"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 216 interwiki links, now provided by Wikidata on d:q212 (translate me)
(ചെ.) "Kiev_warmuseum_070611_01.jpg" നീക്കം ചെയ്യുന്നു, McZusatz എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...
വരി 83:
സാമ്പത്തിക പ്രാധാന്യമുള്ള 23,000 നദികൾ ഈ റിപ്പബ്ലിക്കിനുള്ളിൽ ഉള്ളതയി കണക്കാക്കപ്പെടുന്നു. ഇവയിൽ 300 എണ്ണം 10 കി. മീ.ലേറെ നീളമുള്ളവയാണ്. 95 കി. മീറ്റരിലേറെ നീളമുള്ള 116 നദികളുണ്ട്. [[നീപ്പർ നദി]] (2,187 കി. മീ.) മാർഗ്ത്തിലെ 1,197 കി. മീ. ദൂരം ഉക്രെയിൻ അതിർത്തിക്കുള്ളിലാണ്. റിപ്പബ്ലിക്കിന്റെ പകുതിയിലേറെ നീപ്പർ നദിയുടെ ആവാഹക്ഷേത്രത്തിൽ പെടുന്നു. [[കരിങ്കടൽ|കരിങ്കടലിലേക്ക്]] ഒഴുകിവീഴുന്ന മറ്റൊരു പ്രധാന നദിയാണ് [[യുസിനിബുഗ്]] (802 കി. മീ.). ഇതിന്റെ മുഖ്യ പോഷകനദിയണ് [[ഇൻ‌‌ഗൂർ]]. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും അരികുകളിലൂടെ ഒഴുകി കരിങ്കടലിൽ പതിക്കുന്ന [[നെസ്റ്റർ]] (1342 കി. മീ.) നദീവ്യൂഹവും പ്രാധന്യമർഹിക്കുന്നതാണ്. ഉക്രെയിനിന്റെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ 163 കി. മീ. ദൂരം [[ഡാന്യൂബ്]] നദിയാണ്; ഇതിന്റെ മുഖ്യ പോഷക നദികളിലൊന്നായ [[ടീസ]] ട്രാൻസ്കാർപേത്തിയൻ സമതലത്തെ ജലസമ്പുഷ്ടമാക്കുന്നു. [[ഡോൺ]] നദിയുടെ പോഷകനദിയായ [[ഡോണെറ്റ്സ്]] (1046 കി. മീ.) യത്രാമധ്യത്തിൽ ഏറിയ ദൂരവും ഉക്രെയിനിലൂടെയാണ് ഒഴുകുന്നത്. [[ക്രിമിയാ സമതലം|ക്രിമിയാ സമതലത്തിലെ]] പ്രധാന ന്ദിയാണ് [[സാൽഗീർ]] (230 കി. മീ.)<ref>Ml Encyclopedia vol IV page - 563</ref>
 
 
[[പ്രമാണം:Kiev warmuseum 070611 01.jpg|thumb|left|[[കീവ് നഗരത്തിലെ വാർമ്യൂസിയം]]]]
നദികളിലെ ജലത്തിന്റെ പൂർണവും വ്യാപ്തവുമായ പ്രയോജനം നേടിയിട്ടുള്ള അവസ്ഥയാണ് ഉക്രെയിനിലുള്ളത്. കനാൽ‌‌വ്യൂഹങ്ങളിലൂടെ നദികളെ പരസ്പരം യോജിപ്പിച്ചും കർഷിക മേഖലകളിലേക്ക് നദീജലം തിരിച്ചുവിട്ടും ജലസേചന സൗകര്യങ്ങൾ അങ്ങേയറ്റം വികസിപ്പീച്ചിരിക്കുന്നു. വടക്കൻ പ്രദേശങ്ങളിലെ നദികൾ വൈദ്യുതി ഉത്പാതനത്തിനും തടി മുതലായ ഭാരമേറിയ വസ്തുക്കൾ കടത്തുന്നതിനും പ്രയോജനപ്പെടുന്നു. നദീമാർഗങ്ങളുടെ ആഴം കൂട്ടി ഗതാഗതക്ഷമത വർദ്ധിപ്പിച്ചിരിക്കുന്നു. ഊർജ്ജോത്പാതന സാധ്യതകൾ നൂറു ശതമാനവും ഉപഭോഗ വിധേയമായിട്ടുണ്ട്<ref name="mecp‍">Mal Encyclopedia vol IV page - 564</ref>
 
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്