"കെ.പി. കേശവമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|K.P. Kesava Menon}}
[[പ്രമാണം:കെ.പി. കേശവമേനോൻ.jpg|thumb|right|കെ.പി. കേശവമേനോൻ]]
'''കെ.പി. കേശവമേനോൻ''' ([[സെപ്റ്റംബർ 1]], [[1886]] - [[നവംബർ 9]], [[1978]]) പ്രമുഖ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതാവും [[ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികൾ|സ്വാതന്ത്ര്യ സമരസേനാനി]]യുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ [[സത്യാഗ്രഹം|സത്യാഗ്രഹത്തിന്റെയും]] [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും]] കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത{{തെളിവ്}} ഇദ്ദേഹമാണ്‌ [[മലയാളം|മലയാളത്തിലെ]] ഒന്നാംകിട ദിനപ്പത്രമായ [[മാതൃഭൂമി]] സ്ഥാപിച്ചത്.
== ജീവിത രേഖ ==
1886ൽ [[പാലക്കാട്|പാലക്കാട്ടെ]] തരൂർ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. [[മദ്രാസ് സർവകലാശാല]]യിൽനിന്ന് ആർട്‌സിൽ ബിരുദം നേടിയ ഇദ്ദേഹം 1915ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ]] അംഗമായി. [[ആനി ബസന്റ്|ആനി ബെസന്റിന്റെ]] [[ഹോം റൂൾ ലീഗ്|ഹോം റൂൾ ലീഗിൽ]] പ്രവർത്തിച്ച കേശവമേനോൻ 1921ൽ [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനവുമായി]] സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്. [[മാപ്പിള ലഹള]] നടക്കുമ്പോൾ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.
വരി 7:
1923ലാണ്‌ [[മാതൃഭൂമി|മാതൃഭൂമിയുടെ]] സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിൽ]] പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു.
 
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം [[ഇന്ത്യൻ നാഷണൽ ആർമി|ഇന്ത്യൻ നാഷണൽ ആർമിയുമായി]] ബന്ധപ്പെട്ടാണ്‌ പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനുലോകമഹായുദ്ധത്തിന്]] ശേഷം മാത്രമാണ്‌ മോചിതനായത്. 1946ൽ വീണ്ടും [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപരായി ചുമതലയേറ്റു. [[ശ്രീലങ്ക|സിലോണിലെ]] ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.
 
പാലക്കാട് മഹാരാജാവിന്റെ മകളായ അകത്തേത്തറ മാണിക്കമേലിടം ലക്ഷ്മിനേത്യാരമ്മ ആയിരുന്നു മേനോന്റെ ഭാര്യ. പാലക്കാട്ടുശ്ശേരി വലിയരാജ മാണിക്കമേലിടം ശേഖരീവർമ ഇദ്ദേഹത്തിന്റെ ഒരേ ഒരു മകനാണ്.<ref>http://www.mathrubhumi.com/online/malayalam/news/story/719761/2011-01-09/kerala</ref>
"https://ml.wikipedia.org/wiki/കെ.പി._കേശവമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്