"സത്യജിത് റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
റേ സന്ദേശിനു വേണ്ടി ചിത്രങ്ങൾ വരക്കാനും കുട്ടികൾക്കായുള്ള കഥകളും ലേഖനങ്ങളുമെഴുതാനും തുടങ്ങി. വരുംവർഷങ്ങളിൽ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സ് ഈ എഴുത്തായിരുന്നു.
 
1962ൽ കാഞ്ചൻ ജംഗ എന്ന ചിത്രം റേ സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ ആദ്യത്തെ മൗലികമായ തിരക്കഥയും<ref name="മലയാളം1"/> കളർ സിനിമയും ആയിരുന്നു ഇത് . ലണ്ടനിൽ വിദ്യാഭ്യാസം ചെയ്ത ഉന്നതവരുമാനക്കാരനായ ഒരെഞ്ചിനീയറുമായി ഇളയമകളുടെ വിവാഹമുറപ്പിക്കുവായി പശ്ചിമബംഗാളിലെ നയനമനോഹരമായ ഡാർജിലിംഗ് താഴ്‌വരയിൽ മധ്യാഹ്നം ചെലവഴിക്കാനെത്തിയ ധനികകുടുംബത്തിന്റെ കഥ പറയുന്നതാണ് 'കാഞ്ചൻജംഗ' <ref>{{Harvnb|Robinson|2003|p=142}}</ref>.
 
വലിയൊരു ബംഗ്ലാവിൽ വെച്ച് ഈ സിനിമ ചിത്രീകരിക്കുവാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്‌. എന്നാൽ ചിത്രത്തിന്റെ നാടകീയതയും പിരിമുറുക്കവും പ്രതിഫലിപ്പിക്കുന്നതിനായി ഡാർജിലിംഗ് എന്ന അതിപ്രശസ്തമായ മലയോര പട്ടണത്തിലെ വെളിച്ചത്തിന്റെയും മൂടൽമഞ്ഞിന്റെയും നിറഭേദങ്ങൾ ഉപയോഗപ്പെടുത്തുവാൻ റേ പിന്നീട് നിശ്‌ചയിക്കുകയായിരുന്നു . തന്റെ തിരക്കഥ ഏത് പ്രകാശാന്തരീക്ഷത്തിലും സിനിമ ചിത്രീകരിക്കുവാൻ അനുവദിക്കുന്നുണ്ടെങ്കിലും ഒരു കൊമേഴ്‌സ്യൽ സിനിമക്കു വേണ്ട രീതിയിൽ സൂര്യപ്രകാശത്തിലുള്ള ഒരു ഷോട്ട് പോലുമെടുക്കാൻ ഡാർജിലിംഗിലെ കാലാവസ്ഥയിൽ കഴിയില്ലെന്ന കാര്യം റേ കൌതുകത്തോടെ ശ്രദ്ധിച്ചു .
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1843889" എന്ന താളിൽനിന്ന് ശേഖരിച്ചത്