"ചെങ്കള ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
(രിസവാൻ(ഇജു ബെർക.സീ))
 
==സാംസ്കാരിക ചരിത്രം==
കാസർഗോഡ് ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പഴയ മദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള ദക്ഷിണ കാനറാ ഡിസ്ട്രിക്ടിന്റെ ഭാഗമായ കാസർഗോഡ് മുനിസിപ്പാലിറ്റിയോട് തൊട്ടു കിടക്കുന്ന ഈ പ്രദേശത്ത് പ്രധാനമായും കന്നട, തുളു, മലയാളം എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളാണ് ഉള്ളത്. അതിനാൽ മൂന്ന് ഭാഷകളും ഉൾക്കൊള്ളുന്ന ഭാഷാ സമന്വയവും സാംസ്കാരിക പൈതൃകവും നിലനിൽക്കുന്നു. പൈക്ക മണവാട്ടി ഉറുസ്, പാടി പൂരക്കളി, തെയ്യംകെട്ട് ഉത്സവം, ഇടനൂർ ഉത്സവം എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്. ഹിന്ദുക്കളും-മുസ്ളീങ്ങളും ഒത്തൊരുമയോടെ ആഘോഷിക്കുന്ന പൈക്ക മണവാട്ടി മഖാം ഉറൂസ് പ്രസിദ്ധമാണ്. പൂരക്കളി, ദഫ്മുട്ട്, കോൽക്കളി, തെയ്യം, യക്ഷഗാനം, ജാനപ്പദ നൃത്തം, കൈമുട്ടുംപാട്ട്, മാലപ്പാട്ട് എന്നിവ ഈ പഞ്ചായത്തിൽ നിലനിന്നിരുന്ന പ്രധാന കലാരൂപങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ എടനീരിൽ ഗോപാലകൃഷ്ണ കൃപ പോഷിത നാടക സംഘം പ്രവർത്തിച്ചിരുന്നു. ഇതിന്റെ സ്ഥാപകൻ എടനീർ മഠത്തിലെ സ്വാമിയായിരുന്ന ഈശ്വരാനന്ദ ഭാരതിയാണ്. ജില്ലയിൽ നല്ല നിലവാരം പുലർത്തുന്ന യത്തീംഖാനയാണ് ആലംപാടി യത്തീംഖാന. നൂറിൽപ്പരം അനാഥ കുട്ടികളെ ഇപ്പോഴും ദത്തെടുത്ത് വളർത്തുന്ന പ്രസ്തുത സ്ഥാപനം ഉത്തര കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു സ്ഥാപനമാണ്. അതുപോലെതന്നെ ചെർക്കളയിലുള്ള മാർത്തോമ്മ ബധിര വിദ്യാലയം കേരളത്തിന്റെ പല ഭാഗത്തുള്ള മൂകരും ബധിരരുമായ കുട്ടികളെ സ്കൂളിൽ തന്നെ പാർപ്പിച്ച് പത്താംതരം വരെയുള്ള വിദ്യാഭ്യാസം നൽകുന്നു. ചെങ്കള പഞ്ചായത്തുതല ഗ്രന്ഥശാല ആലംപാടിയിലാണ് സ്ഥിതി ചെയ്യുന്നത്
==അതിരുകൾ==
*തെക്ക്‌ - ചെമ്മനാട്, കാറഡുക്ക പഞ്ചായത്തുകൾ
"https://ml.wikipedia.org/wiki/ചെങ്കള_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്