"യുക്തിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ജ്ഞാനോദയകാലം|ജ്ഞാനോദയകാലത്തിന്റെ]] തുടക്കത്തിനു ശേഷം ഗണിതശാസ്ത്ര വിശകലന രീതികൾ തത്വശാസ്ത്രത്തിൽ ഉപയോഗിച്ചു തുടങ്ങിയത് [[ബറൂക്ക് സ്പിനോസ|സ്പിനോസ]], [[റെനെ ദെക്കാർത്ത്|ദെക്കാർത്ത്]], [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസ്]] എന്നീ ചിന്തകരാണ്‌. ഇവർ അവലംബിച്ച രീതികൾ യുക്തിവാദത്തിന്റെ ശാസ്ത്രീയതക്ക് ഒരു മുതൽകൂട്ടായി<ref>Bourke, Vernon J., "Rationalism", p. 263 in Runes (1962)</ref>. മെയിൻലാന്ഡ് യൂറോപ്പിൽ ഉത്ഭവിച്ചത് കൊണ്ട് ഇതിനെ കോണ്ടിനെന്റൽ രേഷണലിസം (continental rationalism) എന്ന് വിളിക്കപ്പെടുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടനിലെ തത്വചിന്തകർ [[അനുഭവവാദം|അനുഭവവാദത്തിനാണ്]] (empiricism) കൂടുതൽ പ്രാധ്യാന്യം നൽകിയത്. അനുഭവമാണ് സകല വിജ്ഞാനത്തിന്റെ ഹേതു എന്നും അനുഭവം വഴിയല്ലാതെ വിജ്ഞാനം നേടാൻ കഴിയില്ല എന്ന് [[അനുഭവവാദം|അനുഭവവാദികൾ ]] വാദിക്കുന്നു. മറിച്ചു യുക്തിവാദികൾ അനുഭവം വഴി നേടുന്ന അറിവ് പരിമിതമാണെന്നും, അനുഭവം മാത്രമല്ല അറിവിന്റെ സ്രോതസ് എന്ന് വിശ്വസിക്കുന്നു. ഇതാണ് യുക്തിവാദവും അനുഭവവാദവും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം. <ref>http://plato.stanford.edu/entries/rationalism-empiricism</ref> എന്നിരുന്നാലും ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്, ആധുനിക തത്വശാസ്ത്രജ്ഞരിൽ പലരും ഈ രണ്ടു തത്വങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. [[ബറൂക്ക് സ്പിനോസ|സ്പിനോസയും]], [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസും]] അനുഭവത്തിൽ നിന്ന് ഉണ്ടാവുന്ന അറിവിൽ ബുദ്ധിയുടെ പ്രവൃത്തികൊണ്ട് പുതിയ അറിവുകൾ ഉണ്ടാക്കാൻ സാധിക്കും (derived knowledge) എന്ന് വാദിച്ചിരുന്നു, എന്നാലും ഇത് പ്രായോഗിക വിജ്ഞാനത്തിനു ബാധകമല്ല എന്നും ഗണിത ശാസ്ത്രം പോലെയുള്ള വിജ്ഞാനതരംഗങ്ങളിൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് സമ്മതിച്ചിരുന്നു.
 
ശാസ്ത്രത്തിന് തെളിയിക്കാൻ കഴിയാത്ത ഒന്നിനെയും അംഗീകരിക്കാൻ യുക്തിവാദികൾ തയ്യാറാകാറില്ല[അവലംബം ആവശ്യമാണ്]. ഇങ്ങനെ ചിന്തിക്കുന്നവരുടെ കൂട്ടായ്മകളും നിലവിവുണ്ട്. കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം എന്നിവ അതിൽ ചിലതാണ്. ജോസഫ് ഇടമറുക്, എ. ടി. കോവൂർ, എം.സി.ജോസഫ് കുറ്റിപ്പുഴ കൃഷ്ണപ്പിള്ള എന്നിവർ കേരളത്തിലെ പ്രമുഖ യുക്തിവാദികൾ ആയിരുന്നു.
 
"https://ml.wikipedia.org/wiki/യുക്തിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്