വരി 75:
 
അജയ് എന്റെ സംവാദത്താളിലിട്ട കുറിപ്പിന്റ മറുപടി: [[:ja:トラ]], [[:ko:호랑이]], [[:zh:虎]] തുടങ്ങിയ താളുകൾ കാണുക. ഇവിടങ്ങളിലൊക്കെ ശാസ്ത്രീയനാമം ലത്തീൻ ലിപിയിൽ തന്നെ എഴുതിയിരിക്കുന്നത് അതങ്ങനെ തന്നെ ആയിരിക്കണം എന്നതാണ് അതിന്റെ ഉദ്ദേശം എന്നതുകൊണ്ടാണ്. ഇപ്പറഞ്ഞ സ്ഥലങ്ങളിലൊക്കെ ചെന്നാൽ ഒരു പബ്ലിക് ഇന്റർനെറ്റ് കഫേയിൽ കയറി ബ്രൗസ് ചെയ്യുക കൂടി, ഇവിടങ്ങളിലെ സോഫ്റ്റ്‌വേറടക്കം സർവ്വതും പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നതിനാൽ, സാധിക്കാൻ ബുദ്ധിമുട്ടാണെന്ന് അജയിനറിയായ്രിക്കുമല്ലോ. എന്നിട്ടും അവർ ശാസ്ത്രീയനാമം ലിപി മാറ്റി എഴുതിപ്പിടിപ്പിച്ച് ഭാഷാ തീവ്രവാദം പ്രോത്സാഹിപ്പിക്കാത്തത് കൗതുകകരം തന്നെ :-). എന്തായാലും 200 കൊല്ലം അപ്പുറം ഭാഷാ വെള്ളപ്പൊക്കം ഉണ്ടാകാനിടയുണ്ട് എന്ന് വിചാരിച്ചാലും, ഇപ്പോഴേ മുണ്ട് പൊക്കിപ്പിടിച്ച് നടക്കുന്നത് ഇത്തിരി കടന്ന കൈ ആണെന്നെന്റെ അഭിപ്രായം. കുറഞ്ഞപക്ഷം എന്തുകൊണ്ടാണ് ശാസ്ത്രീയനാമത്തെ ലാറ്റിൻ നേം എന്ന് പണ്ട് സാറുമ്മാരൊക്കെ വിളിച്ചതെന്നെങ്കിലും ആലോചിക്കുമല്ലോ. ഇക്കാര്യത്തിൽ എന്റെ ഇതുവരെയുള്ള അറിവ് വെച്ചുള്ള അഭിപ്രായം ഞാൻ ഇട്ടുകഴിഞ്ഞു. അതിൽ കാര്യമായൊരു മാറ്റമുണ്ടാകാതെ ഞാനിനി കുറിപ്പിടേണ്ടതുണ്ടെന്ന് തോന്നുന്നില്ല--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 16:44, 11 ഒക്ടോബർ 2013 (UTC)
 
നമ്മളും എത്രയോ ജീവി വംശങ്ങൾക്ക് പേരുകൾ ഉപയോഗിക്കുന്നു, ഉദാ: ആമ, മാർജ്ജാരവംശം, കുരുവി തുടങ്ങിയവ. പക്ഷേ എന്നു കരുതി ദ്വിപദ ശാസ്ത്രീയനാമത്തെ തോന്നുമ്പടി ലിപിമാറ്റി തള്ളിക്കേറ്റാൻ അത്തരം പരിഭാഷകളെ ഉപയോഗിക്കരുതെന്നെന്റെ പക്ഷം.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 08:32, 12 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Drajay1976" എന്ന താളിൽനിന്ന് ശേഖരിച്ചത്