"ചെങ്കള ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==വിശത വിവരണം==
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ ചെങ്കള, മുട്ടത്തൊടി, പാടി, നെക്രാജെ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചെങ്കള ഗ്രാമപഞ്ചായത്ത്. 53.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകളും, തെക്ക് ചെമ്മനാട്, കാറഡുക്ക പഞ്ചായത്തുകളും, പടിഞ്ഞാറ് കാസർഗോഡ് മുനിസിപ്പാലിറ്റിയും, മധൂർ, ചെമ്മനാട് പഞ്ചായത്തുകളും, കിഴക്ക് മുളിയാർ, കാറഡുക്ക, കുംബഡാജെ പഞ്ചായത്തുകളുമാണ്. കാസർഗാഡ് ജില്ലയുടെ ആസ്ഥാനമന്ദിരം ഉൾക്കൊള്ളുന്ന ചെങ്കള പഞ്ചായത്ത് കാസർഗോഡ് മുനിസിപ്പാലിറ്റിയോട് തൊട്ടടുത്ത് കിടക്കുന്നു. ചെങ്കള, മുട്ടത്തൊടി, പാടി, നെക്രജെ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഈ പഞ്ചായത്തിന്റെ തെക്കേ അതിരായി ചന്ദ്രഗിരിപ്പുഴ ഒഴുകുന്നു. 1954-ൽ ചെങ്കള, മുട്ടത്തൊടി, പാടി, നെക്രജെ എന്നീ നാലു വില്ലേജു പഞ്ചായത്തുകൾ നിലവിൽ വന്നു. ചെങ്കള പഞ്ചായത്തിന്റെ പ്രസിഡന്റ് സുബ്രായ കക്കില്ലായും. കൈപൊക്കി വോട്ടുരേഖപ്പെടുത്തിക്കൊണ്ടായിരുന്നു അന്ന് പ്രസിഡന്റിനെ തെരഞ്ഞെടുത്തിരുന്നത്. നികുതി നൽകുന്നവർക്ക് മാത്രമേ അന്ന് വോട്ടവകാശം ഉണ്ടായിരുന്നുള്ളു. 1962-ലാണ് നാലു വില്ലേജ് പഞ്ചായത്തുകളും ചേർത്ത് ചെങ്കള പഞ്ചായത്ത് നിലവിൽ വന്നത്. 1963-ൽ ബി.കൃഷ്ണകക്കില്ലായ പ്രസിഡന്റും എം.ചന്ദ്രശേഖരൻനമ്പ്യാർ വൈസ് പ്രസിഡന്റുമായി പ്രഥമ ബോർഡ് നിലവിൽ വന്നു. ചെങ്കള ആസ്ഥാനമായി ചെർക്കള ടൌണിൽ കക്കില്ലായരുടെ വക മൂന്ന് പീടികയിലാണ് ആദ്യം പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചത്. പിന്നീട് 1973 ആഗസ്റ്റ് 14-ന് ഇന്ന് നിലവിലുള്ള പഞ്ചായത്ത് ഓഫീസിന് തറക്കല്ലിടുകയും 1974 ജനുവരി 20ന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രി ഓഫീസ് ഉത്ഘാടനം ചെയ്യുകയും ചെയ്തു. വിദ്യാഭ്യാസം നൽകുന്നതിനായി കുടിപ്പള്ളിക്കൂടങ്ങളും ഓത്തുപുരകളും വളരെക്കാലം മുമ്പേ ഇവിടെ നിലനിന്നിരുന്നു. ബ്രഹ്മകരായ ഈശ്വരാനന്ദ ഭാരതിയും ഖാൻ ബഹദൂർ മുഹമ്മദ് ഷംനാടും ഈ പഞ്ചായത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് വേണ്ടി ആദ്യകാലങ്ങളിൽ പ്രവർത്തിച്ചവരാണ്. വ്യത്യസ്ത മതങ്ങളും, ജാതികളും, ഭാഷകളും ഉൾക്കൊള്ളുന്നതാണ് ചെങ്കള പഞ്ചായത്ത്. പ്രധാനമായും മലയാളം, കന്നട, തുളു എന്നീ ഭാഷകളാണ് സംസാരിക്കുന്നത്. ധാരാളം അമ്പലങ്ങളും മസ്ജിദുകളും ഈ പഞ്ചായത്തിലുണ്ട്. എടനീർ വിഷ്ണുമംഗലക്ഷേത്രം, കാനം ശാസ്താക്ഷേത്രം, ആലുകുടൽ മഹാലിംഗേശ്വരി ക്ഷേത്രം, നെക്രാജെ ഗോപാലകൃഷ്ണക്ഷേത്രം, ബേവിഞ്ചയിലെ സുബ്രഹ്മണ്യക്ഷേത്രം, പാടിയിലെ വെള്ളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, മീത്തലെവീട് ദൈവാലയം ശ്രീ പുള്ളി കരിങ്കാളി ക്ഷേത്രം, പടിഞ്ഞാർപ്പുറം ഭഗവതീക്ഷേത്രം തുടങ്ങിയവ പ്രധാനക്ഷേത്രങ്ങളാണ്. എല്ലാ മസ്ജിദുകളുടെയും കീഴിൽ മതപഠനം നടത്തുന്നതിന് പ്രത്യേകം മദ്രസകളുണ്ട്. പ്രധാനപ്പെട്ട ചർച്ച് നാരമ്പാടി ചർച്ചാണ്. ഒരു കാർഷിക പ്രദേശമായ ചെങ്കള പഞ്ചായത്തിൽ പണ്ടു മുതലേ നെല്ല്, കരിമ്പ്, പുകയില, മുളക് ഇവ കൃഷി ചെയ്തിരുന്നു. കരിമ്പു കൃഷിക്ക് പേര് കേട്ട ആലമ്പാടിയിൽ നിന്നും ഉണ്ടാക്കിയിരുന്ന ബാരിക്കാട് വെല്ലത്തിന് വിദൂരസ്ഥലങ്ങളിൽപ്പോലും മാർക്കറ്റ് ഉണ്ടായിരുന്നു. ബേർക്കയിലെ പുകയില കൃഷിയും പ്രശസ്തമായിരുന്നു.
(രിസവാൻ(ഇജു ബെർക.സീ))
 
==അതിരുകൾ==
*തെക്ക്‌ - ചെമ്മനാട്, കാറഡുക്ക പഞ്ചായത്തുകൾ
"https://ml.wikipedia.org/wiki/ചെങ്കള_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്