"നാസി ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151:
=== ഹോളോകോസ്റ്റ് ===
{{main|ഹോളോകോസ്റ്റ്}}
60 ലക്ഷത്തിലധികം യഹൂദരെ നാസിഭരണകൂടം ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത സംഭവത്തെയാണ് [[ഹോളോകോസ്റ്റ്]] എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. കമ്യൂണിസ്റ്റുകാർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ജിപ്സികൾ, വികലാംഗർ, യുദ്ധത്തടവുകാർ, യഹോവസാക്ഷികൾ[[യഹോവയുടെ സാക്ഷികൾ]], ഇതര രാഷ്ട്രീയ-മത ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെ നാസികൾ നടത്തിയ പീഡനങ്ങൾകൂടി ഹോളോകോസ്റ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തണമെന്നുവാദിക്കുന്ന ചരിത്രപണ്ഡിതന്മാരുമുണ്ട്. സമകാലീന, ചരിത്രവിജ്ഞാനീയത്തിൽ, ഹോളോകോസ്റ്റ് പഠനങ്ങൾ ഒരു സവിശേഷ പഠനപദ്ധതിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ക്രൂരത, തിന്മ തുടങ്ങിയ വാക്കുകൾകൊണ്ടു വിശേഷിപ്പിക്കാനാവാത്തതാണ് ഹോളോകോസ്റ്റിന്റെ വ്യാപ്തി. ഹോളോകോസ്റ്റിനെ അതിജീവിച്ചവരുടെ സാക്ഷിമൊഴികളാണ് ഹോളോകോസ്റ്റ് പഠനപദ്ധതിയുടെ പ്രധാന ഉപാദാനസാമഗ്രി. നാസി കുറ്റവാളികൾക്ക് ഇത്രയധികം ക്രൂരത ഇത്രത്തോളം ആസൂത്രിതവും സംഘടിതവുമായി നടപ്പാക്കാൻ കഴിഞ്ഞു എന്നത് ക്രൂരതയെയും തിന്മയെയും കുറിച്ചുള്ള യുക്തിബോധത്തിന് ഇപ്പോഴും വിശദീകരിക്കാനായിട്ടില്ല. രണ്ടാം ലോകയുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾക്കെതിരെ സഖ്യകക്ഷികൾ നടത്തിയ വിചാരണ ന്യൂറം ബർഗ് വിചാരണ എന്നറിയപ്പെടുന്നു. 25 നാസി തലവന്മാരായിരുന്നു പ്രതികൾ. 1945 ഒക്ടോബർ 18-ന് ബർളിനിൽ ആദ്യം പൊതുവിചാരണ ആരംഭിച്ചു. 1946-ലാണ് വിചാരണകൾ അവസാനിച്ചത്. ജർമനിയിലെ [[ന്യൂറംബെർഗ്]] പട്ടണത്തിലായിരുന്നു വിചാരണക്കോടതി പ്രവർത്തിച്ചിരുന്നത്. കുറ്റകൃത്യങ്ങളുടെയും ശിക്ഷാവിധികളുടെയും ചരിത്രത്തിൽ സമാനതകളില്ലാത്തതാണ് [[ന്യൂറംബർഗ് വിചാരണകൾ]].
 
കുറ്റകൃത്യത്തെക്കുറിച്ചുള്ള സാധാരണ നിയമശാസ്ത്രവ്യവഹാരങ്ങളെ അതിശയിക്കുന്ന നാസി കുറ്റങ്ങൾക്ക്, നിയമശാസ്ത്രപരമായ ശിക്ഷ മതിയാവില്ലെന്നാണ് വിഖ്യാതചിന്തകയായ ഹന്ന അരന്റ് അഭിപ്രായപ്പെട്ടത്. എന്നാൽ വധശിക്ഷയിൽക്കവിഞ്ഞ ശിക്ഷയൊന്നും ചരിത്രത്തിൽ ഇല്ലതാനും. അതിനാൽ, നാസി കുറ്റകൃത്യങ്ങളുമായി തുലനം ചെയ്യുമ്പോൾ, വധശിക്ഷപോലും നിസ്സാരമായി മാറുന്നു. നാസി കുറ്റങ്ങളും നിയമശാസ്ത്രം വിധിച്ചിട്ടുള്ള പരമാവധി ശിക്ഷയും തമ്മിലുള്ള വൈപരീത്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ജൂതഹത്യകൾക്കു നേതൃത്വം കൊടുത്തവരിൽ പ്രധാനിയായ ഐഷ്മാന്റെ വിചാരണയെക്കുറിച്ച് ഹന്ന അരന്റ് ചർച്ചചെയ്യുന്നുണ്ട്. ന്യൂറംബർഗ് വിചാരണക്കോടതിയെ 'പരമപുച്ഛ'ത്തോടെയാണ് ഐഷ്മാൻ സമീപിച്ചത്. കാരണം, തന്റെ പ്രവൃത്തികൾ ജർമനിയുടെ രക്ഷകദൗത്യമായിരുന്നുവെന്നും 'മഹത്കർമ'ങ്ങളായിരുന്നുവെന്നുമായിരുന്നു ഐഷ്മാന്റെ വാദം. ആര്യവംശമഹിമയ്ക്കുവേണ്ടി നടത്തിയ ജൂതക്കശാപ്പുകളെ വെറും കുറ്റകൃത്യങ്ങളായിക്കാണുന്ന വിചാരണക്കോടതിയുടെ നിസ്സാരതയെ സഹതാപത്തോടെയും പരിഹാസത്തോടെയും കാണുന്ന മുഖഭാവമായിരുന്നു ഐഷ്മാൻ കോടതിമുറിയിൽ പ്രദർശിപ്പിച്ചത്. ഐഷ്മാനെപ്പോലുള്ള നാസികുറ്റവാളികളെ കൈകാര്യം ചെയ്യുമ്പോൾ മനുഷ്യനിർമിതമായ നിയമ ശാസ്ത്രപദ്ധതികളുടെ പരിമിതികളെക്കുറിച്ചാണ് ഹന്ന അരന്റ് സൂചിപ്പിച്ചത്.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/നാസി_ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്