതവുമായ സിനിമകളുമായി ഒരു സംഘം സംവിധായകർ ലോകത്തെങ്ങും ഉയർന്നുവന്നു. ഇറ്റലിയിലെ [[നിയോ റിയലിസം|നിയോറിയലിസവും]] ഫ്രാൻസിൽ ആരംഭിച്ച നവതരംഗവും ([[ന്യൂ വേവ്]]) ഈ പ്രവണതയുടെ ഭാഗമായിരുന്നു.
<!-- [[Image:Ladri3.jpg|left|thumb|ബൈസിക്കിൾ തീവ്സിന്റെ ഇറ്റാലിയൻ പോസ്റ്റർ]] -->
 
"https://ml.wikipedia.org/wiki/ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്