"ക്യൂബൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
തുടക്കത്തിൽ കാസ്ട്രോയുടെ സേനയിൽ ചേരാൻ പ്രാദേശികരായ യുവാക്കൾ മടിച്ചുവെങ്കിലും, പിന്നീട് ഇവരുടെ ചെറിയ വിജയങ്ങൾ യുവാക്കളെ സേനയിലേക്ക് ആകർഷിച്ചു. വിമതസേനയുടെ അംഗസംഖ്യ ക്രമേണ 200 ആയി ഉയർന്നു. ഇവരെ മൂന്നു ചെറിയ സംഘങ്ങളാക്കി ആക്രമണം തുടങ്ങാനാണ് ഫിദൽ തീരുമാനിച്ചത്. ഓരോ സംഘത്തിന്റേയും നേതൃത്വം യഥാക്രമം ഫിദൽ കാസ്ട്രോ, ചെ ഗുവേര, റൗൾ കാസ്ട്രോ എന്നിവർ ഏറ്റെടുത്തു.<ref name=trfc117>{{cite book|title=ദ റിയൽ ഫിദൽ കാസ്ട്രോ|url=http://books.google.com.sa/books?id=esRje8Jo3LMC&dq=|last=ലീസസ്റ്റർ കോൾട്ട്മാൻ|publisher=യേൽ സർവ്വകലാശാല പ്രസ്സ്|isbn=978-0300107609|year=2005|page=122}}</ref> ക്യൂബയിലാകമാനം ഒരു ബാറ്റിസ്റ്റവിരുദ്ധ തരംഗം ഉയർന്നുവരുന്നുണ്ടായിരുന്നു. ക്യൂബയിലെ സംഘർഷങ്ങൾ കണ്ട്അമേരിക്ക ക്യൂബക്കുമേൽ ഏർപ്പെടുത്തിയ ഉപരോധവും, നയതന്ത്രബന്ധങ്ങൾ തൽക്കാലം നിറുത്തിവെക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിച്ചതും ബാറ്റിസ്റ്റയെ വല്ലാതെ ബാധിച്ചു.<ref name=caus1>{{cite book|title=ക്യൂബ ആന്റ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ്|last=ലൂയിസ് എ|first=പെരസ്|url=http://books.google.com.sa/books?id=CevGXy6Qq6IC&printsec=|publisher=ജോർജ്ജിയ സർവ്വകലാശാല പ്രസ്സ്|isbn=978-0820324838|year=2003}}</ref> കൂടാതെ ബാറ്റിസ്റ്റയുടെ അനുയായികൾ പോലും, വിമതസേനയിൽ ചേരുകയോ, ബാറ്റിസ്റ്റയിൽ നിന്നും അകലം പാലിക്കുകയോ ചെയ്തു. എന്നാൽ അമേരിക്കൻ കുത്തക മുതലാളിമാരും, അധോലോക സംഘങ്ങളും ബാറ്റിസ്റ്റക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
 
ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഓർത്തഡോക്സ് രാഷ്ട്രീയ കക്ഷിയുമായി ഫിദൽ സഖ്യമുണ്ടാക്കി. ആശയപരമായി വിയോജിപ്പുണ്ടായിരുന്നെങ്കിലും, ലക്ഷ്യം സാധൂകരിക്കുന്നതിനുവേണ്ടിയാണ് ഫിദൽ ഇത്തരം തീരുമാനങ്ങളെടുത്തിരുന്നത്. ബാറ്റിസ്റ്റയെ പുറത്താക്കി ജനാധിപത്യരീതിയിലുള്ള ഒരു തിരഞ്ഞെടുപ്പു നടത്തുക എന്നതായിരുന്നു പുതിയ സഖ്യക്ഷിയുടെ മുഖ്യ അജണ്ട. ബാറ്റിസ്റ്റയുടെ സേനാബലം 37000 ത്തോളം ഉണ്ടായിരുന്നുവെങ്കിലും, കേവലം 200 ഓളം വരുന്ന 26 ജൂലൈ മൂവ്മെന്റിന്റെ വിമതസേനയോട് അവർക്ക് പലപ്പോഴും പരാജയം സമ്മതിക്കേണ്ടി വന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്യൂബൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്